ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പത്തില്ലത്തിൽ പോറ്റിമാർ

പത്തില്ലത്തിൽ പോറ്റിമാർ


Jump to navigationJump to search
തിരുവിതാംകൂറിലെ പ്രമുഖമായ പത്തു നമ്പൂതിരി‍ തറവാടുകളിലെ അവകാശികളെയാണ് പത്തില്ലത്തിൽ പോറ്റിമാർ എന്നറിയപ്പെട്ടിരുന്നത്.പ്രധാനമായും തെക്കുംകൂറിലെ ഭരണകാര്യങ്ങളിൽ രാജാധികാരത്തിനേക്കാളും ഇവർക്കായിരുന്നു അവകാശാധികാരങ്ങൾ[2]. കാലങ്ങളായി രാജ ഭരണത്തിന് സഹായം ചെയ്തു വന്നവരായിരുന്നു അവർ. അതിനാൽ രാജഭരണത്തിൽ അവർ കൈകടത്തൽ പതിവായിരുന്നു. കോട്ടയം ജില്ലയിൽ നീലംപേരൂർ ഗ്രാമത്തിൽ നിന്നും വന്ന് വാഴപ്പള്ളിയിൽ താമസമാക്കിയ ഈ പത്തു ബ്രാഹ്മണകുടുംബങ്ങൾക്കായിരുന്നു വാഴപ്പള്ളി ക്ഷേത്രത്തിന്റെ ഊരാണ്മാവകാശം.

പത്തില്ലത്തിൽ മഠങ്ങൾ

കുന്നത്തിടശ്ശേരിമഠം-വാഴപ്പള്ളിയിൽ ഇന്നുള്ള ഏക ഇല്ലം
  1. ചങ്ങഴിമുറ്റത്തുമഠം (വിലക്കില്ലത്തുമഠം)
  2. കൈനിക്കരമഠം
  3. ഇരവിമംഗലത്തുമഠം
  4. കുന്നിത്തിടശ്ശേരിമഠം
  5. ആത്രശ്ശേരിമഠം
  6. കോലൻചേരിമഠം
  7. കിഴങ്ങേഴുത്തുമഠം
  8. കിഴക്കുംഭാഗത്തുമഠം
  9. കണ്ണഞ്ചേരിമഠം
  10. തലവനമഠം

