ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നെല്ലുവായ് ധന്വന്തരി ക്ഷേത്രം,,തൃശ്ശൂര്‍ ജില്ലയില്‍ തലപ്പിള്ളി താലൂക്കില്‍



നെല്ലുവായ് ധന്വന്തരി ക്ഷേത്രം

നെല്ലുവായ് ധന്വന്തരി ക്ഷേത്രം
തൃശ്ശൂര്‍ ജില്ലയില്‍ തലപ്പിള്ളി താലൂക്കില്‍ നെല്ലുവായയില്‍ സ്ഥിതിചെയ്യുന്നപ്രസിദ്ധമായ ധന്വന്തരി ക്ഷേത്രമാണ് നെല്ലുവായ ധന്വന്തരി ക്ഷേത്രം.രോഗ നിവാരണത്തിന് പ്രസിദ്ധമാണ് ഈക്ഷേത്രം.
ധന്വന്തരി
ആയര്‍വേദ ചികിത്സാ സമ്പ്രദായത്തിന്റെ ഉപജ്‌നാതാവാണ് ധന്വന്തരി. മഹാവിഷ്ണുവിന്റെ അംശം. . ദുര്‍വാസാവിന്റെ ശാപത്താല്‍ ദേവന്മാര്‍ക്ക് ജരാനരകന്‍ വരാനിടയായി. പരിഹാരമാര്‍ഗം അലോചിച്ചു. അസുരന്മാരോടുള്ള പൂര്‍വ വിരോധങ്ങള്‍ മറന്ന് അവരേയും കൂട്ടുപിടിച്ച് പാലാഴി മഥനം ചെയ്തു.പാലാഴിമഥനവേളയില്‍ പല ദിവ്യ വസ്തുക്കളും പൊന്തി വന്നു. അതോടൊപ്പം സര്‍വമംഗളകാരിയായ മഹാലക്ഷ്മിയും സ്വര്‍ഗ ഭിഷഗ്വരനായ ധന്വന്തരിയും പ്രത്യക്ഷപ്പെട്ടു. കയ്യില്‍ അമൃതകുംഭം വഹിച്ചാണ് ധന്വന്തരി പ്രത്യക്ഷമായത്. അതുകൊണ്ട് അമൃതന്‍, സുധാപാണി എന്നൊക്കെയുള്ള പേര് ധന്വന്തരിക്ക് കിട്ടി.
പ്രതിഷ്ഠ
ധന്വന്തരി മൂര്‍ത്തിയാണ് പ്രതിഷ്ഠ .പടിഞ്ഞാറ് ദര്‍ശനമായി പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു
ഉപദേവതകള്‍
ചെറുവത്തൂര്‍ വിഷ്ണു,അയ്യപ്പന്‍,ഗണപതി,ശിവന്‍
ഐതീഹ്യം
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെയുണ്ടായിരുന്ന ക്ഷേത്രം ജീര്‍ണ്ണ അവസ്ഥയിലായപ്പോള്‍ ഭക്തജനങ്ങള്‍ ക്ഷേത്രം പുനര്‍ നിര്‍മ്മിയ്ക്കാന്‍ നിശ്ചയിച്ചു.പ്രതിഷ്ഠയ്ക്കായി പുതിയ വിഗ്രഹം നിര്‍മ്മിയ്ക്കുവാന്‍ തീരുമാനിച്ചു .വിഗ്രഹം നിര്‍മ്മിയ്ക്കുന്നതിനു അനുയോഗ്യമായ ശില അടുത്തുള്ള മുരിങ്ങത്തേരി എന്ന കുന്നില്‍ കണ്ടെത്തി .ശേഷം വിഗ്രഹം പ്രതിഷ്ഠ നടത്താനായി ഘോഷയാത്രയായി വിഗ്രഹം കൊണ്ട്‌പോകുമ്പോള്‍ അശ്വനിദേവതകള്‍ പ്രത്യക്ഷപ്പെടുകയും ഒരു വിഗ്രഹം നല്‍കുകയും ഇത് വസുദേവര്‍ പൂജിച്ച വിഗ്രഹമാണ് ഇതെന്നും ഇത് പ്രതിഷ്ഠ നടത്തുവാന്‍ നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു.അതിനുശേഷം അശ്വനിദേവകള്‍ അപ്രത്യക്ഷമായി.ഇതുനുസരിച്ചു അശ്വനിദേവകള്‍ സമ്മാനിച്ച വിഗ്രഹം പഴയ ക്ഷേത്രത്തിനടുത്തുള്ള ചെറുവത്തൂര്‍ പറമ്പില്‍ ഒരുചെറിയ ക്ഷേത്രം നിര്‍മ്മിയ്ക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്തു.പിന്നീട് മുരിങ്ങത്തേരി കുന്നില്‍ നിര്‍മ്മിച്ച വൈഷ്ണവവിഗ്രഹം ക്ഷേത്രത്തിനു സമീപമായി പുതിയ ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്തു.
