ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്തു പത്തിയൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പത്തിയൂർ ദേവീക്ഷേത്രം. ദുർഗാദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മൂന്നരയടി പൊക്കമുള്ള ചതുർബാഹുവായ വിഗ്രഹമാണ് ഇവിടെയുള്ളത്. പുരാതന കേരളത്തിൽ പരശുരാമൻ നിർമ്മിച്ച 108 ശ്രീ ദുർഗാംബിക ക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ഗണപതി, ശിവൻ, ഹനുമാൻ തുടങ്ങിയ ദേവന്മാരാണ് ഇവിടെ ഉപദേവതാ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.
മീനമാസത്തിലെ മകം നക്ഷത്രത്തിലാണ് പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ഈ ക്ഷേത്രത്തിൽ ആരംഭിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് പൂരംകുളി പോലെയുള്ള ചില പ്രത്യേക അനുഷ്ടാനങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്.
പന്തിരുന്നാഴി തെരളി, ചതുർശത നിവേദ്യം, മലർ നിവേദ്യം, മുഴുക്കാപ്പ്, ചുറ്റുവിളക്ക് തുടങ്ങിയവയാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ
ശ്രീ ചേനാങ്കാവ് ഭഗവതി ക്ഷേത്രം.
പയ്യന്നൂരിനടുത്ത് കോറോം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഭഗവതിക്ഷേത്രമാണ് ശ്രീ ചേനാങ്കാവ് ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തിൽ വർഷം തോറും വിഷു മഹോത്സവം സപ്താഹ വായനയും വളരെ പ്രസിദ്ധമാണ്. വർഷം തോറും നവരാത്രി ഉത്സവവും ആഘോഷിക്കുന്നുണ്ട്. ചേനാങ്കാവ് ക്ഷേത്രത്തിൽ പ്രധാന വഴിപാട് "വലിയ കുരുതി"യാണ്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെകല്ലിൽ ഭഗവതി ക്ഷേത്രം
കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ മേതല എന്ന ഗ്രാമത്തിലാണ് പ്രശസ്തമായ കല്ലിൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇംഗ്ലീഷ്: Kallil Bhagavati Temple. ഒമ്പതാം നൂറ്റാണ്ടിൽ സ്ഥാപിച്ച കേരളത്തിലെ ഒരു പ്രശസ്തമായ ജൈനക്ഷേത്രമായിരുന്നു കല്ലിൽ ക്ഷേത്രം. [അവലംബം ആവശ്യമാണ്] ഇന്ന് കല്ലിൽ ഭഗവതി ക്ഷേത്രം എന്നാണറിയപ്പെടുന്നത്.
28 ഏക്കർ വിസ്തീർണ്ണം ഉള്ള ഒരു കാട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വലിയ പാറയുടെ മുകളിൽ പണിത ഈ ക്ഷേത്രത്തിൽ എത്തുവാൻ 120 പടികൾ കയറണം. പെരുമ്പാവൂർ നിന്നും 10 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. മുൻപ് കല്ലിൽ പിഷാരോടി കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു ഈ ക്ഷേത്രം. ഇന്ന് പിഷാരത്ത് ദേവസ്വത്തിന്റെ കീഴിലാണ് ഈ ക്ഷേത്രം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