ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ മഞ്ചാടിക്കരക്കാവിൽ ശ്രീ രാജരാജേശ്വരിക്ഷേത്രം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ മഞ്ചാടിക്കരക്കാവിൽ ശ്രീ രാജരാജേശ്വരിക്ഷേത്രം

മഞ്ചാടിക്കരക്കാവിൽ ശ്രീ രാജരാജേശ്വരിക്ഷേത്രം
മഞ്ചാടിക്കര രാജരാജേശ്വരീക്ഷേത്രം
മഞ്ചാടിക്കര രാജരാജേശ്വരീക്ഷേത്രം

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ മഞ്ചാടിക്കരയിൽ സ്ഥിതിചെയ്യുന്ന പുരാതന ദേവീക്ഷേത്രമാണ് മഞ്ചാടിക്കരക്കാവിൽ രാജരാജേശ്വരിക്ഷേത്രം. വാഴപ്പള്ളി തെക്കുംഭാഗത്തുള്ള ഭദ്രകാളീക്ഷേത്രമാണ് പിന്നീട് പുനഃപ്രതിഷ്ഠ നടത്തി രാജരാജേശ്വരീക്ഷേത്രമാക്കി മാറ്റിയത്. വാഴപ്പള്ളി ശിവക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ തെക്കുമാറി മഞ്ചാടിക്കര റോഡിൽ ഈ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു.

ചരിത്രം

മൂന്നു ദശാബ്ദങ്ങൾക്കുമുൻപ് നിത്യനിദാനത്തിനു പോലും വകയില്ലാതെ ജീർണ്ണമായ അവസ്ഥയിലായിരുന്നു ഈ ദേവിക്ഷേത്രം. അന്ധകാരമായ ആ കാലഘട്ടത്തിൽ നിന്ന് ദശാബ്ദങ്ങൾ പിന്നിടുമ്പോൾ ഒരു ദേശത്തിനാകമാനം പ്രകാശം പരത്തികൊണ്ട് പരിലസിക്കുകയാണ് ഈ ക്ഷേത്രവും ദേവിയും. വർഷങ്ങൾക്കുമുൻപ് മഞ്ചാടിക്കര കുന്നത്തിടശ്ശേരി മന ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി അഖിലഭാരത് അയ്യപ്പസേവാസംഘത്തിലേക്ക് ഇഷ്ടദാനമായി നൽകിയതാണ് ഈ ദേവിക്ഷേത്രം. അന്ന് ഭദ്രകാളീ പ്രതിഷ്ഠയായിരുന്നു കാവിൽ.
അതിനെ തുടർന്ന് നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളിലൂടെ പഴയ ദേവി പ്രതിഷ്ഠ മാറ്റി രാജരാജേശ്വരി സങ്കല്പത്തിൽ പുനഃപ്രതിഷ്ഠ നടത്തുകയുണ്ടായി. പുനഃപ്രതിഷ്ഠനടത്തിയത് പുതുമന നമ്പൂതിരിയായിരുന്നു.

