ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എന്താണീ അഗ്നിഹോത്രം ? എന്തിനാ ഇതു ചെയ്യുന്നത് ?



എന്താണീ അഗ്നിഹോത്രം ?

എന്താണീ അഗ്നിഹോത്രം ?
എന്തിനാ ഇതു ചെയ്യുന്നത് ?
ക്രതയുഗത്തിൽ ജീവിച്ചിരുന്നവരിൽ രോഗികൾ ഉണ്ടായിരുന്നില്ല എല്ലാവരും യജ്ഞം ചെയ്തിരുന്നു യാഗങ്ങളും യജ്ഞങ്ങളും അനുഷ്ട്ടിച്ചിരുന്ന രാജ്യമായിരുന്നു ഭാരതം. അത് സർവ്വ ജീവജാലങ്ങൾക്കും വേണ്ടിയും സുഖമായ അന്തരീക്ഷ നിർമ്മിതിക്കും മഴക്കും വേണ്ടിയുമായിരുന്നു. അതിൽ കത്തിയെരിയുന്നതാകട്ടെ അമൃതിനു തുല്യമായ ഹവിസ്സ് എന്ന് വിളിക്കുന്ന മരുന്നുകളുമാണ്‌. ഈ യാഗത്തിന് വിശിഷ്ട്ട ഔവ്ഷധങ്ങൾ നിർമ്മിച്ചിരുന്നത് തപസികളായ മഹാ ഋഷികളുമായിരുന്നു. ഈ പൈതൃകത്തിന് ക്ഷയം സംഭവിച്ചപ്പോൾ അഗ്നിഹോത്രം നിലച്ചു. ''എന്തിനാണ് ഇത്രെയും നല്ല മരുന്നുകൾ കത്തിക്കുന്നതെന്തിന് അത് ഭക്ഷിച്ചാൽ പോരെ ? ഇതെന്തിന് കത്തിക്കുന്നു എന്നത് പൊതുവെ യുക്തി വാദികളും ഈ ധർമ്മത്തെ അനുകൂലിക്കാത്തവരും ചോദിക്കുന്ന ചോദ്യമാണ്. ഒരാൾ ബീഡി വലിക്കുമ്പോളുണ്ടാകുന്ന പുകമണം അയാളിലും ഒന്നിൽ കൂടുതലാളുകൾക്കും അസഹ്യമാകുന്നുണ്ടല്ലോ മാത്രമോ പുകയിലയുടെ ദൂഷ്യവും അനുഭവിക്കുന്നു അത് പോലെ പ്ളാസ്റ്റിക്ക് കത്തുമ്പോളും നാം വിഷമിക്കുന്നുണ്ടല്ലോ പക്ഷേ ചന്ദനം കത്തുമ്പോൾ '''അയ്യേ മോശമെന്നു''' ആരും പറയുന്നില്ല. അതുകൊണ്ട് കത്തുന്ന വസ്തു ഗുണമുള്ളതാണെങ്കിൽ ഗുണം ചെയ്യുന്നു.
നിങ്ങളുടെ വീട്ടിൽ വരുന്ന അതിഥിയെ പുറത്തുചാടിക്കാൻ അല്പ്പം മുളക് അടുപ്പിൽ ഇട്ടാൽ മതി വിരുന്നുകാരൻ ചുമച്ചു പുറത്ത്പോകും കൂടെ നിങ്ങളുടെ കണ്ണ് മൂക്ക് എന്നിവ എരിയും . ശ്വസനം വഴി നിങ്ങളും ചുമക്കും ഇതിൽ നിന്നും മുളകിന് ദൂഷ്യ ഫലമുണ്ടെനും അത് കത്തുവാനൊ ഭഷ്യയോഗ്യമല്ലയെന്നും മനസ്സിലാക്കുക. അത് കൊണ്ട് കുറുംതോട്ടി കത്തിയാൽ ബലം വർദ്ധിക്കും അഗ്നിയിൽ നെയ്യും വിറകും കത്തിയാൽ പോലും ആർക്കുമത് ദോഷമായി വരുന്നില്ല അതിൽ കസ്തൂരി ചേർത്തു ദേവദാരം ജെടാമാംസ്സി എന്നിവ കത്തിയാൽ മനസ്സിൽ സമാധാനചിന്തകൾ ഉണ്ടാകുന്ന യോഗയുടെ നിർവൃതിയും ലഭിക്കുന്നു. ജെഡമാഞ്ചി എന്ന ഔവ്ഷ്ധo പുകയ്ക്കുന്നത് ഹിമാലയസാനുക്കളിൽ സ്ഥിരം കാണുന്ന കാഴച്ചയാണ്. മനുഷ്യന്‌ എകാഗ്രതക്ക് ജെഡമാഞ്ചി മാത്രം കത്തിയാൽ മതി മനശാന്തിയുടെ സുഗന്ധമെന്ന് പൂർവ്വ ഋഷികൾ കണ്ടെത്തിയൊരു ഔഷധമാണ് ജേടമാഞ്ചിയെന്ന ''ജടമാംസി'' ഇത് യാഗ ഔഷധമാണ് യോഗവിദ്യ പഠിപ്പിക്കുന്നവർ ഇതു പുകയ്ക്കട്ടെ പഠിതാക്കൾക്ക് ഗുണം തന്നെ കിട്ടും. ''ഈ മരുന്നുകൾ അഗ്നിഹോത്രത്തിൽ ചേരുന്നവയാണോ??" അതേ ഒരു സത്യം അറിയിക്കാം അഗ്നിഹോത്രം എന്താണെന്ന് ആരും വെക്തമായി പറയുന്നില്ല ഇതു വേദങ്ങളിലെ ആയുർവേദപ്രകാരമുള്ള സർവ്വ രോഗസംഹാരമാണ് വേദവാണി വെക്തമായി പഠിക്കാതെയാണ് അഗ്നിഹോത്രത്തെക്കുറിച്ച് നമുക്ക് ലഭിക്കുന്ന അറിവുകളിൽ പലതും ഗൂഗിളിൽ പോലും തെറ്റായചിത്രങ്ങളും കണ്ടുവരുന്നു അഗ്നിഹോത്രത്തിൽ എത്ര മരുന്നുകളും ചേർക്കാം പക്ഷേ നമുക്ക് നല്ലതെന്ന് പൂർണ്ണമായി ബോധ്യപ്പെടുന്ന ഔഷധ മൂല്യമുള്ളതും സുഗന്ധമുള്ളതും പുഷ്ട്ടി വര്ദ്ധനയുള്ളതും ആകാവുന്നതാണ് നൂറ്റിയെട്ട് ഔഷധം കൊണ്ടുള്ള യാഗവും അഗ്നിഹോത്രവും ബഹു വിശേഷമാണ്. ഒരു വെക്തി ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത് അയാളുടെ മസ്ഥിഷ്ക്കത്തില്‍ അമൃത് കുറയുമ്പോളാണ് മരണ ഭയമുണ്ടാകുന്നതും അമൃത് കുറയുന്നത് കൊണ്ടാണ് അഥർവ്വ വേദത്തിൽ മൃത്ത്യു ഭയം ഇല്ലാതാക്കാൻ ചിറ്റമൃതും ആലില മൊട്ടും പിഴിഞ്ഞ് നീര് കൊടുക്കാൻ പറയുന്നു ഇവ കൊണ്ട് അഗ്നിഹോത്രം ചെയ്യാൻ പറയുന്നു ആലിൻ കീഴെ വിശ്രമിക്കാനും ഓതുന്നു അഗ്നിഹോത്രത്തിൽ അമൃതും ആലില മാവില പ്ളാവില ഇവ ചേരുന്നു. ക്ഷേത്ര ആചാരങ്ങളായ ഗണപതി ഹോമം ഒരു ആയുർവേദവിധി പ്രകാരമുള്ള ചടങ്ങാണ്. പക്ഷേ ഈ ചടങ്ങിൽ ചിരട്ടയും പൊതി മടലും കത്തുവാൻ പാടുള്ളതല്ല. അറിവില്ലായ്മ കൊണ്ടാണ് അമ്പലങ്ങളിൽ ഇവ കത്തിക്കുന്നത് എന്നു കരുതി സമാധാനിക്കാം. അഗ്നിയിൽ ലയിച്ച് ഭസ്മ തുല്യമായ വെളുത്ത ചാരമാകുന്നതു മാത്രമേ അഗ്നിയിൽ ഹവിസ്സ് ആയി ഉപയോഗിക്കാൻ പാടുള്ളൂ. ഈ യാഗവശിഷ്ട്ടമായ ഹോമകുണ്ടത്തിൽ ഉണ്ടാകുന്ന വെളുത്ത ചാരം തന്നെയാണ് ''ഭസ്മം'' എന്നറിയപ്പെടുന്നത്. ശിവഭഗവാൻ പൂശിയതും ഇതാണ്. ചിരട്ട പോലുള്ളവ നാമ മാത്രമായി ഉപയോഗിക്കുക. ചിരട്ടയും മടലും കത്തിയാൽ കറുത്തിരിക്കും. ഇതിൽ കാർബണ്‍ കൂടുതൽ ഉണ്ട്. കണ്ണുകൾ എരിയുന്നതും കണ്ടുവരുന്നു. ഇതു ദോഷം തന്നെയാണ്. കരിംതിരി കത്തരുതെന്നു പഴമക്കാർ പറയും കരിം തിരിയിൽ കറുത്ത കാർബണ്‍ ഉണ്ടാക്കുന്നു ഇതു ശ്വസിക്കാൻ കൊള്ളില്ല. അതാണ്‌ കരിംതിരിയിലുള്ള വാസ്ഥവം ഇതു മനസിലാക്കുന്നവർ ചിന്തിച്ചു ബോധ്യപ്പെടട്ടെ. കണ്ണ്വമഹർഷിയുടെ ദിനവുമുള്ള അഗ്നിഹോത്രാദികൾക്ക് വളർത്തു പുത്രിയായ ശകുന്തള ചമത ആണ് ഒരുക്കുന്നത് ചിരട്ടയും മടലും അതിൽ വരുന്നേയില്ല. ചമതയുടെ വിറക് കത്തിയാൽ ചാരം വെളുത്തിരിക്കും അത് പോലെ കത്തിച്ചാൽ അല്പ്പം പോലും കാർബണ്‍ ഇല്ലാത്ത പ്ളാവും നെല്ലിയും ചന്ദനവും വിറകിനായി ഉപയോഗിക്കാം മാവും നല്ലതാണു കൊപ്ര ഉപയോഗിക്കാം. ''എങ്ങിനെയാണ് ഈ ഔഷധം കത്തിയാൽ ശുചിത്യമുണ്ടാകുന്നത് ??" ഒരു ജഡവസ്തു ചത്തു ചീഞ്ഞാൽ വായുവിൽ ദുർഗന്ധം കലരുന്നു അങ്ങിനെ വായു ദുഷിക്കുന്നു. പക്ഷേ സുഗന്ധമുള്ള രാമച്ചം കത്തിച്ചാൽ മണം പെട്ടെന്ന് വായുവിൽ കലരും ഗന്ധം എവിടെവരെ എത്തുന്നുവോ അവിടം വരെയും വായുവും ശുദ്ധം തന്നെ. '''സുഗെന്ധമുള്ള ഏലം വയമ്പ് ജാതിപത്രി രാമച്ചം എന്നിവ വാങ്ങി വീട്ടിൽ വെച്ചാലും മണം പരക്കില്ലെ??" മണമുണ്ടാകും പക്ഷേ കത്തുന്ന അത്ര വേഗത്തിൽ സുഗെന്ധം പരക്കില്ല കുറച്ചു മത്സ്യo വീട്ടിൽ വെച്ചാൽ വലിയ മണമൊന്നും ഉണ്ടാകില്ല. പക്ഷേ ഒരെണ്ണം മാത്രമെടുത്ത് വറുത്താലോ മീന്റെ ഗന്ധം ശക്തമായി പരക്കുന്നു അയൽവീട്ടിലും നിങ്ങൾ മത്സ്യം വാങ്ങിയതായി അറിയുകയും ചെയ്യും അത് കൊണ്ട് ഔവ്ഷധം കത്തുന്നതാണ് നല്ലത്. ദേവദാരും കറുകപ്പുല്ലും ബ്രഹ്മിയും കരിം കുടങ്ങലും ഹവിസ്സിൽ കൂടുതൽ ചേരുന്നത് ഓര്മ്മ വർദ്ധനവിനും അപ്സമാരത്തിനും നല്ലതാണ്. ഗൃഹ പ്രവേശത്തിനു പണ്ടെല്ലാം അഗ്നിഹോത്രമാണ് ചെയ്തിരുന്നത് ഗുല്ഗുലു