ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ദേവി ക്ഷേത്രം




പാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ദേവി ക്ഷേത്രം


തിരുവനന്തപുരം നഗരാതിർത്തിയിലുള്ള പാച്ചല്ലൂരിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ഭദ്രകാളി ക്ഷേത്രമാണ് പാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ദേവി ക്ഷേത്രം.ആണ്ടുതോറും നേർച്ചതൂക്കം നടക്കുന്ന പ്രസിദ്ധമായ ക്ഷേത്രമാണിത്.ദക്ഷിണഗയ എന്ന്‌ അറിയപ്പെടുന്ന തിരുവല്ലം പരശുരാമക്ഷേത്രത്തിന്‌ കുറച്ചു തെക്കുമാറിയാണ്‌ പാച്ചല്ലൂർ പ്രദേശം.
സവിശേഷതകൾ
ശ്രീകോവിലിൽ ദേവി-ഭദ്രകാളി. ശാന്തസ്വരൂപിണിയായ ഭഗവതി വടക്കോട്ട്‌ ദർശനമേകുന്നു. കന്നിമൂലയിൽ ഗണപതിയും തൊട്ടടുത്ത്‌ ശാസ്താവും കാവിൽ നാഗരുമുണ്ട്‌. ക്ഷേത്രമുറ്റത്ത്‌ ഒരു മൂട്ടിൽ കുറെ ആലുകൾ. കൂട്ടത്തിൽ അരശുപാലയുമൊക്കെയുണ്ട്‌. തറകെട്ടി ഭദ്രമായി സൂക്ഷിച്ചിട്ടുള്ള ഇവിടെ കണ്ഠാ കർണ്ണന്റെ സാന്നിധ്യവുമുണ്ട്‌. ദേവിയുടെ സഹോദരനെന്ന്‌ സങ്കൽപം. നിത്യപൂജയുണ്ട്‌ വൈകുന്നേരമാണ്‌. ചൊവ്വ്‌, വെള്ളി, ഞായർ ദിവസങ്ങളിൽ രണ്ടുനേരം പൂജ. അന്ന്‌ പൊങ്കാലയുണ്ട്‌. കടുംപായസ്സമാണ്‌ പ്രധാന വഴിപാട്‌. ഉത്സവത്തോടനുബന്ധിച്ചുള്ള തൂക്കവും വഴിപാടാണ്‌. കുംഭമാസത്തിലാണ്‌ നേർച്ചതൂക്ക മഹോത്സവം. പൂരത്തിനു തൂക്കം വരത്തക്കവിധമാണ്‌ ദിവസം നിശ്ചയിക്കുക. പ്രസിദ്ധമായ നേർച്ചതൂക്കം ഏഴാം ദിവസമാണ്‌ .അന്ന്‌ ഉരുൾനേർച്ചയും നടക്കും. ഉത്സവത്തിന്‌ നാലാംനാൾ മുതൽ തൂക്കക്കാർ വ്രതാനുഷ്ഠാനത്തിലാകും. അപ്പോൾമുതൽ അവർ ക്ഷേത്രത്തിൽ തന്നെ കഴിയണമെന്നുണ്ട്‌. നിത്യവും നമസ്കാരംചെയ്യാറുള്ള തൂക്കവ്രതക്കാർ തൂക്കടിവസമാകുമ്പോഴേക്കും നൂറുകണക്കിന്‌ നമസ്കാരകർമ്മം നടത്തിയിരിക്കും. കുട്ടികളെ തൂക്കാൻ നേർച്ചയുള്ളവർ മകയിരം നാളിൽ ക്ഷേത്രത്തിലെത്തും. പിന്നെ പള്ളിപലകയിൽ പണംവച്ച്‌ നേർച്ച നിർവ്വഹിക്കുന്ന കാര്യം ഉറപ്പുവരുത്തും. അന്നുരാവിലെ ഉരുൾനേർച്ച നടക്കും. വൈകിട്ട്‌ നാലുമണിയോടെ ആരംഭിക്കുന്ന നേർച്ചതൂക്കം പിറ്റേന്ന്‌ വെളുക്കുന്നതുവരെ നീണ്ടുപോകും. നാലുചക്രങ്ങളിൽ ഉറപ്പിച്ച വില്ലിന്‌ മുപ്പതടിയോളം ഉയരംവരും. തൂക്കകാരന്റെ ദേഹം വില്ലിനോട്‌ ചേർത്ത്കെട്ടിയിരിക്കും. അയാൾ കുഞ്ഞിനെ നെഞ്ചോട്‌ ചേർത്ത്‌ പിടിച്ചിരിക്കും. കുട്ടിയെയുംകൊണ്ട്‌ തൂക്കവില്ല്‌ ക്ഷേത്രത്തിന്‌ വലം വയ്ക്കും. ഒരു വില്ലിൽ രണ്ടു കുട്ടികളെ തൂക്കുന്ന പതിവുമുണ്ട്‌. ആദ്യത്തേത്‌ ക്ഷേത്രതൂക്കമാണ്‌ ഇതിനെ പണ്ടാരതൂക്കം എന്നാണ്‌ അറിയപ്പെടുന്നത്‌. ദേവീസഹായത്താൽ സന്താനഭാഗ്യമുണ്ടായാൽ ചോറൂണിനു മുൻപുതന്നെ കുഞ്ഞിന്റെ നേർച്ച തൂക്കം നിർവ്വഹിക്കുന്നു.

