ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, കോട്ടയം ജില്ല




രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, കോട്ടയം ജില്ല


കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ രാമപുരം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് രാമപുരം ശ്രീരാമസ്വാമിക്ഷേത്രം[1]. രാമപുരം ഗ്രാമത്തിന് ആ പേര് വരാൻ തന്നെ കാരണമായത് ഈ ക്ഷേത്രം നിലനിൽക്കുന്നതാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹു മഹാവിഷ്ണുവായി കുടികൊള്ളുന്ന വിഷ്ണുവിന്റെ സപ്തമാവതാരമായ ശ്രീരാമസ്വാമിയാണ്. കൂടാതെ ഉപദേവതകളായി ശിവൻപാർവ്വതിഗണപതിശാസ്താവ്സുബ്രഹ്മണ്യൻസീതാദേവിഹനുമാൻഭദ്രകാളിനാഗദൈവങ്ങൾബ്രഹ്മരക്ഷസ്സ്യക്ഷി എന്നിവരുംകുടികൊള്ളുന്നുണ്ട്.
തൃശ്ശൂർഎറണാകുളം ജില്ലകളിലെ നാലമ്പലങ്ങൾ കഴിഞ്ഞാൽ ഏറ്റവും പ്രസിദ്ധമായ നാലമ്പലങ്ങളുള്ളത് കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തിലാണ്. അവയിൽ ആദ്യത്തെ ക്ഷേത്രമാണിത്[2]. എന്നാൽ, ആദ്യത്തെ നാലമ്പലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ക്ഷേത്രങ്ങളെല്ലാം നാല് കിലോമീറ്റർ ചുറ്റളവിലാണുള്ളത്. രാമപുരത്തുനിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി അമനകരയിൽ ഭരതനും, അത്രയും ദൂരം പടിഞ്ഞാറുമാറി കൂടപ്പുലത്ത് ലക്ഷ്മണനും, അത്രയും ദൂരം വടക്കുകിഴക്കുമാറി മേതിരിയിൽ ശത്രുഘ്നനും കുടികൊള്ളുന്നു. രാമായണമാസമായ കർക്കടകത്തിൽആയിരങ്ങൾ ഈ ക്ഷേത്രങ്ങൾ ദർശിച്ച് നിർവൃതി നേടാറുണ്ട്. ആദ്യത്തെ നാലമ്പലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏതാനും മിനിറ്റുകൾക്കുള്ളിൽ ദർശനം കഴിച്ചുപോരാം എന്നൊരു സൗകര്യവുമുണ്ട്. ഇത് ഒരു ഊരാഴ്മക്ഷേത്രമാണ്.

ഐതിഹ്യം
ശ്രീരാമസ്വാമിയുടെ കഥയുമായി ഏറെ അടുത്ത ബന്ധമുള്ള ഒരു ക്ഷേത്രമാണിത്. ഐതിഹ്യപ്രകാരം സീതാദേവിയുടെ ദേഹവിയോഗത്തിനുശേഷം അയോധ്യ വിട്ട ശ്രീരാമൻ സീതാന്വേഷണത്തിന് താൻ സഞ്ചരിച്ച വഴിയിലൂടെ ഒരുപാട് ദൂരം സഞ്ചരിച്ച് ഇവിടെയെത്തി. ചുറ്റും കാടും മലയും നിറഞ്ഞ, കിഴക്കുഭാഗത്ത് നദിയും പടിഞ്ഞാറുഭാഗത്ത് പാടവുമുള്ള അതിമനോഹരമായ ഇവിടത്തെ അന്തരീക്ഷം കണ്ട ഭഗവാൻ സമീപത്തുകണ്ട ഒരു ആൽമരത്തിന്റെ ചുവട്ടിൽ വിശ്രമിച്ചു. തുടർന്ന് ഇവിടെത്തന്നെ സാന്നിദ്ധ്യമാകാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ, ഈ സ്ഥലത്തിന് രാമപുരം എന്ന പേരുവന്നു.
ഇതിനിടയിൽ, ജ്യേഷ്ഠനെ കാണാത്തതിനെത്തുടർന്ന് ലക്ഷ്മണനും ഭരതനും ശത്രുഘ്നനും ഒന്നിച്ച് അന്വേഷണം ആരംഭിച്ചു.[3] ദീർഘനാളത്തെ അന്വേഷണത്തിനൊടുവിൽ അവർ ഇവിടെയെത്തി ജ്യേഷ്ഠനെ കാണുകയുണ്ടായി. മൂവരും ജ്യേഷ്ഠനെ വണങ്ങി അടുത്തുതന്നെ വാഴാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ശ്രീരാമൻ അനുജന്മാരോട് തങ്ങൾക്കിഷ്ടമുള്ള സ്ഥലം തിരഞ്ഞെടുത്ത് അവിടെ താമസിയ്ക്കാൻ പറഞ്ഞു. അങ്ങനെ ലക്ഷ്മണൻ കൂടപ്പുലത്തും, ഭരതൻ അമനകരയിലും ശത്രുഘ്നൻ മേതിരിയിലും താമസമുറപ്പിച്ചു. പിൽക്കാലത്ത് നാലിടത്തും ക്ഷേത്രങ്ങൾ വന്നു. രാമായണമാസമായ കർക്കടകത്തിൽ ഈ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നാലമ്പലദർശനം നടത്തിവരുന്നു. രാമപുരത്തുനിന്ന് തുടങ്ങുന്ന ദർശനം തുടർന്ന് കൂടപ്പുലം, അമനകര, മേതിരി എന്ന ക്രമത്തിൽ പോയി അവസാനിയ്ക്കുന്നു. ധാരാളം ഭക്തർ ഈ ദിവസങ്ങളിൽ ക്ഷേത്രങ്ങളിലെത്താറുണ്ട്.

