ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഗൂഢഭാഷകൾ



ഗൂഢഭാഷകൾ
TYPE - 01
കടപയാദി സമ്പ്രദായം
ഭാരതീയശാസ്ത്രഗ്രന്ഥങ്ങളിൽ സംഖ്യകളെ സൂചിപ്പിക്കാൻ വാക്കുകൾ ഉപയോഗിച്ചിരുന്ന ഒരു രീതിയാണ്‌ പരൽപ്പേരു്. ഭൂതസംഖ്യ, ആര്യഭടീയരീതി എന്നിവയാണു പ്രചാരത്തിലുണ്ടായിരുന്ന മറ്റു രീതികൾ. ദക്ഷിണഭാരതത്തിൽ, പ്രത്യേകിച്ചു കേരളത്തിലായിരുന്നു പരൽപ്പേരു് കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നതു്. ക, ട, പ, യ എന്നീ അക്ഷരങ്ങൾ ഒന്നു് എന്ന അക്കത്തെ സൂചിപ്പിക്കുന്നതു കൊണ്ടു് കടപയാദി എന്നും അക്ഷരസംഖ്യ എന്നും ഈ സമ്പ്രദായത്തിനു പേരുണ്ടു്.
കേരളത്തിൽ പ്രചരിക്കുന്ന ഐതിഹ്യം അനുസരിച്ചു് വരരുചിയാണു പരൽപ്പേരിന്റെ ഉപജ്ഞാതാവു്. വരരുചിയുടെ കാലത്തെപ്പറ്റി ചരിത്രകാരന്മാർക്കു് ഏകാഭിപ്രായമില്ല. ഉള്ളൂർ "കടപയാദി സംഖ്യാക്രമത്തിലുള്ള കലിവാക്യഗണന കൊല്ലവർഷത്തിനു മുൻപ്‌ അത്യന്തം വിരളമായിരുന്നു" എന്നു് കേരള സാഹിത്യ ചരിത്രത്തിൽ പ്രസ്താവിക്കുന്നു. ഇതിൽനിന്നു് ക്രി. പി. ഒൻപതാം ശതകത്തിനു മുമ്പു് (കൊല്ലവർഷം തുടങ്ങുന്നതു് ക്രി. പി. 825-ൽ ആണു്) പരൽപ്പേരും കലിദിനസംഖ്യയും പ്രചാരത്തിലുണ്ടായിരുന്നു എന്നു കരുതാം.
ഓരോ അക്ഷരവും 0 മുതൽ 9 വരെയുള്ള ഏതെങ്കിലും അക്കത്തെ സൂചിപ്പിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.
1 = ക | ട | പ | യ
2 = ഖ | O | ഫ | ര
3 = ഗ | ഡ | ബ | ല
4 = ഘ | ഢ | ഭ | വ
5 = ങ |ണ | മ | ശ
6 = ച | ത | ഷ
7 = ഛ | ഥ | സ
8 = ജ | ദ | ഹ
9 = ഝ | ധ | ള
|10 = ഞ | ന | ഴ, റ
അ മുതൽ ഔ വരെയുള്ള സ്വരങ്ങൾ തനിയേ നിന്നാൽ പൂജ്യത്തെ സൂചിപ്പിക്കുന്നു. വ്യഞ്ജനങ്ങൾക്കു സ്വരത്തോടു ചേർന്നാലേ വിലയുള്ളൂ. ഏതു സ്വരത്തോടു ചേർന്നാലും ഒരേ വിലയാണു്. അർദ്ധാക്ഷരങ്ങൾക്കും ചില്ലുകൾക്കും അനുസ്വാരത്തിനും വിസർഗ്ഗത്തിനും വിലയില്ല. അതിനാൽ കൂട്ടക്ഷരങ്ങളിലെ അവസാനത്തെ വ്യഞ്ജനം മാത്രമേ നോക്കേണ്ടതുള്ളൂ. വാക്കുകളെ സംഖ്യകളാക്കുമ്പോൾ പ്രതിലോമമായി ഉപയോഗിക്കണം. അതായതു്, ഇടത്തു നിന്നു വലത്തോട്ടുള്ള അക്ഷരങ്ങൾ വലത്തു നിന്നു് ഇടത്തോട്ടുള്ള അക്കങ്ങളെ സൂചിപ്പിക്കുന്നു. ഉദാഹരണമായി,
ക = 1
മ = 5
ഇ = 0
ശ്രീ = ര = 2
മ്യോ = യ = 1
വാക്കുകൾ വലത്തുനിന്നു് ഇടത്തോട്ടു് അക്കങ്ങളാക്കണം.