സാമുഹിക പ്രസക്തി

ഭക്തിയിലും ആത്മീയതയിലും മാത്രമല്ല സാമൂഹികപരമായ കടമയും നിർവഹിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് പാച്ചല്ലൂർ ശ്രീ ഭദ്രകാളി ക്ഷേത്രം. കേരളത്തിലെ, പ്രത്യേകിച്ച് തെക്കൻ തിരുവിതാംകൂറിലെസാമൂഹിക പരിവർത്തനത്തിന് മാതൃകയാകുക എന്നാ ചരിത്രപരമായ കടമയും ഇവിടുത്തെ ആചാരനുഷ്ടാനങ്ങൾക്കുണ്ട്.
ഏതാണ്ട് അഞ്ഞൂറ് വർഷത്തിന് മേൽ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പൂജാരി അബ്രാഹ്മണനാണ്. കൊല്ല സമുദായത്തിൽപെട്ട കുടുംബങ്ങളാണ് ഇവിടെ പൂജ ചെയ്യുന്നത്. ഉത്സവ ദിനങ്ങളിലെ ആചാരങ്ങൾക്കുമുണ്ട് സവിശേഷതകൾ. നേർച്ചത്തൂക്കത്തിനുള്ള വടം ഈഴവ സമുദായത്തിൽ നിന്നുമാണ്. മണ്ണാർ സമുദായത്തിൽ നിന്നുള്ള കച്ചയും, അരയ സമുദായത്തിൽ നിന്നും ഉള്ള ചണവും ഉപയോഗിച്ചാണ് ആശാരി സമുദായത്തിൽ നിന്നുള്ളവർ തൂക്കവില്ലോരുക്കുന്നത്.
നേർച്ചത്തൂക്കത്തിനായുള്ള പള്ളിപ്പലകയിൽ പണം വയ്പ്പ് കർമ്മത്തിന് പരികർമ്മിയായി ഇരിക്കുന്നത് തട്ടാർ സമുദായത്തിൽ നിന്നുള്ള അംഗമാണ്. ദേവിയ്ക്കുള്ള അകമ്പടി കൊട്ട് പാണർ സമുദായത്തിൽ നിന്നാണ്‌.ക്ഷേത്രത്തിലെ വെട്ടിയൊരുക്ക് കർമ്മങ്ങൾ ചെയ്യുന്നതിനുള്ള അവകാശം തണ്ടാർ സമുദായത്തിൽ നിക്ഷിപ്തമായിരിക്കുന്നു. നേർച്ചത്തൂക്കത്തിനായി വ്രതമെടുത്ത് ദേവീദാസന്മാരാകുവാനും നേർച്ച വില്ലിൽ തൂങ്ങുവാനും ഉള്ള അവകാശം ക്ഷേത്രകാര്യങ്ങളിൽ വിശ്വാസമുള്ള എല്ലാ ഹിന്ദുമത വിശ്വാസികൾക്കും ജാതി വർഗ്ഗ ഭേദമേന്യേ അനുവദിച്ചു പോരുന്നുണ്ട്.
കേരളത്തിൽ ക്ഷേത്രപ്രവേശന വിളംബരത്തിനും നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ സവർണ്ണനെന്നോ അവർണ്ണനെന്നോ വേർതിരിവില്ലാതെ ദേവിയുടെ മുന്നിൽ എല്ലാവരും സമന്മാരാണ് എന്ന ആപ്തവാക്യം മുഴക്കി ഒരു സമൂഹം ഒന്നടങ്കം പങ്കാളികളായി ദേവിയുടെ ചടങ്ങുകൾ ആചരിച്ചു പോരുന്നു. അതുകൊണ്ടുതന്നെ, ഇവിടുത്തെ ആചാരനുഷ്ടാനങ്ങൾക്കും ഉത്സവത്തിനും ചരിത്രപരമായ പ്രാധാന്യംഅവകാശപ്പെടാനുണ്ട്.

