ആഴിപൂജ
ആഴിപൂജ
സന്നിധാനത്തെ പുണ്യ മുഹൂര്‍ത്തങ്ങള്‍ക്കെല്ലാം സാക്ഷിയാകുന്നത് പവിത്രമായ ആഴിയാണ്. അഗ്നി ശുദ്ധിവരുത്തുകയും അഗ്നി സാക്ഷിയാവുകയും ചെയ്യുമ്പോള്‍ കര്‍മ്മങ്ങള്‍ക്ക് ഫലമേറുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെയാണ് ആഴിപൂജ നടത്തുന്നത്. അഗ്നി, ശുദ്ധീകരണം ചെയ്യുമ്പോഴും സ്വയം മലിനപ്പെടാറില്ല. പഞ്ചഭൂതങ്ങളില്‍ അഗ്നിക്കുമാത്രമുള്ള സവിശേഷതയും ഇതുതന്നെയാണ്. എപ്പോഴും ശബരീശസന്നിധിയെ വിശുദ്ധമായി സൂക്ഷിക്കുന്നത് ആഴിയുടെ സാന്നിധ്യത്താലാണ്. അഗ്നി വഹിച്ചുകൊണ്ടുപോകുന്ന ഭക്തരുടെ യാത്രയും ശബരീശ സന്നിധിയില്‍ സ്ഥിരം കാഴ്ചയാണ്. ശബരിമലയിലെ എല്ലാ പൂജകള്‍ക്കും അഗ്നിയുടെ സാന്നിധ്യം ഉണ്ടാകുമെന്ന്ത് തീര്‍ച്ചയാണ്.
ഇതോടൊപ്പം സന്നിധാനത്തും പരിസരത്തും സുഗന്ധമേകുന്നതും പ്രാണികളുടെ ശല്യം ഒഴിവാക്കുന്നതും ആഴിയുടെ സാന്നിധ്യമാണ്. ഭക്തജനങ്ങളുടെ തിരക്കുകാരണം പലപ്പോഴും മലിനപ്പെടുന്ന വായുവിനെ സന്തുലിതമായ അവസ്ഥയില്‍ നിലനിര്‍ത്തുന്നതും ആഴിയാണ്. ആഴിയുടെ ജ്വാലകള്‍ സന്നിധാനത്തെ എപ്പോഴും പ്രകാശപൂരിതമാക്കുന്നു. സ്വന്തം മനസ്സിനേയും ശരീരത്തേയും ശുദ്ധീകരിക്കാന്‍ വേണ്ടി സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍ അഗ്നിയെ വണങ്ങിയശേഷമാണ് ശബരീശനെ ദര്‍ശിക്കുന്നത്. നെയ്യ്തേങ്ങയിലെ നെയ്യ് അഭിഷേകത്തിനു എടുത്തശേഷമുള്ള തേങ്ങമുറികള്‍ ജീവാത്മാവ് വേറിട്ട ശരീരം എന്നുകരുതുന്നതിനാല്‍ ഈ ആഴിയിലെ അഗ്നിയില്‍ സമര്‍പ്പിച്ച് ഭസ്മീകരിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