പുരാണസ്ഥലങ്ങൾ....കാപിസ്ഥലം [കാപിസ്ഥല,കോടല്‍ഗാഡ്-ഉമാവനം,,കൊട്‌വാള്‍ കൊണാറക് [കോണാദിത്യ] ,കാന്തിപുരി],,
പുരാണസ്ഥലങ്ങൾ
കോണ്ഡവീര്‍ [കുണ്ഡിനം],, കോയമ്പത്തൂര്‍ [കര്‍ക്കണ്ഡം],,കോലാപ്പൂര്‍ [കരവീരം],,കൊണാറക്
[കോണാദിത്യ],,കൊട്‌വാള്‍ [കാന്തിപുരി]..കോടല്‍ഗാഡ്-ഉമാവനം,, കാപിസ്ഥലം [കാപിസ്ഥല]
കാപിസ്ഥലം [കാപിസ്ഥല]
ബൃഹത്‌സംഹിതയില്‍പ്പറയുന്ന കാപിസ്ഥലയാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ പാപനാശം താലൂക്കിലുള്ള കാപിസ്ഥലം. 108 ദിവ്യദേശങ്ങളിലൊന്നായറിയപ്പെടുന്ന ഗജേന്ദ്രവരദര്‍ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഗജേന്ദ്രമോക്ഷം സംഭവിച്ചതിവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. തമിഴ് മാസമായ പങ്കുനിയില്‍ ഇവിടെ ഗംഭീരമായ ഗജേന്ദ്രമോക്ഷം മഹോത്സവം നടക്കുന്നു.
കോടല്‍ഗാഡ്-ഉമാവനം
പാര്‍വതീപരമേശ്വരപരിണയം നടന്ന സ്ഥലമായി ബ്രഹ്മാണ്ഡപുരാണത്തില്‍പ്പറയുന്ന ഉമാവനമാണ്, ഭാരതത്തിന്റെ വടക്കന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ കുമാവോണ്‍ ജില്ലയിലെ കോടല്‍ഗാഡ് എന്ന ഭൂപ്രദേശം. പര്‍വതനിരകളാല്‍ നിബിഡമാണിവിടം.
ഉമ (പാര്‍വതി) എന്ന പദത്തിനുണ്ടായ രൂപഭേദത്തില്‍നിന്നാകാം കുമാവോണ്‍ എന്ന സ്ഥലപ്പേരുണ്ടായത്.
ഉമ (പാര്‍വതി) എന്ന പദത്തിനുണ്ടായ രൂപഭേദത്തില്‍നിന്നാകാം കുമാവോണ്‍ എന്ന സ്ഥലപ്പേരുണ്ടായത്.
കൊട്‌വാള്‍ [കാന്തിപുരി]
മഹാഭാരതത്തിലും സ്‌കന്ദപുരാണത്തിലും പരാമര്‍ശമുള്ള കാന്തിപുരിയാണ് ഗ്വാളിയറില്‍നിന്ന് 35 കി.മീ. വടക്കുള്ള ഇന്നത്തെ കൊട്‌വാള്‍ എന്ന് ചരിത്രകാരന്‍ കണ്ണിംഗ് ഹാം പറയുന്നു. നേപ്പാളിലെ കാഠ്മണ്ഡുവാണെന്നഭിപ്രായമുള്ളവരുമുണ്ട്. അലഹബാദിനടുത്തുള്ള ഗംഗാനദിക്കരയിലാണ് കാന്തിപുരി എന്ന സ്ഥലമെന്ന് വിഷ്ണുപുരാണം പറയുന്നു. മനോഹരമായ പ്രദേശം എന്ന അര്‍ത്ഥത്തിലാകാം കാന്തിപുരി ഉണ്ടായത്.