നെർചതൂക്കം

കുംഭമാസത്തിലെ പൂരംനാൾ തെക്കൻ കേരളത്തിലെ പ്രേത്യേകിച്ച് തലസ്ഥാന ജില്ലയായ പാച്ചല്ലൂർ നിവാസികൾക്ക് ആഘോഷത്തിൻറെ നാളുകളാണ്. പാച്ചല്ലൂർ ദേശത്തെ ഐശ്വര്യവരദായിനിയും, സന്താനവരദായിനിയുമായ അമ്മയുടെ നേർച്ചത്തൂക്ക മഹോത്സവമാണ് അന്ന് . തെങ്ങോളം ഉയരത്തിൽ പുഷ്പവർണദീപങ്ങളാൽ അലംകൃതമായ പാച്ചല്ലൂരമ്മയുടെ നേർച്ചത്തൂക്കവില്ല് ക്ഷേത്രത്തിനു ചുറ്റും ഭക്തിപുരസരം വലം വയ്കുന്ന കാഴ്ച കാണാൻ കാത്തിരിക്കുകയാണ് പാച്ചല്ലൂർ നിവാസികളും മറ്റു ജനങ്ങളും. ഏതാണ്ട് 500 വർഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രത്തിന് പൂജാരീതിയിലും മറ്റും പല സവിശേഷതകളുമുണ്ട്. ഭദ്രകാളി ദേവിയുടെ തിരുമുടിയാണ് ഇവിടെ ദേവി രൂപമായി ആരാധിക്കുന്നത്. കൊല്ല സമുദായത്തിൽപെട്ട വാത്തിയാണ് പൂജാകാര്യങ്ങൾ നിർവഹിക്കുന്നത്. കൂടാതെ ഈ ക്ഷേത്രത്തിലെ നേർച്ചതൂക്കം നടത്തുന്ന തൂക്കവില്ല് ചലിപ്പിക്കുന്ന വടം നിർമികുന്നത് ഈഴവ സമുദായത്തിൽപെട്ടവരാണ്. ഓരോ സമുദായത്തിൽ ഉള്ളവര്ക്കും ഓരോരോ ചടങ്ങുകൾക്കും ദ്രവസമര്പ്പണത്തിനും, മറ്റു ചടങ്ങുകൾക്കും വർഷങ്ങൾക്ക് മുൻപേതന്നെ നൂറാണി കുടുംബത്തിലെ വലിയ കാരണവർ (ക്ഷേത്രം സ്തിഥിചെയുന്ന സ്ഥലം വിട്ടു നല്കിയ കുടുംബം) കൽപിച്ചു നല്കിയിടുണ്ട് .

