ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വീട്ടുവളപ്പില്‍ ഏതൊക്കെ മരങ്ങള്‍ വച്ചുപിടിപ്പിക്കാം?




വീട്ടുവളപ്പില്‍ ഏതൊക്കെ മരങ്ങള്‍ വച്ചുപിടിപ്പിക്കാം?
വൃക്ഷങ്ങൾ എല്ലാവർക്കും ഗുണകരമാണ്. ജീവജാലങ്ങൾക്കാവശ്യമായ പ്രാണവായു നൽകി ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നത് തന്നെ വൃക്ഷങ്ങൾ ഉള്ളതു കൊണ്ടാണ്. എന്നാൽ വീട്ടുവളപ്പിൽ വൃക്ഷങ്ങൾ നടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഹൈന്ദവ ആചാരങ്ങൾ പറയുന്നു.
ആസുര ശക്തികളെ ആകർഷിക്കുന്ന വൃക്ഷങ്ങൾ വീട്ടുവളപ്പിൽ വരാൻ പാടില്ലെന്നാണ് വിശ്വാസം. തടിയിൽ പാലുള്ള മരങ്ങൾ വേഗം പൊട്ടി വീഴാൻ സാധ്യതയുള്ളവയാണ്. ഇവ വീട്ടുവളപ്പിൽ വയ്‌ക്കുന്നത് അപകടകരമാണ്. അതുകൊണ്ട് കൂടിയാണ് അത്തരം വൃക്ഷങ്ങൾക്ക് ആസുര ശക്തി ആരോപിക്കുന്നത്. ജീവിതത്തിൽ ഗുണകരമായ സാന്നിധ്യമാകുന്ന വൃക്ഷങ്ങൾ വേണം വീട്ടുവളപ്പിൽ വളർത്തേണ്ടത്.
ഗൃഹ പരിസരത്ത് വൃക്ഷങ്ങൾ നടുന്നതിന് മുമ്പ് പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. കാഞ്ഞിരം, താന്നി, കറിവേപ്പ്, കള്ളിപ്പാല, ചേർ (ചാര്), പപ്പായ, ഊകമരം, സ്വർണ്ണ ക്ഷീരി, വയ്യങ്കത എന്നീ വൃക്ഷങ്ങൾ വീടിന്റെ അതിർത്തിക്കുള്ളിൽ നടാൻ പാടില്ല എന്നാണ് വിശ്വാസം. ഐശ്വര്യക്ഷയം, ആപത്ത് എന്നിവ ഇവ ക്ഷണിച്ചുവരുത്തും. മാത്രമല്ല, പല ക്ഷുദ്രപ്രയോഗങ്ങൾക്കും ഇത്തരം സസ്യങ്ങളുടെ ഭാഗങ്ങൾ മാന്ത്രിക മൂലികകളായി പരിഗണിക്കാറുമുണ്ട്.
എന്നാൽ വീടിനു ചുറ്റുമുള്ള പറമ്പിൽ എവിടെയെങ്കിലും ഇവ വരുന്നത് അത്ര വലിയ ദോഷമല്ലെന്നും ആചാര്യന്മാർ ചൂണ്ടികാട്ടുന്നു. പന ഇനങ്ങൾക്കും ഈ ദോഷമുണ്ട്. അലങ്കാരത്തിനുള്ള പനഞ്ചെടികളും വീട്ടു വളപ്പിൽ നിന്ന് ഒഴിവാക്കണമെന്നാണ് നിർദേശം. അതേസമയം, കൂവളം, പവിഴമല്ലി, കണിക്കൊന്ന, ദേവതാരു എന്നിവ വീട്ടിലുണ്ടായാൽ ദൃഷ്‌ടിദോഷവും ദുർശക്തികളുടെ സാന്നിദ്ധ്യവും ആവാസവും ഒഴിവാക്കാനാകുമെന്ന വിശ്വാസവും നിലവിലുണ്ട്.
ഓരോ വര്‍ഷവും ജനകീയ ഇടപെടല്‍ നടത്തി നമ്മളെല്ലാരും വൃക്ഷത്തൈകള്‍ നടാറുണ്ടെങ്കിലും വൃക്ഷങ്ങളുടെ വേനല്‍ക്കാല സംരക്ഷണത്തിന് ഗൗരവമായ ഇടപെടല്‍ ഉണ്ടാകുന്നില്ല. ഒന്നുരണ്ട് വര്‍ഷമെങ്കിലും ചിട്ടയായ തുടര്‍പരിചരണം വൃക്ഷത്തെകള്‍ക്ക് ആവശ്യമുണ്ട്. സ്ഥലസൗകര്യമുണ്ടെങ്കില്‍ വീട്ടുപറമ്പുകളിലും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാം. അലങ്കാര പൂമരങ്ങളും, ഫലവൃക്ഷങ്ങളുമായാല്‍ നമുക്ക് അവയെ പ്രയോജനപ്പെടുത്താനാവും.
