മള്ളിയൂർ മഹാഗണപതിക്ഷേത്രം
കേരളത്തിൽ കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്തിൽ കുറുപ്പന്തറ ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് മള്ളിയൂർ ശ്രീ മഹാഗണപതിക്ഷേത്രം. ഗണപതിഭഗവാന്റെഅപൂർവ്വസങ്കല്പമായ ബീജഗണപതിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. പുരാതനകാലത്ത് ഒരു യോഗീശ്വരൻ പൂജിച്ചുവന്നതാണ് ഈ വിഗ്രഹം എന്ന് വിശ്വസിച്ചുവരുന്നു. ഒരുകാലത്ത് ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പിന്നീട് ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെകാലത്താണ് ഇന്നത്തെ രൂപത്തിലാക്കിയത്. ഗണപതിസന്നിധിയിൽ വച്ച് ഭാഗവതം വായിച്ചുവന്നിരുന്ന അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കാരണം ശ്രീകൃഷ്ണഭഗവാനെ മടിയിലിരുത്തിയ ഗണപതിയായി ക്ഷേത്രത്തിലെ പ്രതിഷ്ഠ അറിയപ്പെടാൻ തുടങ്ങി. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ഗണപതിഭഗവാന് ഉപദേവതകളായി ശിവൻ, വിഷ്ണു, ശാസ്താവ്, അന്തിമഹാകാളൻ, ദുർഗ്ഗ, ഭദ്രകാളി, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർ കുടികൊള്ളുന്നു. വിനായക ചതുർത്ഥിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