തൂക്കവില്ല് തയ്യാറാകുന്ന ചണം അരയസമുദായത്തിൽ നിന്നും, മാറ്റ് മണ്ണാർ സമുദായത്തിൽ നിന്ന് ഇവയെല്ലാം ഉപയോഗിച്ചാണ്‌ ആശാരി സമുദായത്തിൽ നിന്നുള്ളവർ തൂക്കവില്ല് ഒരുക്കുന്നത്. ഉത്സവനാളിൽ ദേവിക്കുള്ള അകംമ്പടികൊട്ട് പാണാർ സമുദായത്തിൽ പെട്ടവരാണ് കൂടാതെ ക്ഷേത്ര അലങ്കാരചുമതല തണ്ടാർ സമുദായത്തിൽ പെട്ടവർക്കാണ്. നേർച്ചതൂക്കത്തിനായി വ്രതമെടുത്ത് ദേവിഭക്തന്മാർ ആകുവാനും നേർച്ച വില്ലിൽ തുങ്ങുവനും ഉള്ള അവകാശം ക്ഷേത്രകാര്യങ്ങളിൽ വിശ്വാസമുള്ള എല്ലാ ഹിന്ദുമത വിശ്വാസികൾക്കും ജാതി വർഗ ഭേദമന്യേ അനുവദിച്ചു പോരുന്നുണ്ട്.