ചില മരങ്ങളുടെ സാന്നിദ്ധ്യം വീട്ടിലെ താമസക്കാര്‍ക്ക് അഭിവൃദ്ധി നല്‍കും. ചിലത് ദോഷകരമാണ്. മരങ്ങളും മനുഷ്യനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. മനുഷ്യന്റെ ജീവന് ആധാരവും ഈ ബന്ധം തന്നെ. മരങ്ങളുടെ കാതലിനെ 'സാരം' എന്നാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ സാരത്തെ അടിസ്ഥാനമാക്കിയാണ് മരങ്ങള്‍ നട്ടുവളര്‍ത്തേണ്ടത്. അന്തസാരം, ബഹിര്‍സാരം, സര്‍വ്വസാരം, നിസാരം എന്നിങ്ങനെ മരങ്ങളെ തരംതിരിച്ചിട്ടുണ്ട്.
അകവശത്തു മാത്രം കാതലുള്ള മരങ്ങളാണ് അന്തസാരഗണത്തില്‍ പെടുന്നത്. ഉദാഹരണം: പ്ലാവ്, ആഞ്ഞിലി മുതലായവ.
പുറത്തുമാത്രം കാതലുള്ള മരങ്ങള്‍ ബഹിര്‍സാരത്തില്‍ പെടുന്നു. ഉദാഹരണം: തെങ്ങ്, പന, കവുങ്ങ്.
വെള്ള ഒട്ടുമില്ലാതെ നിറയെ കാതലുള്ള മരങ്ങളാണ് സര്‍വ്വസാരം എന്ന ഇനത്തില്‍ പെടുന്നത്. ഉദാ: തേക്ക്, ഈട്ടി.
ഒട്ടും കാതലില്ലാത്ത പാല, മുരിങ്ങ തുടങ്ങിയവ 'നിസാര' ഇനത്തില്‍ പെടുന്നു.
തെങ്ങ്, പ്ലാവ്, മാവ്, പുളി, കവുങ്ങ് തുടങ്ങിയവ വീട്ടുവളപ്പില്‍ സാധാരണയായി കാണാറുള്ള വൃക്ഷങ്ങളാണ്. വാസ്തുശാസ്ത്രപ്രകാരം ഇവയ്ക്കും പ്രത്യേകം സ്ഥാനങ്ങളുണ്ട്. ഈ വൃക്ഷങ്ങള്‍ യഥാസ്ഥാനത്താണ് നില്‍ക്കുന്നതെങ്കില്‍ വീട്ടുകാര്‍ക്ക് അഭിവൃദ്ധിയുണ്ടാകും. കിഴക്കുവശത്താണ് പ്ലാവ് വളരേണ്ടത്. പുളി, കവുങ്ങ് തുടങ്ങിയവ തെക്കുഭാഗത്തും മാവ് വടക്കുഭാഗത്തും തെങ്ങ് പടിഞ്ഞാറുഭാഗത്തും നടണം. വസ്തുവില്‍ ഈ വൃക്ഷങ്ങളില്ലെന്നു കരുതി അഭിവൃദ്ധിക്കുറവൊന്നും സംഭവിക്കില്ല. 'നിസാര'ഗണത്തിലെ ചില വൃക്ഷങ്ങള്‍ വീട്ടുവളപ്പിലുണ്ടാകരുത്. രോഗങ്ങളും ദുരിതങ്ങളും ആള്‍നാശവുമുണ്ടാകാന്‍ ഈ വൃക്ഷങ്ങള്‍ ഹേതുവാകാറുണ്ട്. കാഞ്ഞിരം, പാല, കള്ളിച്ചെടി എന്നിവ ഒരു കാരണവശാലും വീട്ടുവളപ്പില്‍ പാടില്ല. എന്നാല്‍ വീടിന്റെ മുന്‍വശത്ത് കള്ളിച്ചെടി കെട്ടിത്തൂക്കുന്നതുകൊണ്ട് ദോഷമില്ല. സര്‍വ്വരോഗസംഹാരിയാണ് വേപ്പുമരമെങ്കിലും അത് വീടിനോട് ചേര്‍ന്നു വളര്‍ത്തരുത്. കറിവേപ്പില നടുകയാണെങ്കില്‍ വീടിന് അതിര്‍ത്തി തിരിച്ച്, അതിനു വെളിയിലായിരിക്കണം. അല്ലെങ്കില്‍ പുത്രസന്താനങ്ങള്‍ക്ക് ദോഷം വരുത്തുമത്രെ. വസ്തുവിന്റെ ദോഷം മാറാന്‍ തെക്കുഭാഗത്ത് ഒരു പുളിമരം നടുന്നത് നല്ലതാണ്. ക്ഷേത്രങ്ങളോടനുബന്ധിച്ച് ആല്‍മരമുണ്ടാകുന്നത് ശ്രേഷ്ഠമായാണ് കണക്കാക്കുന്നത്. ആല്‍മരത്തെ 21 പ്രാവശ്യം പ്രദക്ഷിണം വച്ചാല്‍ സകലപാപങ്ങളും തീരുമെന്നാണ് വിശ്വാസം. പക്ഷേ, ആല്‍മരം വീട്ടുവളപ്പില്‍ നടുമ്പോള്‍ ശ്രദ്ധിക്കണം. പേരാല്‍ വീടിന്റെ കിഴക്കുഭാഗത്തും അരയാല്‍ പടിഞ്ഞാറുഭാഗത്തുമാണ് നടേണ്ടത്. വീട്ടുവളപ്പില്‍ ശീമപ്ലാവ് നട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് അപകടം സംഭവിക്കാനിടയുണ്ട്.
വീട്ടുപരിസരത്താവുമ്പോള്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവയാണ്,
1. കാതലില്ലാത്ത മരങ്ങളാവരുത്. കാറ്റിലും മറ്റും പൊട്ടി അപകടമുണ്ടാക്കും.
2. വടവൃക്ഷമായി പടര്‍ന്നുപന്തലിച്ച് നില്‍ക്കുന്നതാവരുത്. കാരണം വീട്ടുപരിസരത്തെ വിലപ്പെട്ട സ്ഥലം അപഹരിക്കപ്പെടും.
3. വേരുകള്‍ നീണ്ടുവളര്‍ന്നുവരുന്ന ഇനങ്ങളാവരുത്. ക്രമേണ മുറ്റത്തും വീടിന്റെ തറയുടെ അടിഭാഗത്തും ഇരച്ചുകയറി ദോഷംചെയ്യും.
വീട്ടുപറമ്പില്‍ വളര്‍ത്താവുന്ന ചില വൃക്ഷങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം
കൂവളം: ഔഷധമരമാണ്. ഇല അരച്ച് വെള്ളത്തില്‍ കലര്‍ത്തി കാലത്ത് കഴിച്ചാല്‍ പ്രമേഹരോഗം തടയാനാവും. വേരും തൊലിയും എല്ലാം ഔഷധമാണ്. 15 മീറ്റര്‍വരെ ഉയരത്തില്‍ വളരും. വിത്തില്‍നിന്നും വേരില്‍നിന്നും മുളച്ചുവരുന്ന തൈകള്‍ ഉപയോഗിക്കാം. 45 സെ.മീ. ചതുരശ്ര വിസ്തൃതിയിലും ആഴത്തിലും കുഴിയെടുത്ത് അതില്‍ ജൈവവളവും മണ്ണും കുഴച്ചുനിറച്ച് തൈകള്‍ നടാം.
നെല്ലി: ഒരു വീട്ടില്‍ ഒരു നെല്ലിമരം അത്യാവശ്യമാണ്. നെല്ലിക്ക പോഷക-ഔഷധ ഗുണങ്ങളില്‍ മുമ്പനാണ്. അധികം ഉയരത്തില്‍ വളരാറില്ല. വരള്‍ച്ചയും ശൈത്യവും എല്ലാം താങ്ങാനാവും. ബലമുള്ള കാതലാണ്. 45 സെ.മീ. സമചതുരവും ആഴവുമുള്ള കുഴിയെടുത്ത് ജൈവവളവും ചേര്‍ത്ത് നിറച്ച് തൈകള്‍ നടാം.
വാളന്‍പുളി: വീട്ടുപരിസരത്ത് ഒരു പുളിമരം (വാളന്‍പുളി) ആവശ്യമാണ്. പുളിങ്ങ നിത്യാവശ്യവസ്തുവാണെന്നതാണ് പ്രധാനം. വിത്തുപാകി മുളപ്പിച്ച തൈകള്‍ നടാം. രണ്ടുമൂന്നുവര്‍ഷം വേനല്‍ക്കാല സംരക്ഷണം നല്‍കണം.