ചെമ്പകശ്ശേരി രാജാവും, പോറ്റിമാരും

ചങ്ങഴിമുറ്റത്ത് മഠത്തിലെ ഉണ്ണിയുടെ പ്രതിഷ്ഠ-വാഴപ്പള്ളിക്ഷേത്രത്തിൽ
വാഴപ്പള്ളി ക്ഷേത്രത്തിന് കുട്ടനാട്ടിൽ 54000 പറ നിലം ഉണ്ടായിരുന്നു.[6] ക്ഷേത്ര ഊരാൺമകാരായിരുന്നു പത്തില്ലത്തു മഠക്കാർ, അതിനാൽ ദേവസ്വം പാട്ടനെല്ല് അളക്കാൻ വേണാട്ടുകര പാടത്തുപോയ പത്തില്ലത്തിൽ ഒരു മഠമായ ചങ്ങഴിമുറ്റത്തുമഠത്തിലെ ഉണ്ണിയെ ചെമ്പകശ്ശേരിയിലെ പടയാളികൾ കൊന്നുകളഞ്ഞു. ക്ഷേത്രേശനെ പ്രതിനിധീകരിച്ചു പോയ ഉണ്ണി കൊല്ലപ്പെട്ടതറിഞ്ഞ് പത്തില്ലത്തിൽ പോറ്റിമാർ ഉണ്ണിയുടെ പ്രേതത്തെ ബ്രഹ്മരക്ഷസ്സായി വാഴപ്പള്ളി ക്ഷേത്രത്തിനകത്ത് വടക്കുകിഴക്കു മൂലയിൽ കുടിയിരുത്തി.[6] ചെമ്പകശ്ശേരി രാജാവിനോടുള്ള പ്രതികാരമായി ബ്രഹ്മരക്ഷസ്സിനു മുൻപിൽ കഴുമരം നാട്ടി രാജാവിന്റെ പ്രതിരൂപമുണ്ടാക്കി അതിൽ കഴുവേറ്റി (കെട്ടി തൂക്കി) നിർത്തി.
ചെമ്പകശ്ശേരി രാജാവ് ഇത് അറിഞ്ഞ്, വാഴപ്പള്ളിയിൽ എഴുന്നെള്ളി വല്യമ്പലനടയിൽ മാപ്പുചൊല്ലി സാഷ്ടാഗം നമസ്കരിച്ചു. ഉണ്ണിയെ കൊന്നതിനു പരിഹാരമായി ക്ഷേത്രത്തിൽ പന്തീരടി പൂജ ഏർപ്പാടാക്കി.  എങ്കിലും ചെമ്പകശ്ശേരി രാജാവിന്റെ കഴുവേറ്റിയ പ്രതിരൂപം മാറ്റാൻ പോറ്റിമാർ അനുവദിച്ചില്ല. അങ്ങനെ വളരെക്കാലം ചെമ്പകശ്ശേരി രാജാവുമായി ശത്രുതയിലായിരുന്നു പോറ്റിമാർ. പക്ഷേ തെക്കുംകൂർ രാജാവുമായുള്ള അടുപ്പം മൂലം ചെമ്പകശ്ശേരി രാജാവിന് പിന്നീട് പോറ്റിമാരുമായി അടുക്കാൻ സഹായിച്ചു. അനിഴംതിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്തെ അമ്പലപ്പുഴയുദ്ധത്തിൽ പോറ്റിമാർ ചെമ്പകശ്ശേരി വളരെയധികം സഹായിക്കുകയുണ്ടായി. പക്ഷേ യുദ്ധത്തിൽ ചെമ്പകശ്ശേരി ദയനീയ പരാജയം നേരിട്ടു. തന്മൂലം മാർത്താണ്ഡവർമ്മയുടെ ആക്രമണം കൂടുതൽ വടക്കോട്ട് നീളാതിരിക്കാൻ വാഴപ്പള്ളിച്ചിറയിലെ കണ്ണൻപേരൂർ പാലം പൊളിച്ചുകളയുവാനും ഈ പോറ്റിമാർ തന്നെ മുന്നിട്ടറങ്ങി.

ഉത്ഭവം

രണ്ടാം ചേരരാജവംശകാലം മുതലാണ് പത്തില്ലത്തിൽ പോറ്റിമാർ കേരള ചരിത്രത്തിൽ അറിയപ്പെട്ടുതുടങ്ങിയത്. പള്ളിബാണ പെരുമാൾ എന്നറിയപ്പെട്ടിരുന്ന രണ്ടാം ചേരരാജാവായ രാജശേഖര വർമ്മന്റെ കാലത്ത് നീലമ്പേരൂർ ശിവക്ഷേത്രത്തിൽ വെച്ചുണ്ടായ വാദപ്രതിവാദത്തിൽ പ്രസിദ്ധരായ ആറു ഹിന്ദു പണ്ഡിതന്മാരെ കൊണ്ടുവന്ന് വിജയം കൈവരിക്കുവാൻ ഇവർക്കു സാധിച്ചു. പിന്നീടുണ്ടായ രാജവിരോധത്തിൽ ക്ഷേത്രേശനൊപ്പം നീലമ്പേരൂർ വിടേണ്ടിവന്നു പോറ്റിമാർക്ക്. എങ്കിലും ഇവർ ഏതെങ്കിലും വിധത്തിൽ രാജാധികാരങ്ങളുമായി ബന്ധപ്പെട്ടവരായിരുന്നു, അതിനുള്ള ഉത്തമ ഉദാഹരണമാണ് വാഴപ്പള്ളി ശാസനം. വിഖ്യാതമായ ഈ വാഴപ്പള്ളി ശാസനം കണ്ടെടുത്തത് പത്തില്ലത്തിൽ മഠമായ തലവനമഠത്തിൽ നിന്നാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...