ക്ഷേത്ര ഐതിഹ്യം

കുംഭമാസത്തിലെ പൂരം നാൾ തെക്കൻ കേരളത്തിലെ പാച്ചല്ലൂർ നിവാസികൾക്ക് സവിശേഷതകളുടെ ആഘോഷദിനമാണ്. ഈ ദിവസമാണ് ഇവിടുത്തെ പാച്ചല്ലൂർ ശ്രീ ഭദ്രകാളി ക്ഷേത്രത്തിനു ചുറ്റും തെങ്ങോളമുയരത്തിൽ ദീപലന്കൃതവും പുഷ്പാലന്കൃതവുംമായ പച്ചല്ലൂരമ്മയുടെ നേർച്ചത്തൂക്കവില്ല് ഭക്തിപുരസ്സരം വലം വയ്ക്കുവാൻ പോകുന്നത്. പാച്ചല്ലൂർ ഗ്രാമം ഒന്നടങ്കം പങ്കുകൊണ്ടു നടത്തുന്ന ഈ ഉത്സവം നാടിൻറെ നാനാഭാഗത്തുമുള്ള സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിൽ മാറിയിരിക്കുന്നു. ഒരു കാലത്ത് ആയ് രാജ്യത്തിൻറെ തലസ്ഥാനമായിരുന്ന വിഴിഞ്ഞം, പതിന്നാലാം നൂറ്റാണ്ടിൽ വേണാടിൽ ലയിക്കുന്നതിനു മുൻപ് ആ പ്രദേശത്തിനു ചുറ്റുമായി വിരാജിച്ചിരുന്ന അറുപത്തിനാല് ശൈവസങ്കേതങ്ങളിൽ മുഖ്യമായ ഒന്നാണ് പാച്ചല്ലൂർ ശ്രീ ഭദ്രകാളി ക്ഷേത്രം. പതിന്നാലാം നൂറ്റാണ്ടിൽ വിഴിഞ്ഞത്തിനടുത്ത് ആവ്വാടുതുറയിൽ ജീവിച്ചിരുന്ന പ്രസിദ്ധ കവി അയ്യിപ്പിള്ള ആശാൻ രചിച്ച രാമകഥപ്പാട്ടിലെ രാമാ-രാവണയുദ്ധം, വില്ലടിച്ചാൻ പാട്ട് രൂപേണ അക്കാലത്ത് തന്നെ നാട്ടാശാന്മാർ ഇവിടുത്തെ ഉത്സവ വേളകളിൽ അവതരിപ്പിച്ചിരുന്നു. പാച്ചല്ലൂർ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൻറെ ഉത്പത്തിയെക്കുറിച്ച് ഇങ്ങനെയും ഒരു ഐതിഹ്യമുണ്ട്. പാച്ചല്ലൂർ വലിയവിള കുടുംബത്തിലെ പരമ ഭാഗവതനായ ഒരു ആചാര്യൻ പണ്ഡിതനായ ഒരു യോഗിയുമൊരുമിച്ചു യാത്ര ചെയ്ത് മടങ്ങുമ്പോൾ ഒരു വടവൃക്ഷത്തണലിൽ രണ്ടു സ്ത്രീകൾ ക്ഷീണിതരായി ഇരിക്കുന്നത് കാണുവാനിടയായി. അന്വേഷണത്തിൽ അവർ കൊടുങ്ങല്ലൂരിൽ നിന്നും പശ്ചിമതീരം വഴി നടന്നു വന്നവരാണെന്ന് മനസ്സിലായി. ഇവർക്ക് ആ മഹാ പണ്ഡിതന്മാർ നാട്ടുവാഴയുടെ തുമ്പിലയിൽ കരിക്കും മലരും പഴവും നൽകി. കാരണവർ തിരികെ വീട്ടിലെത്തുമ്പോൾ സഹോദരിമാരിൽ ഒരാൾ വലിയവിള കുടുംബത്തിലെ ആരാധനസ്ഥാനത്ത് ഉപവിഷ്ടയായിരിക്കുന്നത് കണ്ടപ്പോൾ അത്ഭുതസ്തബ്ദനായിപ്പോയി. പിറ്റേന്ന് രാവിലെയായപ്പോഴെയ്ക്കും ആ ദിവ്യതേജസ്വിനി അപ്രത്യക്ഷയായി, പകരം ആ സ്ഥാനത്ത് അപൂർവ്വമായ രീതിയിൽ തെളിഞ്ഞ് ഒളികൊള്ളുന്ന തരത്തിൽ ഒരു നെയ്ത്തിരിനാളം കാണപ്പെട്ടു. വലിയവിള തറവാട്ടിലെ ഭക്തദേശികന് കാലാന്തരത്തിൽ ദേവിയുടെ ദർശനം ലഭിച്ചുകൊണ്ടേയിരിന്നു. ആ ദർശങ്ങൽക്കനുസൃതമായി രൂപം കൊണ്ട ദേവീഗൃഹമാണ് പാച്ചല്ലൂർ ശ്രീ ഭദ്രകാളി ക്ഷേത്രം. ദേവി മനുഷ്യരൂപത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ നൽകിയ വിഭവങ്ങളായ കരിക്കും മലരും പഴവും തന്നെയാണ് ഇപ്പോഴും ഇവിടുത്തെ പ്രധാന പൂജാനിവേദ്യങ്ങൾ. പൂർവ്വാചാര്യ സമ്പ്രദായം ഇന്നും നിലനിൽക്കുന്ന ഈ ക്ഷേത്രത്തിൽ സാത്വികമായ പൂജാ സമ്പ്രദായമാണ് അനുവർത്തിച്ചുപോരുന്നത്. വലിയവിള കാരണവർക്ക് ദർശനം നൽകിയ സ്ത്രീ കൊടുങ്ങല്ലൂരിൽ നിന്നും വന്നതിനാലാവണം, ഉത്സവവേളകളിൽ കണ്ണകിചരിതമാണ് ഭദ്രകാളിപ്പാട്ടായി പാടിപ്പോരുന്നത്… ബ്രാഹ്മണസ്ത്രീയാൽ ശപിക്കപ്പെട്ട നാട് ദേവീകടാക്ഷത്താൽ സംരക്ഷിച്ചുപോരുന്നു എന്ന മറ്റൊരു ഐതിഹ്യവും ക്ഷേത്ര ഉത്പത്തിയെപ്പറ്റി നിലനിന്നുപോരുന്നുണ്ട്.