പ്രത്യേകതകള്‍
ഗുരുവായൂര്‍ ക്ഷേത്രവും നെല്ലുവായ് ധന്വന്തരി ക്ഷേത്രവും തമ്മില്‍അഭേദ്യമായ ബന്ധമുണ്ടെന്നാണ് വിശ്വാസം.ഗുരുവായൂരിലെ നന്ദഗോപര്‍ പൂജിച്ച വിഗ്രഹമാണെന്നും നെല്ലുവായ് ക്ഷേത്രത്തിലെ വിഗ്രഹം വസുദേവര്‍ പൂജിച്ചതാനെന്നുമാണ് വിശ്വാസം.വാതരോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജനമിരുന്നാല്‍ മതിയെന്ന വിശ്വാസം നിലവിലുള്ളപ്പോള്‍ നെല്ലുവായ് ക്ഷേത്രത്തില്‍ ഭജനമിരുന്നാല്‍ ഉദരരോഗങ്ങളും ത്വക് രോഗങ്ങളും നേത്രരോഗങ്ങളും സുഖപ്പെടുമെന്നാണ് വിശ്വാസം.
ഭജനം
രോഗനിവാരണത്തിന് പ്രസിദ്ധമാണ് നെല്ലുവായ് ക്ഷേത്രം.ധന്വന്തരി മൂര്‍ത്തിയുടെ അനുഗ്രഹം തേടി ആയുര്‍വേദ ചികിത്സകര്‍ ഇവിടെ ഭജനം ഇരിയ്ക്കാരുണ്ട്.ധന്വന്തരി മൂര്‍ത്തിയുടെ അനുഗ്രഹം നേടി ചികിത്സ നടത്തിയാല്‍ ഏതു രോഗവും സുഖം പ്രാപിയ്ക്കും എനാണ്വിശ്വാസം.വൈദ്യരത്‌നം പി.എസ്.വാര്യര്‍.അഷ്ടവൈദ്യന്‍ പി.വി. രാമവാര്യര്‍,കുട്ടഞ്ചേരി മൂസ് തുടങ്ങിയ ആയൂര്‍വേദ ഭിഷഗ്വരന്മാര്‍ നെല്ലുവായ് മൂര്‍ത്തിയുടെ അനുഗ്രഹം നേടിയവരാണ്.ആധുനിക കാലത്തും ആയുര്‍വേദചികിത്സകര്‍ തങ്ങളുടെ കര്‍മ്മപഥത്തിലേയ്ക്ക് കടക്കുന്നതിനു മുമ്പ് ഇവിടെ ഭജനമിരുന്നു അഷ്ടാംഗഹൃദയം പാരായണംചെയ്യുന്നത്പതിവാണ്.ഇങ്ങനെചെയ്യുന്നതിലൂടെ അറിവും കര്‍മ്മശേഷിയും വര്‍ദ്ധിയ്ക്കുമെന്നാണ് അനുഭവം.പ്രമുഖ ജ്യോതിഷനും കവിയുമായ വിദ്വാന്‍ മച്ചാട്ട് ഇളയത് ഇവിടെ ഭജനമിരിയ്ക്കുകയും ധന്വന്തരി മൂര്‍ത്തിയെ പ്രകീര്‍ത്തിച്ചു പ്രസിദ്ധമായ സ്‌തോത്ര പഞ്ചാക്ഷിക എന്ന കാവ്യംരചിക്കുകയും ചെയ്തു.അതിലൂടെ അദ്ദേഹത്തെ ബാധിച്ചസങ്കീര്‍ണ്ണമായ ത്വക് രോഗത്തില്‍ നിന്ന് പൂര്‍ണ്ണ മുക്തി നേടുകയുംചെയ്തു.