അമൃത് ദേവദാരു മാവില മൊട്ട് എന്നിവ പുതിയ വീടിന് കൂടുതൽ ചേർക്കണം. മരണശേഷം വീടുകളിൽ നൂറ്റിയെട്ടു മരുന്നുകൾ കൊണ്ട് അഗ്നിഹോത്രം ചെയ്യുന്നത് സമ്പൂർണ്ണ ശുചിത്യ മാകുന്നു. ഭവന ശുദ്ധിക്കും അത് വഴി അന്തരീക്ഷ മാലിന്യം കുറയ്ക്കാനും അഗ്നി ഹോത്രം ഉപകരിക്കും. പ്രസവശേഷം വയമ്പ് ബ്രെമ്മി ഗുല്ഗുലു ഇരട്ടിമധുരം ചതകുപ്പ നന്നാറി ഇവ കൂടുതൽ ചേർത്തു അഗ്നിഹോത്രം ചെയ്യുന്നത് കൈക്കുഞ്ഞിന് ഫിക്സ് വരാതിരിക്കാൻ സഹായിക്കും. കുഞ്ഞു സുഖമായി ഉറങ്ങും . നിങ്ങൾ ഒരു വാസ്ഥവം തിരിച്ചറിയുക. ഇന്ന് അല്ഷിമേഴ്സ് എന്ന രോഗവും പഠിക്കുന്ന കുഞ്ഞുങ്ങളിൽ ഓർമ്മക്കുറവും ഉണ്ടാകുന്നത് മണമുള്ള സോപ്പും കെമിക്കൽ കലർന്ന ലേപനങ്ങളുമാണ് നമ്മൾ ഊണിലും ഉറക്കത്തിലും ഭക്ഷിക്കുന്നത്. വായു ആണല്ലോ അത് കൃത്രിമമാക്കുന്നത് ഈ ലേപനങ്ങളും കൊതുകുതിരിയുമാണ് ഈ മലിനവായു പുറത്തു കളയാൻ അല്പ്പം വിറകെങ്കിലും നിങ്ങൾ കത്തിക്കുക ആ കനലിൽ ഒരു ഏലക്കായ് ഇട്ടാൽ അത് ഗുണം തന്നെ ഈ അഗ്നിഹോത്രം കൊണ്ട് കർമ്മ ദോഷം മാറുമോ എന്ന് ചോദിക്കരുത്. നിങ്ങൾ മുജ്ജന്മത്തിലെ സുകൃതം കൊണ്ട് ഈ ജന്മം പലതും നേടിയില്ലേ. അത് കർമ്മ ദോഷമല്ലല്ലോ. അഗ്നിഹോത്രം കൊണ്ട് നിങ്ങൾക്ക് മാത്രമല്ലല്ലോ ഗുണം കിട്ടുക. അത് മറ്റുള്ളവര്ക്കും നിങ്ങളുടെ ശത്രുവിനും കിട്ടും അത് നന്മയല്ലേ? അഗ്നിഹോത്രത്തിൽ നിന്നുയരുന്ന പുകയിൽ നിന്നും ശുദ്ധ കാർബണ്‍ ഉണ്ടാകും അത് വഴി സസ്യ ജീവജാലങ്ങൾക്ക് നല്ല വായു കിട്ടും. അവയും തഴച്ചു വളരും. അത് വഴി മഴ ലഭിക്കും. മഴ ഭൂമിയിൽ ജീവന്റെ വിത്തിനെ മുളപ്പിക്കുന്നു. ഔഷധങ്ങള്‍ മുളച്ചു പൊന്തും. ചീരയും തഴുതാമയും നിറയും. മാവുകളിൽ ഫലം നിറയും. അവ ഭക്ഷിക്കുന്ന കിളികൾ പോലും നിനക്ക് വേണ്ടി പ്രാർഥിക്കും''..... അങ്ങിനെയെങ്കിൽ കര്മ്മ ദോഷവും കുറഞ്ഞു വരാതിരിക്കുമോ?  ഏതൊരു മനുഷ്യനും അവൻ ജന്മി ആണെങ്കിൽ കൂടിയും സുഖവും ദുഖവും ഉണ്ടാകും അങ്ങിനെയുള്ളവരും അഗ്നിഹോത്രം ചെയ്യട്ടെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...