കൊണാറക് [കോണാദിത്യ]
ബ്രഹ്മാണ്ഡപുരാണത്തില്‍ പ്രസ്താവിക്കുന്ന കോണാദിത്യ എന്ന സ്ഥലമാണ് ഒറീസയിലെ പുരി ജില്ലയില്‍പ്പെട്ട കൊണാറക് എന്ന നഗരം.
ജഗന്നാഥപുരിയില്‍ നിന്ന് ഏകദേശം 33 കി.മീ. വടക്കുപടിഞ്ഞാറായും കൊല്‍ക്കത്തയില്‍നിന്ന് 380 കി.മീ. തെക്കുഭാഗത്തായുമാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഇവിടെയാണ് പ്രസിദ്ധമായ സൂര്യക്ഷേത്രം. കപിലസംഹിതയില്‍ പ്രതിപാദിച്ചിട്ടുള്ള നാലു സുപ്രധാനക്ഷേത്രങ്ങളിലൊന്നാണ് ഈ സൂര്യക്ഷേത്രം. അര്‍ക്കക്ഷേത്രം, രവിക്ഷേത്രം, പദ്മക്ഷേത്രം, കോണാദിത്യക്ഷേത്രം എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.
സംസ്‌കൃതത്തിലെ അര്‍ക്ക, കോണ എന്നീ പദങ്ങളില്‍ നിന്നാണ് കൊണാറക് (കോണാര്‍ക്കന്‍) എന്ന പേരുണ്ടായത്.
പുരിയിലെ ചക്രക്ഷേത്രത്തിന്റെ വടക്കുകിഴക്കേക്കോണില്‍ സ്ഥിതിചെയ്യുന്നതിനാലാണ് കോണ് എന്ന പദം വന്നിട്ടുള്ളത്. പരമശിവനാണ് കോണാര്‍ക്കനായി അറിയപ്പെടുന്നത്. ഈ ക്ഷേത്രം സൂര്യദേവന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.
വര്‍ഷത്തിലൊരിക്കല്‍മാത്രം ഇവിടെ നടക്കുന്ന മാഘമേള വിശ്വപ്രസിദ്ധമാണ്.
16-ാം ശതകത്തില്‍ കോണാറക് ക്ഷേത്രം ആക്രമിക്കപ്പെട്ടു. നിരവധി ചെമ്പുകലശങ്ങള്‍ അപഹരിക്കപ്പെട്ടു. പിന്നീടൊരിക്കല്‍ മുഹമ്മദീയരുടെ ആക്രമണമുണ്ടായി. അതിനുശേഷം പഴയരീതിയിലുള്ള പൂജകള്‍ നടന്നില്ല.
16-ാം ശതകത്തില്‍ കോണാറക് ക്ഷേത്രം ആക്രമിക്കപ്പെട്ടു. നിരവധി ചെമ്പുകലശങ്ങള്‍ അപഹരിക്കപ്പെട്ടു. പിന്നീടൊരിക്കല്‍ മുഹമ്മദീയരുടെ ആക്രമണമുണ്ടായി. അതിനുശേഷം പഴയരീതിയിലുള്ള പൂജകള്‍ നടന്നില്ല.
പ്രധാന പുരാണങ്ങളിലെല്ലാം ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പ്രസ്താവങ്ങളുണ്ട്. സാംബപുരാണത്തില്‍ ക്ഷേത്രനിര്‍മിതിയുടെ പശ്ചാത്തലം വിവരിച്ചിട്ടുണ്ട്.
നാഗരശൈലിയാണ് സൂര്യക്ഷേത്രം പണിയിച്ചിരിക്കുന്നത്. 13-ാം ശതകത്തിന്റെ മധ്യത്തിലാണ് നിര്‍മാണമെന്ന് കരുതുന്നു. പ്രസിദ്ധമായ ഗംഗാരാജവംശത്തിലെ അനംഗഭീമദേവനാണ് പുരിയിലെ ജഗന്നാഥക്ഷേത്രത്തിന്റെ നിര്‍മാതാവ്. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായ നരസിംഹന്‍ ഒന്നാമനാണ് കൊണാറക്കിലെ സൂര്യക്ഷേത്രം നിര്‍മിച്ചത്.

