ഭാഗവതം
അടങ്ങിയ പുരാണം.. (പുരാണങ്ങള്‍ എന്നാല്‍ വേദവ്യാസ മഹര്‍ഷി വേദങ്ങളെ പകുത്ത് 18 പുരാണങ്ങള്‍ ചമച്ചു . (സാധാരണ മനുഷ്യര്‍ക്ക് വേദസാരം അറിയാനായി) അതില്‍ ഭാഗവതവും പെടുന്നു)
ഭാഗവതത്തില്‍ സൃഷ്ടിയുടെ പരിണാമങ്ങളും,മഹാവിഷ്ണുവിന്
ഭാഗവതത്തിന്റെ തുടക്കം ഭാഗവതം എങ്ങിനെ രചിച്ചു എന്നുമൊക്കെയാണ്..
(ഭഗവാന്‍ ബ്രഹ്മാവിനുപദേശിക്കുന്നു..
ബ്രഹ്മാവ് മകന്‍ നാരദനുപദേശിക്കുന്നു..
നാരദമഹര്‍ഷി വേദവ്യാസനുപദേശിച്ചുകൊടുകുന
വേദവ്യാസന്‍ മകന്‍ ശുകമഹര്‍ഷിക്ക്..
പിന്നീട് ശുകമഹര്‍ഷി പരീഷിത്തിന്റെ യാഗശാലയില്‍ വച്ച് ഭാഗവതം പറയുംബോള് സൂതമഹര്‍ഷി മനസ്സിലാക്കുന്നു..
സൂതമഹര്‍ഷിയില്‍ നിന്നും നാമും)
പിന്നെ സൃഷ്ടിയെ പറ്റി പറയുന്നു..
ഹിന്ദുക്കളുടെ വിശ്വാസപ്രകാരം സൃഷ്ടിയുടെ തുടക്കം എങ്ങിനെ എന്നു നോക്കാം..
ആയിരം ചതുര്‍യുഗങ്ങള്‍ കഴിയുമ്പോഴും ഓരോ പ്രളയം ഉണ്ടായി സര്വ്വവും നശിക്കുന്നു.. സൃഷ്ടി വീണ്ടും പുനരാരംഭിക്കുന്നു..
ചതുര്‍യുഗം എന്തെന്ന് മനസ്സിലാക്കാന്‍ നോക്കാം..
365 ദിവസങ്ങള്‍ കൂടുമ്പോള്‍ മനുഷ്യരുടെ ഒരു വര്‍ഷം
(മനുഷ്യരുടെ ഒരു വര്‍ഷം ദേവകളുടെ ഒരു ദിവസമാണ്)
360 മനുഷ്യവര്ഷം ദേവകളുടെ ഒരു വര്‍ഷം. (ഇതിനെ ദേവവര്‍ഷം എന്നും ദിവ്യ വര്‍ഷം എന്നും പറയുന്നു.)
4800 ദിവ്യവര്‍ഷങ്ങള്‍ ആണ് കൃതയുഗം. (നാലു യുഗങ്ങളെ പറ്റി പറയുന്നുണ്ടല്ലൊ)
3600 ദിവ്യവര്‍ഷം - ത്രേതായുഗം
2400 ദിവ്യവര്‍ഷം - ദ്വാപരയുഗം
1200 ദിവ്യവര്‍ഷം - കലിയുഗം.(432000 മനുഷ്യവര്‍ഷം)
നാലു യുഗങ്ങള്ക്കും കൂടി 12000 ദിവ്യ വര്ഷങ്ങള്
(12000X360= 432000 മനുഷ്യ വര്‍ഷം)
ഇതിനെ ചതുര്‍യുഗം എന്നു വിളിക്കുന്നു.
ചതുര്‍യുഗം = 12,000 ദിവ്യ വര്ഷങ്ങള് (12000X360= 4,32,0000 മനുഷ്യ വര്‍ഷം)
1000 ചതുര്‍യുഗങ്ങള്‍ ചേരുമ്പോള്‍ ബ്രഹ്മാവിന്റെ ഒരു പകലായി!! (പിന്നീടുള്ള 1000 ചതുര്യുഗം രാത്രിയും..അപ്പോള്‍ അദ്ദേഹം നിദ്രയ്ക്കൊരുങ്ങുകയായി..)
