അക്ഷർധാം ക്ഷേത്രം
ഡെൽഹിയിലെ ഒരു പ്രമുഖ ഹിന്ദു അമ്പലമാണ് അക്ഷർധാം.ഇതിന് സ്വാമിനാരായണ അക്ഷർധാം എന്നും ഡെൽഹി അക്ഷർധാം എന്ന പേരുകളിലും അറിയപ്പെടൂന്നു. ഇന്ത്യൻ ഹിന്ദു സംസ്കാരത്തിന്റെ 10,000 വർഷത്തെ പാരമ്പര്യത്തേയും ആചാരത്തേയും ആത്മീയതയേയും കാണിക്കുന്ന ഒന്നാണിത്. ആത്മീയനേതാവായ പ്രമുഖ സ്വാമി മഹാരാജ് ആയിരുന്നു ഇത് നിർമ്മിക്കുന്നതിൽ പ്രമുഖനായിരുന്നത്. 3000-ത്തിലധികം സ്വയം സേവകരും 7000-ത്തിലധികം വിദഗ്ദ്ധത്തൊഴിലാളികളും ഇതിന്റെ നിർമ്മാനത്തില് പങ്കു ചേർന്നു. ഡെൽഹിയിലെ ടൂറിസ്റ്റുകളുടെ ഒരു പ്രധാന ആകർഷണമാണ് ഇപ്പോൾ അക്ഷർധാം മന്ദിർ. ഡെൽഹിയിലെ 70 % ടൂറിസ്റ്റുകളും ഇവിടം സന്ദർശിക്കുന്നുണ്ടെന്നാണ് കണക്ക്.ഈ അമ്പലം ഔദ്യോഗികമായി പൊതുജനങ്ങൾക്കായി തുറന്നത് 2005 നവംബർ 6 നാണ്. അമ്പലം സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്താണ് എന്നുള്ളത് ഒരു പ്രധാന ആകർഷണമാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