ബ്രഹ്മപുരാണത്തില്‍ കോണാദിത്യന്‍ എന്നാണ് ഇവിടത്തെ ദേവനെ വിളിച്ചിരിക്കുന്നത്. കപിലസംഹിതയില്‍ ഈ സ്ഥലത്തെ മൈത്രേയാരണ്യമെന്നും രവിക്ഷേത്രമെന്നും പറഞ്ഞിട്ടുണ്ട്. ശിവപുരാണത്തില്‍ സൂര്യക്ഷേത്രമെന്നും. വിഷ്ണുമഹാറാണയാണ് ഈ ക്ഷേത്രത്തിന്റെ രാജശില്‍പ്പി.
കോണ്ഡവീര്‍ [കുണ്ഡിനം]
മഹാഭാരതത്തില്‍പ്പറയുന്ന വിദര്‍ഭ രാജ്യത്തിന്റെ തലസ്ഥാനമായ കുണ്ഡിനമാണ് കര്‍ണാടകയിലെ ആധുനിക ബീദാര്‍ നഗരത്തിലെ കോണ്ഡവീര്‍ എന്ന പ്രദേശം. മഹാരാഷ്ട്രയുടെയും ആന്ധ്രയുടെയും അതിര്‍ത്തിപ്രദേശത്താണിത്. ഈ നഗരിയിലാണ് ദമയന്തി ജനിച്ചുവളര്‍ന്നത്.
കുണ്ഡിനമെന്ന് പ്രസിദ്ധമതാം ഭൂ-
മണ്ഡനമാകിയ നഗരം തന്നില്‍
(പ്രദോഷമാഹാത്മ്യം തുള്ളല്‍)
ആന്ധ്രാപ്രദേശിലെ കൃഷ്ണനദിക്കരയിലെ അമരാവതിയില്‍നിന്ന് 50 കി.മീറ്ററിനപ്പുറത്തുള്ള കുണ്ഡിനപുരമാണ് പുരാതനകാലത്തെ കുണ്ഡിനമെന്ന് അഭിപ്രായമുള്ളവരുമുണ്ട്.
‘കുണ്ഡി’ എന്ന പദത്തിന്റെ പര്യായമാണ് കമണ്ഡലു (വ്രതികളുടെ ജലപാത്രം). താപസന്മാര്‍ക്ക് പ്രിയപ്പെട്ട സ്ഥലമായതുകൊണ്ടാകാം ഈ സ്ഥലത്തിന് കുണ്ഡിനമെന്ന പേരുണ്ടായത്.

കോയമ്പത്തൂര്‍ [കര്‍ക്കണ്ഡം]
മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്ന കര്‍ഖണ്ഡമെന്ന ജനസ്ഥാനമാണ് ഇന്നത്തെ കോയമ്പത്തൂര്‍.
ഈ ജനപദം കര്‍ണന്‍ ദുര്യോധനനുവേണ്ടി ജയിച്ചതായി മഹാഭാരതം വനപര്‍വത്തിലുണ്ട്.
കോവന്‍പുത്തൂര്‍ എന്നാണ് കോയമ്പത്തൂര്‍ പഴയരേഖകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. ആനമല, വരാഹമല, വെള്ളിമല, നീലഗിരി എന്നീ മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വാണിജ്യകേന്ദ്രങ്ങളിലൊന്നാണ് കോയമ്പത്തൂര്‍. പ്രധാന അണക്കെട്ടായ ഭവാനി ഇവിടെയാണ്. പ്രസിദ്ധമായൊരു ക്ഷേത്രമിവിടെയുണ്ട്, പേരൂര്‍ക്ഷേത്രം.
ഒമ്പതാം നൂറ്റാണ്ടില്‍ ഈ ജില്ല ഹോയ്‌സാല വംശക്കാരുടെയും 14-ാം നൂറ്റാണ്ടില്‍ വിജയനഗരത്തിന്റെയും കീഴിലായിരുന്നു. 1761 ല്‍ ഹൈദരാലി ആക്രമിച്ച് മൈസൂരിനോടു ചേര്‍ത്തു. ടിപ്പുവിന്റെ പതനത്തോടെ ബ്രിട്ടീഷിന്ത്യയില്‍ച്ചേര്‍ന്നു. പിന്നെ തമിഴ്‌നാടിന്റെ ഭാഗമായി.
കര്‍ക്കഖണ്ഡത്തിന് കക്കനാട് എന്ന പാഠഭേദമുണ്ട്. 12 കൊടുന്തമിഴ് നാടുകളിലൊന്നാണിത്.
‘കര്‍ക്ക’ എന്നതിന് ഉത്തമമായ എന്ന് അര്‍ത്ഥമുണ്ട്. ശ്രേഷ്ഠതയുള്ള നാട് എന്നാകാം കര്‍ക്കഖണ്ഡത്തിനര്‍ത്ഥം.

കോലാപ്പൂര്‍ [കരവീരം]
മഹാഭാരതത്തിലും ഭാഗവതത്തിലും പറയുന്ന കരവീരമാണ് മഹാരാഷ്ട്രയില്‍ കോലാപ്പൂര്‍ എന്ന് ഇന്നറിയപ്പെടുന്ന സ്ഥലം.
ശ്രീകൃഷ്ണന്റെ രാജധാനിയായ ദ്വാരകയുടെ സമീപത്തുള്ള ഗോമന്തപര്‍വതത്തിന്റെ ചുവട്ടിലായിരുന്നു കരവീരം എന്ന രാജ്യം. സൃഗാലവാസുദേവന്‍ എന്ന രാജാവ് ഈ രാജ്യം ഭരിച്ചിരുന്നു. പരശുരാമന്റെ നിര്‍ദ്ദേശമനുസരിച്ച് ശ്രീകൃഷ്ണനും ബലരാമനുംകൂടി ഈ സൃഗാലവാസുദേവനെ വധിച്ചതായി ഭാഗവതം ദശമസ്‌കന്ധത്തിലുണ്ട്.
കരവീരപുരം പുണ്യസ്ഥലമായാണ് ഗണിക്കപ്പെടുന്നത്. ഇവിടെ സ്‌നാനം ചെയ്താല്‍ മനുഷ്യര്‍ ബ്രഹ്മരൂപികളായിത്തീരുമെന്ന് മഹാഭാരതം പറയുന്നു.
പശ്ചിമഘട്ടത്തിലെ സഹ്യാദ്രിക്കുന്നുകള്‍ക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന കോലാപ്പൂര്‍പട്ടണം കൃഷ്ണ താഴ്‌വരയിലെ ഏറ്റവും വലിയ പട്ടണമാണ്. വടക്കുഭാഗത്തുകൂടി പഞ്ചഗംഗാനദി ഒഴുകുന്നു. ഒമ്പതാം ശതകത്തില്‍ പണികഴിപ്പിച്ച ഇവിടത്തെ മഹാലക്ഷ്മിക്ഷേത്രം ദക്ഷിണകാശിയായാണറിയപ്പെടുന്നത്.
പാരമ്പര്യവാസനയായ യുദ്ധവീര്യം ഇവിടത്തെ മറാഠികളിലിപ്പോഴുമുണ്ട്. ഗുസ്തിമത്സരത്തില്‍ തത്പരരാണ്.
തുകല്‍വ്യവസായത്തില്‍ തനതായൊരു പാരമ്പര്യമുള്ള ഇവിടത്തെ കോലാപ്പൂരി ചെരുപ്പുകള്‍ പ്രസിദ്ധമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