ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാനസസരോവരം




മാനസസരോവരം
ചൈനയുടെ സ്വയം ഭരണ പ്രദേശമായ ടിബറ്റിലെ ലാസയിൽ നിന്നും ഏകദേശം 2000 കി.മീ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഒരു ശുദ്ധജല തടാകമാണ്‌ മാനസ സരോവരം. മാനസ സരോവരത്തിന്റെ പടിഞ്ഞാറുഭാഗത്തായി രാക്ഷസ്‌താൽ എന്ന തടാകവും വടക്കുമാറി കൈലാസ പർവ്വതവും സ്ഥിതി ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയുന്ന ശുദ്ധജല തടാകങ്ങളിൽ ഒന്നായ മാനസസരോവരം, സമുദ്ര നിരപ്പിൽ നിന്നും 4656 മീറ്റർ ഉയരത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ഏതാണ്ട്‌ വൃത്താകൃതിയിലുള്ള മാനസ സരോവരത്തിന്റെ ചുറ്റളവ്‌ ഏകദേശം 88 കി.മീ. വരും. 90 മീറ്റർ ആഴമുണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്ന ഈ തടാകം 320 ച.കി.മീ. വിസ്തൃതിയിൽ പരന്നു കിടക്കുന്നു. ശൈത്യകാലത്ത്‌ ഈ തടാകം ഘനീഭവിയ്ക്കുകയും ഗ്രീഷ്മകാലമാകുമ്പോൾ മാത്രം തിരികെ വെള്ളമായി മാറുകയും ചെയ്യുന്നു. സിന്ധു, സത്‌ലജ്‌, ബ്രഹ്മപുത്ര, കർണാലി എന്നീ നദികളുടെ ഉദ്ഭവസ്ഥാനങ്ങൾ മാനസ സരോവരത്തിന്റെ വളരെ അടുത്തായാണ്‌ സ്ഥിതി ചെയ്യുന്നത്‌.

കൈലാസ പർവ്വതത്തെപ്പോലെ, മാനസസരോവരവും ഇന്ത്യയിൽ നിന്നും, ടിബടിൽ നിന്നും മറ്റു സമീപരാജ്യങ്ങളിൽ നിന്നുമുള്ള ഭക്തജനങ്ങളെ ആകർഷിയ്ക്കുന്ന ഒരു തീർത്ഥാടന കേന്ദ്രമാണ്‌. നിരന്തരമായ തീർത്ഥയാത്രകൾ ഇവിടേയ്ക്ക്‌ ആസൂത്രണം ചെയ്യപ്പെടാറുണ്ട്‌; എല്ലാ വർഷവും ഇന്ത്യയിൽ നിന്നും പുറപ്പെടാറുള്ള സുപ്രസിദ്ധമയ കൈലാസ മാനസസരോവര യാത്ര ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്‌. തീർഥാടകർ മാനസസരോവരത്തിലെ ജലത്തിൽ സ്നാനം നടത്തുന്നത്‌ ഒരു പുണ്യകർമ്മമായി കരുതുന്നു.
ഹിന്ദു വിശ്വാസ പ്രമാണങ്ങളനുസരിച്ച്‌ ബ്രഹ്മാവിന്റെ മനസ്സിലാണ്‌ ആദ്യം സൃഷ്ടിക്കപ്പെട്ടത്‌ ഇതിനാലാണ്‌ മാനസസരോവരം എന്ന പേരിൽ ഈ തടാകം അറിയപ്പെടുന്നത്‌. ബുദ്ധമതക്കാരും ഈ തടാകത്തെ പവിത്രമായി കണക്കാക്കുന്നു. മായാ റാണി ശ്രീ ബുദ്ധനെ ഗർഭം ധരിച്ചത്‌ ഈ തടാകത്തിന്റെ തീരത്തുവച്ചാണെന്ന് അവർ വിശ്വസിക്കുന്നു. ഈ തടാകത്തിന്റെ തീരത്തായി അനേകം സന്യാസി മഠങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...