കമല = 351 [ക= 1, മ= 5, ല= 3]
ചണ്ഡാംശു = 536 [ച= 6, ഡ= 3, ശ= 5]
ഗണിതം, ജ്യോതിശ്ശാസ്ത്രം എന്നിവയിൽ
ഗണിതം, ജ്യോതിശ്ശാസ്ത്രം എന്നിവ പ്രതിപാദിച്ചിരുന്ന ഗ്രന്ഥങ്ങളിലാണു് പരൽപ്പേരിന്റെ പ്രധാന ഉപയോഗം കാണുന്നതു്. ക്രി. പി. 15-ാ‍ം ശതകത്തിൽ വിരചിതമായ കരണപദ്ധതി എന്ന ഗണിത ശാസ്ത്ര ഗ്രന്ഥത്തിൽ ഒരു വൃത്തത്തിന്റെ പരിധി കണ്ടുപിടിക്കാൻ ഈ സൂത്രവാക്യം കൊടുത്തിരിക്കുന്നു:
അനൂനനൂന്നാനനനുന്നനിത്യൈ-
സ്സമാഹതാശ്ചക്രകലാവിഭക്താഃ
ചണ്ഡാംശുചന്ദ്രാധമകുംഭിപാലൈർ-
വ്യാസസ്തദർദ്ധം ത്രിഭമൗർവിക സ്യാത്‌
അതായതു്‌, അനൂനനൂന്നാനനനുന്നനിത്യം(1000000000000000) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി ചണ്ഡാംശുചന്ദ്രാധമകുംഭിപാല(31415926536) ആയിരിക്കും എന്നു്‌.  [pi] പൈയുടെ മൂല്യം പത്തു ദശാംശസ്ഥാനങ്ങൾക്കു ശരിയായി ഇതു നൽകുന്നു. മറ്റൊരു ഗണിത ശാസ്ത്രഗ്രന്ഥമായ സദ്രത്നമാലയിൽ
ഏവം ചാത്ര പരാർദ്ധവിസ്തൃതിമഹാവൃത്തസ്യ നാഹോക്ഷരൈഃ
സ്യാദ്ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയൻ ഭൂപഗിഃ
എന്നു കൊടുത്തിരിക്കുന്നു. അതായതു്, പരാർദ്ധം 10^ 17 [10 Rais to 17] വ്യാസമുള്ള വൃത്തത്തിന്റെ പരിധി 314159265358979324 (ഭദ്രാംബുധിസിദ്ധജന്മഗണിതശ്രദ്ധാസ്മയൻ ഭൂപഗിഃ) ആണെന്നർത്ഥം.
കർണ്ണാടക സംഗീതത്തിൽ
കർണ്ണാടകസംഗീതത്തിൽ 72 മേളകർത്താരാഗങ്ങൾക്കു പേരു കൊടുത്തിരിക്കുന്നതു് അവയുടെ ആദ്യത്തെ രണ്ടക്ഷരങ്ങൾ രാഗത്തിന്റെ ക്രമസംഖ്യ സൂചിപ്പിക്കത്തക്കവിധമാണു്. ഉദാഹരണമായി,
ധീരശങ്കരാഭരണം : ധീര = 29, 29-)ം രാഗം
കനകാംഗി : കന = 01 = 1, 1-)ം രാഗം
ഖരഹരപ്രിയ : ഖര = 22, 22-)ം രാഗം
കലിദിനസംഖ്യ
ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളിൽ കലിദിനസംഖ്യ സൂചിപ്പിക്കാൻ പരൽപ്പേരു് ഉപയോഗിച്ചിരുന്നു. കൂടാതെ, സാഹിത്യകൃതികളുടെ രചന തുടങ്ങിയതും പൂർത്തിയാക്കിയതുമായ ദിവസങ്ങൾ, ചരിത്രസംഭവങ്ങൾ തുടങ്ങിയവ കലിദിനസംഖ്യയായി സൂചിപ്പിക്കാനും ഇതു് ഉപയോഗിക്കാറുണ്ടായിരുന്നു. മേൽപ്പത്തൂരിന്റെ ഭക്തികാവ്യമായ നാരായണീയം അവസാനിക്കുന്നതു് ആയുരാരോഗ്യസൗഖ്യം എന്ന വാക്കോടു കൂടിയാണു്. ഇതു് ആ പുസ്തകം എഴുതിത്തീർന്ന ദിവസത്തെ കലിദിനസംഖ്യയെ (1712210) സൂചിപ്പിക്കുന്നു.
