വാഴപ്പള്ളി വായ്പൂര് കളരി ശ്രീ മഹാശിവപാർവതി ക്ഷേത്രം
കേരളത്തിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ വാഴപ്പള്ളിയിൽ തിരുവെങ്കിടപുരം ക്ഷേത്രത്തിനു തെക്കുഭാഗത്തു സ്ഥിതിചെയ്യുന്ന അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് വാഴപ്പള്ളി വായ്പൂര് കളരി ശ്രീ മഹാശിവപാർവതി ക്ഷേത്രം. പരമാത്മാവായ "മഹാദേവനും" ആദിശക്തിയായ "പാർവതീദേവിയുമാണ്" പ്രധാന പ്രതിഷ്ഠ.
തെക്കുംകൂർ രാജാക്കന്മാരെ ആയോധന വിദ്യ അഭ്യസിപ്പിച്ച വായ്പൂര് കൈമളുടെ കളരി ആസ്ഥനാതാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. ശ്രീ അദ്ധ്യാത്മരത്നം പി.കെ. ദിവാകരകൈമൾ കാലത്താണ് ഹിന്ദുക്ഷേത്രമാക്കി മാറ്റി പുനപ്രതിഷ്ഠ നടത്തിയത്.
ഉപദേവി ദേവന്മാർ
- ശ്രീ ഭദ്ര [പാർവതി ദേവി ]
- ഗണപതി
- ശാസ്താവ്
- ശ്രീച്ചക്ക്രം
- ഗന്ധർവൻ
- യക്ഷി
- രക്ഷസ്
- യോഗീശ്വരൻ
ക്ഷേത്ര തന്ത്രികൾ
വായ്പൂര് കളരി ശ്രീ മഹാശിവപാർവതി ക്ഷേത്രത്തിലെ താന്ത്രിക സ്ഥാനം വാഴപ്പള്ളി ശ്രീ മഹാദേവർക്ഷേത്രത്തിനു വടക്കു കിഴക്ക് ഭാഗത്തായി സ്ഥിതിചെയുന്ന ചീരയ്കാട്ടു മനയിൽ ഉള്ള നമ്പൂതിരിമാർക്ക് ആണ്. അവിടുത്തെ വാമനൻ നമ്പൂതിരി ആണ് മകര മാസത്തിലെ ഉത്രിട്ടാതി നാളിൽ ക്ഷേത്രമാക്കി മാറ്റി പുനപ്രതിഷ്ഠ നടത്തിയത്.
ക്ഷേത്ര പൂജകൾ
ദിവസേന രാവിലെയും വൈകിട്ടും പുറം വിളക്ക്.
പൌർണമി പ്രദോഷം നട തുറക്കലും തുടര്ന്നുള്ള പൂജകളും.
പൌർണമി പ്രദോഷം നട തുറക്കലും തുടര്ന്നുള്ള പൂജകളും.
വിശേഷ ദിവസങ്ങൾ
പ്രദോഷം [പൌർണമി ] പൂജകൾ
ഭഗവാൻ പത്നീസമേതനായി കൈലാസത്തിൽ നൃത്തം ചെയ്യുന്നു . ആസമയത്ത് വിഷ്ണു, ബ്രഹ്മാദി ദേവകൾ വാദ്യങ്ങളുമായി അകമ്പടി സേവിക്കുന്നു. ഇതുകാണാൻ മുപ്പത്തിമുക്കോടി ദേവന്മാരും ആകാശത്തു വന്നിട്ടുണ്ടാവും എന്നാണ് വിശ്വാസം. ഈ ദിവസം (ത്രയോദശി ദിവസം ചിലപ്പോൾ ദ്വാദശി നാളിലും) രാവിലെ മുതൽ രാത്രി വരെ പൂജകൾ നടത്താറുണ്ട്. രാവിലെ നിര്മാല്യം, അഭിഷേകം,നിവേദ്യം, ഗണപതി ഹോമം, ഉഷഃപൂജ യോട് കൂടി നട അടയ്ക്കുന്നു. തുടർന്ന് വൈകിട്ട് നട തുറന്നു വിളക്ക്, അതിനുശേഷം പ്രധാന അഭിഷേകം ദീപാരാധനക്കു മുൻപായി നടത്തുന്നു. ഈ സമയത്തുള്ള അഭിഷേകത്തിന് പാൽ, ഇളംനീർ, എണ്ണ തുടങ്ങിയവ ഉപയോഗിക്കുന്നു. ഈ സമയം പ്രധാന വഴിപാടുകൾ ആയ ചുറ്റുവിളക്ക് , 9 തട്ടോടു കൂടിയ കരിങ്കല്ല് വിളക്കുകൾ തെളിയിക്കൽ. തുടർന്ന് ദീപാരാധന. അതിനു ശേഷം ശ്രീ ഭദ്രാ പാർവതി ദേവി പ്രീതിക്ക് തിടപള്ളിയിൽ മഹാ ഭഗവതി സേവ അർച്ചന നടക്കുന്നതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