ക്ഷേത്രനിർമ്മിതി

ക്ഷേത്രപരിസരവും മതിലകവും

രാമപുരം ഗ്രാമത്തിന്റെ ഏകദേശം ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിൽ നിന്ന് അല്പം മാറി പാലാ-കൂത്താട്ടുകുളം റോഡ് കടന്നുപോകുന്നു. റോഡിന്റെ വശത്ത് ക്ഷേത്രത്തിന്റെ പേരെഴുതിവച്ച കവാടം കാണാം. കവാടത്തിന്റെ മുകളിലായി ഗണപതി, ശ്രീരാമപട്ടാഭിഷേകം, സരസ്വതി എന്നീ രൂപങ്ങൾ കാണാം. കൂടാതെ ഇരുവശങ്ങളിലുമായി ഹനുമാൻ, നാരദൻ എന്നിവരുടെ രൂപങ്ങളുമുണ്ട്. അവിടെനിന്ന് അല്പം നടന്നാൽ ക്ഷേത്രത്തിന്റെ മുന്നിലെത്താം. അതിമനോഹരമാണ് ഇവിടത്തെ കിഴക്കേ ഗോപുരം. രണ്ടുനിലകളോടുകൂടിയ ഗോപുരത്തിന്റെ ഇരുനിലകളും ഓടുമേഞ്ഞിട്ടുണ്ട്. താരതമ്യേന പഴക്കം കുറവാണ് ഗോപുരത്തിനെന്നത് വ്യക്തമാണ്. രാമപുരം പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ ക്ഷേത്രത്തിൽ നിന്ന് അല്പം കിഴക്കുമാറിയാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രക്കുളം വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. താരതമ്യേന ചെറിയ കുളമാണിത്. എന്നാൽ, വളരെ പവിത്രമാണ് ഇതിലെ ജലം. തൃപ്രയാറിലേതുപോലെ ഇവിടെയും മീനൂട്ട് വഴിപാട് നടത്തിവരുന്നുണ്ട്. കുളക്കരയിൽ വലിയ അരയാൽമരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത് അരയാൽ ത്രിമൂർത്തീസ്വരൂപമാകുന്നു. ദിവസവും അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യകരമായി കണക്കാക്കപ്പെടുന്നു.
കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യമെത്തുന്നത് ക്ഷേത്രത്തിലെ ആനക്കൊട്ടിലിലാണ്. താരതമ്യേന ചെറിയ ആനക്കൊട്ടിലാണിത്. എന്നാൽ എഴുന്നള്ളിപ്പുകൾ നിർബാധം നടത്താം. ആനക്കൊട്ടിലിനപ്പുറം ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന സ്വർണ്ണക്കൊടിമരം പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. മുമ്പുണ്ടായിരുന്ന ചെമ്പുകൊടിമരം മാറ്റി 2006-ലാണ് ഈ കൊടിമരം പ്രതിഷ്ഠിച്ചത്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര പണിതിരിയ്ക്കുന്നു. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. സാമാന്യം വലുപ്പമുള്ള ബലിക്കല്ലാണ് ഇത്. അതിനാൽ, പുറത്തുനിന്ന് നോക്കിയാൽ വിഗ്രഹം കാണാൻ സാധിയ്ക്കില്ല. ബലിക്കൽപ്പുരയുടെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.
ഏകദേശം മൂന്നരയേക്കർ വലുപ്പമുള്ള മതിലകമാണ് രാമപുരം ക്ഷേത്രത്തിലേത്. പലയിടത്തായി ചില ചെടികളും മരങ്ങളും വളരുന്നുണ്ട്. അവ കാഴ്ചയ്ക്ക് ഭംഗിയുണർത്തുന്നു. ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറേമൂലയിൽ ഭദ്രകാളിക്ഷേത്രം സ്ഥിതിചെയ്യുന്നു. അത്യുഗ്രദേവതയായ ഭദ്രകാളി ദേശദേവതയായി കണക്കാക്കപ്പെടുന്നു. പണ്ട് ഇവിടെ സ്ഥിരം വെളിച്ചപ്പാടുണ്ടായിരുന്നു. ഭദ്രകാളിക്ഷേത്രത്തിനടുത്ത് ആൽമരച്ചുവട്ടിൽ നാഗദൈവങ്ങൾ കുടികൊള്ളുന്നു. പരിവാരസമേത നവനാഗപ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്. വടക്കുപടിഞ്ഞാറേമൂലയിൽ ചെറിയൊരു ഗണപതിക്ഷേത്രമുണ്ട്. ഇവയ്ക്കിടയിലാണ് ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരം സ്ഥിതിചെയ്യുന്നത്. വടക്കുവശത്ത് ക്ഷേത്രം വക ഊട്ടുപുര പണിതിരിയ്ക്കുന്നു. നിത്യേന ഇവിടെ ഊട്ടുണ്ട്. വടക്കുകിഴക്കേമൂലയിൽ ചെറിയ ശ്രീകോവിലിൽ ശ്രീരാമദാസനായ ഹനുമാൻ സ്വാമി കുടികൊള്ളുന്നു. തൃക്കവിയൂർ ശിവ-പാർവ്വതി-ഹനുമാൻ ക്ഷേത്രത്തിലെ വിഗ്രഹം പോലെ തീരെ ചെറുതാണ് ഇവിടെയും ഹനുമദ്വിഗ്രഹം. എങ്കിലും, സവിശേഷപ്രാധാന്യമുള്ള പ്രതിഷ്ഠയാണിത്. ശ്രീരാമന് വഴിപാട് കഴിയ്ക്കുന്നവർ ഹനുമാനും വഴിപാട് കഴിയ്ക്കാറുണ്ട്. തന്റെ ഭക്തനായ ഹനുമാനെ പ്രീതിപ്പെടുത്താതെ ശ്രീരാമൻ പ്രസാദിയ്ക്കില്ലെന്നാണ് വിശ്വാസം. ഹനുമാന്റെയടുത്തുതന്നെ ബ്രഹ്മരക്ഷസ്സിനും യക്ഷിയ്ക്കും പ്രതിഷ്ഠകളുണ്ട്. ഇവർക്കും വിശേഷാൽ പൂജകളുണ്ട്.