സൂത്രവാക്യങ്ങൾ
നിത്യവ്യവഹാരത്തിനുള്ള പല സൂത്രങ്ങളും പരൽപ്പേരു വഴി സാധിച്ചിരുന്നു. ജനുവരി തുടങ്ങിയ ഇംഗ്ലീഷ് മാസങ്ങളിലെ ദിവസങ്ങൾ കണ്ടുപിടിക്കാൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതിയ ഒരു ശ്ലോകം:
പലഹാരേ പാലു നല്ലൂ, പുലർന്നാലോ കലക്കിലാം
ഇല്ലാ പാലെന്നു ഗോപാലൻ - ആംഗ്ലമാസദിനം ക്രമാൽ
ഇവിടെ പല = 31, ഹാരേ = 28, പാലു = 31, നല്ലൂ = 30, പുലർ = 31, ന്നാലോ = 30, കല = 31, ക്കിലാം = 31, ഇല്ലാ = 30, പാലെ = 31, ന്നു ഗോ = 30, പാലൻ = 31 എന്നിങ്ങനെ ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളുടെ ദിവസങ്ങൾ കിട്ടും.
പരൽപ്പേരു് അനുലോമരീതിയിൽ
സാധാരണയായി, പ്രതിലോമരീതിയിലാണു്, അതായതു് വലത്തുനിന്നു് ഇടത്തോട്ടാണു് (അങ്കാനാം വാമതോ ഗതിഃ) അക്കങ്ങൾ എഴുതുന്നതു്. ഇങ്ങനെയല്ലാതെ വാക്കിന്റെ ദിശയിൽത്തന്നെ (ഇടത്തുനിന്നും വലത്തോട്ടു്) അക്കങ്ങൾ എഴുതുന്നതു് പിൽക്കാലത്തു് അപൂർവ്വമായി കാണുന്നുണ്ടു്. ഉദാഹരണമായി, ഒരു ശ്രീകൃഷ്ണസ്തുതിയായ ഈ ശ്ലോകത്തിൽ  [pi] പൈയുടെ വില പതിനാറു് അക്കങ്ങൾക്കു (15 ദശാംശസ്ഥാനങ്ങൾക്കു) ശരിയായി കൊടുത്തിരിക്കുന്നു.
ഗോപീഭാഗ്യമധുവ്രാതശൃംഗീശോദധിസന്ധിഗ
ഖലജീവിതഖാതാവഗലഹാലാരസന്ധര
ഇതു്‌ 31415926 53589793 23846264 33832795 എന്ന സംഖ്യയെ സൂചിപ്പിക്കുന്നു.
TYPE - 02
ആര്യഭടീയത്തിലെ അക്ഷരസംഖ്യകൾ
ആര്യഭടീയത്തിൽ ഒരു മഹായുഗത്തിൽ സൂര്യൻ(രവി), ചന്ദ്രൻ(ശശി), ഗ്രഹങ്ങൾ എന്നിവകളുടെ ഭ്രമണങ്ങളുടെ എണ്ണം മുതലായ വലിയ സംഖ്യകൾ അക്ഷരങ്ങൾ ഉപയോഗിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്നായി അക്ഷരങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
വർഗ്ഗാക്ഷരങ്ങൾ
വർഗ്ഗാക്ഷരങ്ങൾ(ക മുതൽ മ വരെയുള്ളവ)1 മുതൽ 25 വരെയുള്ള സംഖ്യകളെ കുറിക്കുന്നു.
ക=1
ഖ=2
ഗ=3
ഘ=4
ങ്ങ=5
ച=6
ഛ=7
ജ=8
ഝ=9
ഞ=10
ട=11
ഠ=12
ഡ=13
ഢ=14
ണ=15
ത=16
ഥ=17
ദ=18
ധ=19
ന=20
പ=21
ഫ=22
ബ=23
ഭ=24
മ=25
അവർഗ്ഗാക്ഷരങ്ങൾ
അവർഗ്ഗാക്ഷരങ്ങൾക്ക്(യ മുതൽ ഹ വരെയുള്ളവ)താഴെ തന്നിരിക്കുന്ന വിലകളും കല്പിച്ചിരിക്കുന്നു.
യ=30
ര=40
ല=50
വ=60
ശ=70
ഷ=80
സ=90
ഹ=10
സ്വരാക്ഷരങ്ങൾ
സ്വരാക്ഷരങ്ങൾ പത്തിന്റെ ഗുണിതങ്ങളെ സൂചിപ്പിക്കുന്നു.