അതിനെ 'കല്പം' എന്നു വിളിക്കുന്നു
അന്നുമുതല്‍ പ്രളയമാണ്..
ബ്രഹ്മദേവന്‍ സുഷുപ്തിയില്‍ ലയിച്ചിരിക്കുമ്പോള്‍ പ്രളയം സംഭവിക്കുന്നു..(ബ്രഹ്മാവിന
ബ്രഹ്മാവ് നിദ്രവിട്ടുണരുമ്പോള്‍ വീണ്ടും സൃഷ്ടി പുനരാരംഭിക്കുന്നു..
(ബ്രഹ്മാവിന്റെ ഒരു പകലില്‍ 14 മന്വന്തരങ്ങള്‍ ഉണ്ടാകുന്നു- ഒരു മനുവിന് 71.- ചതുര്യുഗങ്ങള്‍ ആണ് ഉള്ളത്)
അങ്ങിനെ പ്രളയം കഴിഞ്ഞ്, നിദ്രവിട്ടുണരുമ്പോള്‍ ബ്രഹ്മാവ് താന്‍ എവിടെയാണെന്നറിയാനായി ചുറ്റും നോക്കുന്നു (അങ്ങിനെ നാലു മുഖങ്ങള്‍ ഉണ്ടായി)
ആലിലയില്‍ കിടക്കുന്ന ഉണ്ണിക്കണ്ണന്റെ പൊക്കില്‍ കൊടിയില്‍ നിന്നും ഉണ്ടായ ഒരു താമരയിലായിരുന്നു ബ്രഹ്മാവ് ശയിച്ചിരുന്നത്!)
ബ്രഹ്മാവ് താമരയുടേ ഉത്ഭവസ്ഥാനം അന്വേഷിച്ച് ആ താമരയിലെ തണ്ടിലൂടെ താഴേക്കിറങ്ങുന്നു...
ചെല്ലുമ്പോള്‍ അനന്തനില്‍ ശയിച്ചു കിടക്കുന്ന മഹാവിഷ്ണുവിനെ കാണുന്നു...
ഭഗവാന്‍ ബ്രഹ്മാവിനോട് സൃഷ്ടി നടത്തുവാന്‍ അരുളിച്ചെയ്യുന്നു..
ഒപ്പം വേദങ്ങളും ഉപദേശിച്ചു കൊടുക്കുന്നു.
അരവിന്ദോത്ഭവന്‍ ആദ്യമായി പതിന്നാലു ലോകങ്ങളുമടങ്ങിയ സ്വര്ഗ്ഗം, ഭൂമി, പാതാളം എന്ന മൂനു പ്രധാന ലോകങ്ങളെ സൃഷ്ടിച്ചു..
പിന്നെ ലോകോപകാരാര്ത്ഥം (ഭഗവാന്റെ നിര്ദ്ദേശപ്രകാരം)സൃഷ്ടി പുനരാരമ്ഭിക്കുന്നു..
ബ്രഹ്മാവ് ആദ്യം സൃഷ്ടിച്ചവരെല്ലാം (സനല്ക്കുമാരാദികള്) തപസ്സിനായി പോകുന്നു.. കാരണം അവരെല്ലാം പൂര്ണ്ണ ജ്ഞാനികള്‍ ആയിരുന്നു..
അതുകൊണ്ടു അല്പം കുറവുകളോടെ (അതാണു നമുക്കൊക്കെ എല്ലായിടത്തും അപൂര്ണ്ണത-കണ്ഫ്യൂഷന്)ആദിമന
അവരില്‍ നിന്നാണ് മനുഷ്യ കുലം തുടങ്ങുന്നത്..
പതിനേഴു പുരാണങ്ങള്‍ എഴുതിയിട്ടും തൃപ്തി വരാതിരുന്ന വ്യാസ മഹര്‍ഷി പതിനെട്ടാമത് ഭാഗവതം എഴുതിയപ്പോള്‍ ആണ് തൃപ്തനായത് എന്നും ഒരു കേള്‍വി ഉണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