ശ്രീകോവിൽ

സാമാന്യം വലുപ്പമുള്ള വട്ടശ്രീകോവിലാണ് രാമപുരത്തുള്ളത്. തൃപ്രയാറിലെ ശ്രീകോവിലിന്റെയത്രയില്ലെങ്കിലും ഇതിന് ഏകദേശം 130 അടി ചുറ്റളവുണ്ടെന്ന് പറയപ്പെടുന്നു. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് രണ്ട് മുറികളാണ്. അവയിൽ പടിഞ്ഞാറുഭാഗത്തുള്ളത് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. മഹാവിഷ്ണുഭഗവാന്റെ ഏഴാം അവതാരമായ ശ്രീരാമസ്വാമി, ആറടി ഉയരം വരുന്ന ചതുർബാഹു വിഷ്ണുവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. വിഗ്രഹരൂപം പൂർണ്ണമായും മഹാവിഷ്ണുവിന്റേതാണ്. പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം ശംഖും മുന്നിലെ ഇടതുകയ്യിൽ തലകീഴായി കൗമോദകി ഗദയും മുന്നിലെ വലതുകയ്യിൽ താമരയും കാണാം. പട്ടാഭിഷേകസമയത്തെ ശ്രീരാമനായാണ് പ്രതിഷ്ഠയുടെ സങ്കല്പം. അതിനാൽ, ഏറ്റവും മംഗളകരമായ ഭാവത്തിലാണ് ഭഗവാൻ ഇവിടെ കുടികൊള്ളുന്നത്. സീതാസമേതനായി പീഠത്തിലിരിയ്ക്കുന്ന ഭഗവാൻ, അനുജന്മാരുടെയും ഹനുമാനും സുഗ്രീവനും അംഗദനും ജാംബവാനും വിഭീഷണനുമടക്കമുള്ളഭക്തരുടെയും സേവനമേറ്റുവാങ്ങി, വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീലകത്ത് വിരാജിയ്ക്കുന്നു.
ശ്രീകോവിൽ, അതിമനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് സമ്പന്നമാണ്. ഇവയിൽ കൂടുതലും രാമായണത്തിൽ നിന്നെടുത്തവയാണ്. കൂടാതെ, വാമനമൂർത്തി, അഷ്ടഭുജഗണപതി, ദുർഗ്ഗാദേവിശ്രീകൃഷ്ണലീലകൾ, ശിവകഥകൾ എന്നിവയും പ്രാധാന്യത്തോടെ കാണിയ്ക്കപ്പെടുന്നു. ശ്രീകോവിലിന്റെ തെക്കുവശത്ത് കൂട്ടിച്ചേർത്തുപണിത മറ്റൊരു ചെറിയ ശ്രീകോവിലിൽ ശിവൻ, പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ് എന്നിവരുടെ ഒന്നിച്ചുള്ള സാന്നിദ്ധ്യമാണ്. ഇത്തരത്തിലൊരു പ്രതിഷ്ഠ അത്യപൂർവ്വമാണ്. എല്ലാം ചെറിയ വിഗ്രഹങ്ങളാണ്. ഇവർക്ക് നിത്യവും പൂജകളുണ്ട്. ശ്രീകോവിലിന്റെ വടക്കുവശത്ത് ലക്ഷ്മീദേവിയുടെ സാന്നിദ്ധ്യവുമുണ്ട്. ലക്ഷ്മിയുടെ അവതാരവും ശ്രീരാമപത്നിയുമായ സീതാദേവിയായാണ് പ്രതിഷ്ഠയെ കണ്ടുവരുന്നത്. ശ്രീരാമസാന്നിദ്ധ്യം വന്ന അന്നുമുതൽ ഇവിടെ സീതാസാന്നിദ്ധ്യവുമുണ്ടെന്നാണ് വിശ്വാസം. എന്നാൽ, ഈ സങ്കല്പത്തിന് വിഗ്രഹമില്ല. വടക്കുവശത്ത് ഓവുണ്ട്. അഭിഷേകജലം ഇതിലൂടെ ഒഴുകിപ്പോകുന്നു.