അ = ആ =1
ഇ = ഈ =10^2
ഉ = ഊ =10 ^4
ഋ =10^6
ഌ =10^8
എ = ഏ =10^10
ഐ =10^12
ഒ = ഓ =10^14
ഔ =10^16
കൂട്ടക്ഷരങ്ങളുടെ മൂല്യം അവയുടെ ഘടകങ്ങളുടെ മൂല്യങ്ങളുടെ തുകയാണ്.
ഉദാഹരണം
യ=30, യി=യ x ഇ=30x10^2, യു=യ x ഉ=30x10^4, യൈ=യ xഐ=30x10^12
മന =മ + ന=ന+മ=25+20=45
ഗിയിങ്ങുശു എന്നതിന്റെ മൂല്യം നിർണ്ണയിക്കുന്നതെങ്ങനെയെന്നു നോക്കാം.
ഗി = ഗ x ഇ = 3x10^2= 300
യി = യ x ഇ =30x10^2 =3000
ങ്ങു =ങ്ങ x ഉ =5 x 10^4 = 50000
ശു = ശ xഉ=70 x 10^4 =70,0000
➖➖➖➖➖➖➖➖➖
ആകെ =300 + 3000 + 50000 +70,0000 =75,3300
ഇനി ആര്യഭടീയത്തിലേക്ക്
ആര്യഭടീയത്തിലെ ഗീതികാപാദം മൂന്നാം ശ്ലോകം:
യുഗരവിഭഗണാഃ ഖുയുഘൃ
ശശി ചയഗിയിങ്ങുശു ഛൃലൃ
കു ങ്ങി ശി ബു ണ്ഌ ഷൃഖൃ പ്രാക്
ശനി ഡുങ്ങി വിഘ് വ,ഗുരു ഖിരിചുയുഭ
കുജ ഭദിലിഝുനു ഖൃ
ഭൃഗു ബുധ സൗരാഃ
ആധാരം:-ആര്യഭടീയ വ്യാഖ്യാനം-
യുഗ =മഹായുഗം രവി = സൂര്യൻ ഭഗണം = ഭ്രമണം
ഖ=2 ഖു= 20000
യ=30 യു= 300000
ഘ=4 ഘ്യ=4000000
ഖുയുഘ്യ= 4,320,000 ഒരു മഹായുഗത്തിലെ സൂര്യഭ്രമണങ്ങളുടെ(വർഷങ്ങളുടെ) എണ്ണം = 4,320,000
TYPE - 03
മൂലഭദ്രി
തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്ന ഒരു ഗൂഢഭാഷയാണ് മൂലഭദ്രി. മൂലമന്ത്രികാഭാഷയെന്നും മൂലദേവീഭാഷയെന്നും കൂടി ഇതിന്‌ പേരുണ്ട്. മലയാളത്തിലെ അക്ഷരങ്ങളേയും അക്കങ്ങളേയും പരസ്പരം മാറ്റി മറിച്ച് ഉപയോഗിച്ച് വിവക്ഷിതാർത്ഥം പരസ്യമാക്കാതെ തന്നെ ആശയവിനിമയത്തിന് ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്. ചാരന്മാരിൽ നിന്നും സുപ്രധാന രഹസ്യങ്ങൾ മറച്ചു വെക്കാൻ തിരുവിതാംകൂറിലെ ഉദ്യോഗസ്ഥന്മാർ മൂലഭദ്രി ഉപയോഗിച്ചിരുന്നു. ഈ ഭാഷയിൽ എഴുതപ്പെട്ട ഓലകളും ഉണ്ട്.
നിയമങ്ങൾ
പദാദിയിലുള്ള സ്വരങ്ങളോട് കകാരം ചേർക്കണം. കകാരം വരുന്നിടത്തെല്ലാം ലോപിപ്പിച്ച് അതതിൽ ഉൾച്ചേർന്നിരിക്കുന്ന സ്വരങ്ങൾ മാത്രം
ഉപയോഗിക്കണം.