കടപ്‌ളാവ്: ദീര്‍ഘകാല പഴവര്‍ഗവിളയാണ്. ബലക്കുറവുണ്ടെന്നതിനാല്‍ വീട്ടില്‍നിന്ന് അല്‍പ്പം മാറ്റി നടുന്നത് അഭികാമ്യം. ജൈവവളം നല്ലതുപോലെ വേണം. 10-13 മീറ്റര്‍ ഉയരത്തില്‍ വളരും. വേരില്‍നിന്നാണ് തൈകള്‍ ഉണ്ടാവുക. ഒരുവര്‍ഷം രണ്ടു തവണ പുഷ്പിച്ച് കായ്കള്‍ ഉണ്ടാകും.
പ്‌ളാവ്, മാവ്: ഇവ രണ്ടും വീട്ടുവളപ്പില്‍ അനുയോജ്യമാണ്. വീട്ടുപരിസരത്തു നിന്ന് അല്‍പ്പം മാറ്റി നടുക. പഴവര്‍ഗവിളയായും തണല്‍മരമായും എല്ലാം പ്രയോജനപ്പെടും. വിത്തുപാകി മുളപ്പിച്ച തൈകളാണ് ഉപയോഗിക്കുക. ഒട്ടുമാവുകളും ഒട്ടുപ്‌ളാവുകളും നിലവിലുണ്ട്. ഇവ കൂടുതല്‍ ഉയരത്തില്‍ വളരില്ല. നാടന്‍ പ്‌ളാവും സംരക്ഷിക്കപ്പെടണം.
ഇലഞ്ഞി: നിത്യഹരിത ഇടത്തരം മരമാണ്. പൂക്കള്‍ സുഗന്ധം പരത്തും. തടി ബലമുള്ളതും ഭംഗിയുള്ളതുമാണ്. വരള്‍ച്ചയെയും മഴയെയുമെല്ലാം ചെറുക്കും. വിത്തു മുളപ്പിച്ച തൈകള്‍ ഉപയോഗിക്കാം.
അശോകം: പൂമരമാണ്. അലങ്കാരമായും ഔഷധമായുമെല്ലാം ഉപയോഗിക്കാം. അധികം ഉയരത്തില്‍ വളരില്ല. വിത്തിലൂടെയാണ് പ്രജനനം. വീട്ടുപരിസരത്ത് ഈ മരം ഐശ്വര്യമാണ്. അലങ്കാരമാണ്.
കണിക്കൊന്ന: നല്ല പൂമരമാണ്. അലങ്കാരവൃക്ഷമായി നടാം. അധികം ഉയരത്തില്‍ വളരില്ല. വിത്തുവഴിയാണ് തൈകള്‍ ഉല്‍പ്പാദിപ്പിക്കുക. വരള്‍ച്ചയും മഴയും ചെറുത്ത് വളരും. തണല്‍ തരും.
രക്തചന്ദനം: ഔഷധമരമാണ്. കാതല്‍ ചുവന്ന നിറമാണ്. ബലമുള്ളതാണ്. 18-20 മീറ്റര്‍വരെ ഉയരത്തില്‍ വളരും. വീട്ടുപറമ്പിന്റെ ഓരംചേര്‍ന്നു നടാം.
വേപ്പ്: ഔഷധമരമാണ്. ഇലയും കായും ഔഷധമാണ്. വേപ്പെണ്ണയും കായും ജൈവകീടനാശിനിയായും പിണ്ണാക്ക് കീടനാശക സ്വഭാവമുള്ള ജൈവവളമായും ഉപയോഗിക്കാം.
കുടമ്പുളി: വാളന്‍പുളിയെന്നപോലെ കുടമ്പുളിയും വീട്ടുപരിസരത്ത് ആവശ്യമാണ്. ഭക്ഷ്യവസ്തുവായും ഔഷധമായും കായ ഉപയോഗിക്കാം. നിത്യഹരിതകം തരുന്ന വൃക്ഷമാണ്. തടിക്ക് ബലമുണ്ട്. കഠിനമായ ചൂട് താങ്ങാന്‍കഴിവില്ല.
തേക്ക്, വീട്ടി: ബലമുള്ളതും തടിക്ക് വിലപിടിപ്പുള്ളതുമായ തേക്കും വീട്ടിയും വീട്ടുവളപ്പില്‍ സ്ഥല-സാഹചര്യ ഘടകങ്ങള്‍ നോക്കി വച്ചുപിടിപ്പിക്കാം. തൈകള്‍ വനംവകുപ്പുവഴി ലഭ്യമാക്കാനാകും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...