സ്‌ത്രോത്ര പഞ്ചാക്ഷിക ദിനം
സ്‌തോത്ര പഞ്ചാക്ഷികം രചിച്ചു ദേവന് സമര്‍പ്പിച്ചത് മലയാള മാസം കുംഭം 1നുആയിരുന്നു .ഇതിന്റെസ്മരണാര്‍ത്ഥം എല്ലാവര്‍ഷവും മലയാളമാസംകുംഭം 1 പഞ്ചാക്ഷികദിനമായിആചരിയ്ക്കുന്നു.
രോഗ മുക്തി
അഷ്ടോത്തര നാമജപവും സ്‌തോത്രപഞ്ചാക്ഷിക പാരായണവും സ്ത്രീ പുരുഷ പ്രായഭേദമന്യേ വിജ്ഞാന വര്‍ദ്ധനവിനും രോഗമുക്തിയ്ക്കുമായി ആചരിച്ചുവരുന്നു
ആയുവേദ ആശുപത്രിയും ഗവേഷണ കേന്ദ്രവും
2006 നവംബര്‍ 1 മുതല്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയിലായി ധന്വന്തരി ആയുര്‍വേദ ചികിത്സാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.വാതരോഗങ്ങള്‍ക്കും മാനസിക രോഗങ്ങള്‍ക്കും ത്വക് രോഗ ചികിത്സയ്ക്കും പ്രസിദ്ധമാണ് ഇവിടം ഇന്ന്
പ്രധാനവഴിപാട്
മുക്കുടി പൂജയാണ് ഇവിടുത്തെ പ്രധാനവഴിപാട് .എത്ര പഴകിയ ഉദരരോഗവും മുക്കുടിവഴിപാട് നടത്തി പ്രാര്‍ത്ഥന നടത്തിയാല്‍ മുക്തിനേടുമെന്നാണ് വിശ്വാസവും അനുഭവവും
പ്രധാന ഉത്സവം
എല്ലാവര്‍ഷവും ധനുമാസത്തിലെ വെളുത്തപക്ഷത്തില്‍ കൊണ്ടാടുന്ന സ്വര്‍ഗ്ഗവാതില്‍ ഏകാദശി യാണ് ഇവിടുത്തെ പ്രധാനഉത്സവം
ക്ഷേത്രത്തിലേയ്ക്കുള്ളവഴി
തൃശ്ശൂര്‍നഗരത്തില്‍നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേയ്ക്ക് തൃശ്ശൂര്‍ ശക്തന്‍ ബസ് സ്‌റ്റേഷനില്‍ നിന്നും ബസ് സൗകര്യം ലഭ്യമാണ് കൂടാതെ വടക്കാഞ്ചേരി ഊട്ടുപാറ ബസ്സ്‌റ്റേഷനില്‍നിന്നും ബസ്സൗകര്യം ലഭ്യമാണ് ചുങ്കം പഴയ പോസ്റ്റ് ഓഫീസ് പരിസരത്ത്‌നിന്നും ഓട്ടോ റിക്ഷ സൌകര്യവുംലഭ്യമാണ്.
അടുത്ത റെയില്‍വേസ്‌റേഷന്‍വടക്കാഞ്ചേരി റെയില്‍വേസ്‌റ്റേഷന്‍[13 km ],തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍[20 km ]
അടുത്ത വിമാനതാവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം[75km ]

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...