നിത്യപൂജാക്രമവും വഴിപാടുകളും

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് രാമപുരം ശ്രീരാമസ്വാമിക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നടതുറന്നുകഴിഞ്ഞാൽ ആദ്യം നിർമ്മാല്യദർശനമാണ്. തുടർന്ന് അഭിഷേകവും മലർനിവേദ്യവും നടത്തുന്നു. അഞ്ചുമണിയ്ക്ക് ഉഷഃപൂജയും തുടർന്ന് രാവിലെ ആറുമണിയ്ക്ക് എതിരേറ്റുപൂജയും ഗണപതിഹോമവുമുണ്ടാകും. ആറരയ്ക്ക് പ്രഭാതശീവേലിയാണ്. തന്റെ ഭൂതഗണങ്ങൾക്ക് അന്നം നൽകുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്ന സങ്കല്പത്തോടെ നടത്തുന്ന ചടങ്ങാണിത്. നാലമ്പലത്തിനകത്ത് ബലിതൂകിക്കഴിഞ്ഞ് പുറത്തുകടന്ന് മൂന്നുവട്ടം പ്രദക്ഷിണം വച്ച് ഒടുവിൽ വലിയ ബലിക്കല്ലിലും ബലിതൂകി ശീവേലി തീരുന്നു. തുടർന്ന് നവകാഭിഷേകമാണ്. ക്ഷേത്രക്കുളത്തിൽനിന്നെടുക്കുന്ന ജലം ഒമ്പത് വെള്ളിക്കലശങ്ങളിലാക്കി അഭിഷേകം ചെയ്യുന്നതിനെ പറയുന്ന പേരാണിത്. നവകാഭിഷേകത്തിനുശേഷം എട്ടുമണിയ്ക്ക് പന്തീരടിപൂജ. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത് നടത്തുന്ന പൂജയായതുകൊണ്ടാണത്രേ ഇങ്ങനെ പേരുവന്നത്. പിന്നീട് പതിനൊന്നുമണിയ്ക്ക് ഉച്ചപ്പൂജയും പതിനൊന്നരയ്ക്ക് ഉച്ചശീവേലിയും കഴിഞ്ഞ് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.
വൈകീട്ട് നാലുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയമനുസരിച്ച് ദീപാരാധന നടത്തപ്പെടുന്നു. ദീപസ്തംഭങ്ങളും വിളക്കുമാടവും അടിമുടി ദീപപ്രഭയിൽ നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. രാത്രി ഏഴരയോടെ അത്താഴപ്പൂജയും തുടർന്ന് എട്ടുമണിയോടെ അത്താഴശീവേലിയും നടത്തപ്പെടുന്നു. തുടർന്ന് ഒമ്പതുമണിയ്ക്ക് നടയടയ്ക്കുന്നു.

ചരിത്രം

അമനകര, കാരണാട്ട്, കുന്നൂർ എന്നീ മൂന്ന് ഇല്ലക്കാരുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തിപ്പോരുന്നത്. ഒരുകാലത്ത് ഒരുപാട് സ്വത്തുവകകളുണ്ടായിരുന്ന ക്ഷേത്രമായിരുന്നുവത്രേ ഇത്. പിന്നീട് ഭൂപരിഷ്കരണ നിയമം വന്നപ്പോൾ അവയിൽ പലതും ഇല്ലാതായി. എങ്കിലും, ഇന്ന് നാട്ടുകാരുടെ പങ്കാളിത്തത്തോടെ എല്ലാം മികച്ച രീതിയിൽ കൊണ്ടാടപ്പെടുന്നുണ്ട്.
വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും കുഞ്ചൻ നമ്പ്യാരുടെ സമകാലികനുമായിരുന്ന രാമപുരത്തുവാര്യർ ഈ നാട്ടുകാരനായിരുന്നു. ഈ ക്ഷേത്രത്തിൽ അദ്ദേഹം കഴകവൃത്തി അനുഷ്ഠിച്ചിരുന്നു. എന്നും രാവിലെ ക്ഷേത്രത്തിൽ വന്ന് കുളക്കരയിലെ ആൽമരത്തെ അദ്ദേഹം വന്ദിച്ചിരുന്നു. ഇന്നും അവിടെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്നതായി വിശ്വസിയ്ക്കുന്നു. ഒരിയ്ക്കൽ ഭഗവാന് ചാർത്താനുള്ള മാല കെട്ടുന്നതിനിടയിൽ അദ്ദേഹത്തിന് ഒരു ശ്ലോകം മനസ്സിൽ വരികയും അദ്ദേഹം ആ ക്രമത്തിൽ മാല കെട്ടുകയും ചെയ്തുവത്രേ. 'ന കൃതം സുകൃതം കിഞ്ചിൽ' എന്നുതുടങ്ങുന്ന ഒരു സംസ്കൃതശ്ലോകമായിരുന്നു അത്. പ്രമുഖ സാഹിത്യകാരി ലളിതാംബിക അന്തർജനവും ഇവിടത്തെ ഭക്തയായിരുന്നു. ഏറ്റവും കൂടുതൽ കാലം ഒരു ജോലി ചെയ്ത് ഗിന്നസ് ബുക്കിൽ ഇടം പിടിച്ച പ്രശസ്ത വാദ്യകലാകാരനും സോപാനസംഗീതജ്ഞനുമായിരുന്ന ചെറുവള്ളിയിൽ പത്മനാഭമാരാർ ഈ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...