ക്ഷേത്ര നിർമ്മിതി

പഴയ ഭദ്രകാളിക്ഷേത്രം

വനദുർഗ്ഗാ സങ്കല്പത്തിലുള്ള പഴയ ഭദ്രകാളീക്ഷേത്രം നിർമ്മിച്ചത് പത്തില്ലത്തിൽ പോറ്റിമാരുടെ കാലത്താണ്. തെക്കുകൂർ രാജാക്കന്മാരാണ് പത്തില്ലത്തിൽ ഒരു മഠമായ കുന്നത്തിടശ്ശേരി മനയിലെ നമ്പൂതിരിമാർക്കു വേണ്ടി ഭദ്രകാളീക്ഷേത്രം പണിതീർത്തത്. കുന്നത്തിടശ്ശേരി മനയിലെ പരദേവതയായിരുന്നു മഞ്ചാടിക്കരകാവിൽ ഭഗവതി. വടക്കോട്ട് ദർശനമായി വനദുർഗ്ഗാ സങ്കല്പത്തിൽ മേൽക്കൂരയില്ലാതെയാണ് ശ്രീകോവിൽ പണിതീർത്തിരുന്നത്. ശ്രീകോവിലിനു മുൻവശത്തായി പാട്ടു പുരയും, അല്പം തെക്കുമാറി തിടപ്പള്ളിയും പണിതീർത്തിരുന്നു. ഈ പാട്ടുപുരയിൽ വെച്ചായിരുന്നു മണ്ഡലകാലത്തെ കളമെഴുത്തും പാട്ടും നടത്തിയിരുന്നത്. ശ്രീകോവിലിനുള്ളിൽ തന്നെ ദേവിയുടെ പാർശ്വമൂർത്തികളുടേയും പ്രതിഷ്ഠ ഉണ്ടായിരുന്നു. പുനഃരുദ്ധാരണ സമയത്ത് ദേവി പ്രതിഷ്ഠക്കൊപ്പം ഈ പാർശ്വദേവിമാരെയും മാറ്റുകയും ഭദ്രകാളി പ്രതിഷ്ഠക്കു പകരമായി രാജരാജേശ്വരി പ്രതിഷ്ഠ നടത്തുകയും ഉണ്ടായി.

പുനഃരുദ്ധാരാണത്തിനു ശേഷം

ഇന്ന് മഞ്ചാടിക്കരയിൽ പ്രധാനമൂർത്തി രാജരാജേശ്വരിയാണ്. പഴയക്ഷേത്ര ദർശനം പോലെതന്നെ വടക്കോട്ട് ദർശനമായാണ് ചതുര ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ശംഖ്-ചക്ര ധാരിയായി (വൈഷ്ണവാംശത്തോടെ) തലയിൽ ചന്ദ്രക്കലചൂടി (ശൈവാംശത്തോടെ) പത്മപീഠത്തിൽ ആസനസ്തയാണ് ദേവി ഇവിടെ. തൃകാലപൂജാവിധികൾ നിശ്ചയിച്ച് പടിത്തരമാക്കിയത് തന്ത്രിമുഖ്യനായ അമ്പലപ്പുഴ പുതുമനയില്ലത്തിലെ നമ്പൂതിരിയാണ്. വിസ്താരമേറിയ നാലമ്പലവും, അതിൽ തന്നെ ഇരുനില മുഖപ്പോടുകൂടി പണിതീർത്തിട്ടുള്ള തിടപ്പള്ളിയും മനോഹരങ്ങളാണ്. ആധുനിക നിർമ്മാണ വൈദഗ്ദ്ധ്യത്തിൽ കേരളതനിമ ഒട്ടും കുറയാതെ പണിതിർത്തവയാണ് ശ്രീകോവിലും, നാലമ്പലവും, മുഖമണ്ഡപവും, തിടപ്പള്ളിയും. നാലമ്പലത്തോട് ചേർന്നുതന്നെ വടക്കു വശത്തായി വലിയ ബലിക്കല്പുരയും പണിതീർത്തിട്ടുണ്ട്.
മണ്ഡലക്കാലത്തു കളമെഴുത്തു പാട്ടും നടത്തുന്നത് നാലമ്പലത്തിലെ കിഴക്കേ അമ്പലവട്ടത്താണ്. പഴയ പാട്ടുപുര ഇന്നും നിലനിൽക്കുന്നുണ്ടങ്കിലും കളമെഴുത്തും പാട്ട് നാലമ്പലത്തിനുള്ളിൽ തന്നെ നടത്തുന്നു. നാലമ്പലത്തിനു പുറത്ത് കന്നിമൂലയിൽ ഗണപതിയേയും, വടക്ക്-പടിഞ്ഞാറേ മൂലയിൽ ശാസ്താവിനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. കിഴക്കു വടക്കു മൂലയിലായി നാഗ പ്രതിഷ്ഠകളും നടത്തിയിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...