അമ്മയുടെ കളംകാവൽ

പാച്ചല്ലൂർ ദേവിയുടെ ക്ഷേത്രം മുടിപ്പുരയാണ്. പാച്ചല്ലൂർ അമ്മയുടെ മുടിയുടെ എഴുന്നള്ളതിനെ ആണ് കളംകാവൽ എന്ന് വിളിക്കുന്നത്‌. ആദ്യം താന്ത്രിക വിധി പ്രകാരം കൊല്ലൻ സമുദായത്തിൽ പെട്ട ഇളയ വാത്തി ദേവിയുടെ മുടി തോളിൽ വെച്ച് എഴുന്നളിക്കുന്നു . ഇതോടെ ദേവി ചൈതന്യവും ദേവി ശക്തിയും ഇളയ വാത്തിക്കുള്ളിൽ വന്നു ചേരും . പിന്നെ ദേവിയുടെ ചുവടിന്റെ താളത്തിൽ ഉള്ള മേളം അകമ്പടി സേവിക്കുന്നു. ദേവി ആദ്യം തട്ട നിവേദ്യത്തിനായി ദേവിയുടെ കുടുംബ ക്ഷേത്രം (വലിയവിള തറവാട്) വരെ പോകും. ഇത് കഴിഞ്ഞാൽ ഇളയ വാത്തി ദേവിയെ തോളിൽ ഏറ്റി എഴുന്നളിക്കുന്നു. ദേവിയുടെ ഇഷ്ട പ്രകാരം ദേവി കുടുംബ ക്ഷേത്രത്തിലേക്ക് പിന്നെയും എഴുന്നളുന്നു. ദേവിയുടെ മുടിയെ അവിടെ വെച്ച് താന്ത്രിക വിധി പ്രകാരം കുളിപ്പിക്കുന്നു. അതുകഴിഞ്ഞാൽ ദേവിയെ അടുത്ത വാത്തിയുടെ തോളിൽ ഏറ്റും. ദേവിയുടെ ഇഷ്ട പ്രകാരം ദേവി എഴുന്നള്ളും .

താന്ത്രിക വിധി പ്രകരം ചെയ്യുന്ന കർമങ്ങൾ അത് കഴിഞ്ഞു ദേവി തൻറെ ചേച്ചിയുടെ അമ്പലത്തിൽ(പാച്ചല്ലൂർ ശ്രീ ഭഗവതി ദേവി ക്ഷേത്രം(ഇലങ്കം)) ചെന്ന് മുടി മൂത്ത വാത്തിക്ക്(തങ്കപ്പൻ വാത്തിക്ക്) നല്കും. വാത്തി ദേവിയുടെ നീരാളം അഴിച്ചു പൂജകൾക്ക് ശേഷം ശാന്തസ്വരൂപിണിയായ ദേവിയുടെ മുടി തലയിലേറ്റി എഴുന്നള്ളുന്നു. ഈ എഴുന്നള്ളതിനെ ആണ് കളംകാവൽ എന്ന് വിളിക്കുന്നത്‌.
ഈ സമയത്ത് ദേവിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള പൂ(മഞ്ഞ ജമന്തിപ്പൂ) ദേവിയുടെ മുടിയിലേക്ക് വാത്തിമാർ അർപ്പിച്ചുകൊണ്ടെയിരിക്കും . ദേവി തിരിച്ചു അമ്പലത്തിലേക്ക് എഴുന്നള്ളി കഴിയുമ്പോൾ അതിരാവിലെ ആകും. പിന്നെ മംഗള ഗുരുസിയോടെ ഉത്സവം സമാപിക്കുന്നു.പിന്നെ ഒരു ആഴ്ച കഴിഞ്ഞാലെ നട തുറക്കുകയുള്ളു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...