അ = ക
ആ = കാ
ഇ = കി
ഈ = കീ
ഉ = കു
ഊ = കൂ
ഋ = കൃ
എ = കെ
ഏ = കേ
ഐ = കൈ
ഒ = കൊ
ഓ = കോ
ഔ = കൗ
അം = കം
അഃ = കഃ
ഉദാ: അകം = ക‌അം
മറ്റ് അക്ഷരങ്ങൾ താഴെ കൊടുത്തിരിക്കുന്ന വിധം പരസ്പരം മാറ്റി ഉപയോഗിക്കണം:
ഖ - ഗ
ഘ - ങ
ച - ട
ഛ -ഠ
ജ - ഝ
ഞ - ണ
ഡ - ഢ
ത - പ
ദ - ധ
ഥ - ഫ
ബ - ഭ
മ - ന
യ - ശ
ര - ഷ
ല - സ
വ - ഹ
ക്ഷ - ള
ഴ - റ
ങ്ക - ഞ്ച
ണ്ട - ന്ത
മ്പ - ന്ന
ന്റ - റ്റ
ൻ - ൽ
ർ - ൾ
ക്ക - അ‌അ
സംഖ്യകളും തിരിച്ച് ഉപയോഗിക്കണം
1 - 2
3 - 4
5 - 6
7 - 8
9 - 0
നിയമങ്ങൾ ഓർത്തുവെക്കാൻ ഒരു സൂത്രമുണ്ട്:
അകോ ഖഗോ ഘങശ്ചൈവ
ചടോ ഞണ തപോ നമഃ
ജഝോ ഡഢോ ദധശ്ചൈവ
ബഭോ ഥഫ ഛഠേതി ച
യശോ രഷോ ലസശ്ചൈവ
വഹ ക്ഷള ഴറ ക്രമാൽ
ങ്കഞ്ച ണ്ടന്ത മ്പന്ന ന്ററ്റ ൻൽ ർൾ
ഈ നിയമമനുസരിച്ചു് (1) അകാരത്തിനു് പകരം കകാരവും കകാരത്തിനു പകരം അകാരവും പ്രയോഗിക്കണം. ആ വ്യവസ്ഥ (1) ഖ, ഗ; (2) ഘ, ങ; (3) ച, ട; (4) ഞ, ണ; (5) ത, പ; (6) മ, ന; (7) ജ, ത്സ; (8) ഡ, ഢ; (9) ദ, ധ; (10) ബ, ഭ; (11) ഥ, ഫ; (12) ഛ, ഠ; (13) യ, ശ; (14) ര, ഷ; (15) ല, സ; (16) വ, ഹ; (17) ക്ഷ, ള; (18) ഴ, റ; എന്നീ അക്ഷരദ്വന്ദ്വങ്ങളുടെ വിഷയത്തിലും സങ്‌ക്രമിപ്പിക്കേണ്ടതാണു്. അ അ എന്നു് ʻക്കʼയ്ക്കും അതുപോലെ മറിച്ചും ഉപയോഗിക്കണം. (1) ങ്ക, ഞ്ച; (2) ർ, ൾ; ഈ അർദ്ധാക്ഷര (ചില്ലുകൾ) ദ്വന്ദ്വങ്ങളുടേയും കാര്യത്തിലും പ്രസ്തുതവിധി വ്യാപിപ്പിക്കേണ്ടതാകുന്നു. (1) 1, 2; (2) 3, 4; (3) 5, 6; (4) 7, 8; (5) 9, 10; ഈ സംഖ്യാദ്വിതയങ്ങളും മേൽപ്രകാരത്തിൽ മാററിമറിക്കേണ്ടതാകുന്നു. ഒരു സംസ്കൃതശ്ലോകവും അതിന്റെ മൂലദേവീഭാഷയിലുള്ള പരാവർത്തനവും താഴെച്ചേർക്കുന്നു. 
ഉദാഹരണങ്ങൾ
മലയാളം = നസശാക്ഷം
2018 = 1927
ഒരു സംസ്കൃതശ്ലോകവും മൂലഭദ്രീപരിഭാഷയും നൽകുന്നു:
ശ്ലോകം:
നമശ്ശിവായ ശാന്തായ ശുദ്ധായ പരമാത്മനേസച്ചിദാനന്തരൂപായ ദക്ഷിണാമൂർത്തയേ നമഃ
മൂലഭദ്രി:
മനയ്യിഹാശ യാണ്ടാശ യുധ്ദാശ തഷനാപ്നമേലട്ടിധാമംധഷൂതാശ ധളിഞാനൂൾപ്പശേ മനഃ
മാങ്കോയിക്കൽക്കുറിപ്പിന്റെ അറയ്ക്കുള്ളിൽ കടന്നു മാർത്താണ്ഡവർമ്മയും‌ പരമേശ്വരൻപിള്ളയും തമ്മിൽ മൂലഭദ്രി ഭാഷയിൽ സംസാരിക്കുന്നതായി സി.വി. രാമൻപിള്ള തന്റെ നോവലായ മാർത്താണ്ഡവർമ്മയിൽ എഴുതിയിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...