ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ശൃംഗപുരം മഹാദേവക്ഷേത്രം


ശൃംഗപുരം മഹാദേവക്ഷേത്രം
ശൃംഗപുരം മഹാദേവക്ഷേത്രം
ശൃംഗപുരം മഹാദേവക്ഷേത്രം
ശൃംഗപുരം മഹാദേവക്ഷേത്രം

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് ശൃംഗപുരം മഹാദേവക്ഷേത്രം. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവനാണ് കിഴക്ക് ദർശനം നൽകി കുടികൊള്ളുന്ന ഈ ക്ഷേത്രം രണ്ടാം ചേരരാജവംശക്കാലത്ത് രാജരാജശേഖരനാൽ നിർമ്മിക്കപ്പെട്ടതാണ് ശൃംഗപുരം ശ്രീ മഹാദേവക്ഷേത്രം.വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.

ഐതിഹ്യം

നിരവധി ഐതിഹ്യങ്ങളുടെ പിൻബലമുള്ള മഹാശിവ ക്ഷേത്രമാണിത്. അതിൽ ഒന്ന് ദശാവതാരങ്ങളിൽ ഒന്നായ പരശുരാമൻ പ്രതിഷ്ഠനടത്തിയെന്നാണ്.[4] ത്രേതായുഗത്തിൽ ഋഷ്യശ്രൃംഗ മഹർഷി പ്രതിഷ്ഠിച്ചുവെന്നാണ് രണ്ടാമത്തെ ഐതിഹ്യം.[5] ഋഷ്യശൃംഗപുരമാണ് പിന്നീട് വെറും ശൃംഗപുരമായതത്രേ. ദക്ഷയാഗം കഴിഞ്ഞ് സതീപരിത്യാഗത്താൽ ദുഃഖിതനായിരിക്കുന്ന ശ്രീ മഹാദേവനാണിവിടെ കുടികൊള്ളുന്നത്. ദേവിയില്ലാത്ത ദേവസാന്നിധ്യമാണിവിടെ.[6]

ചരിത്രം

ചേരമാൻ പെരുമാക്കന്മാരുടെ കാലത്ത് ഭരണ സൗകര്യത്തിനായി കൊടുങ്ങല്ലൂരിൽ ഉണ്ടായിരുന്ന നാലു തളികളിൽ ഒന്നാണിത്. മറ്റു മൂന്നു തളികൾ നെടിയതളി, കീഴ്ത്തളി, മേൽത്തളി എന്നിവയായിരുന്നു. ഈ തളികളോട് ചേർന്ന് ശിവക്ഷേത്രവും അന്ന് നിലനിന്നിരുന്നു. കേരളത്തിലെ ശിവക്ഷേത്രങ്ങളേയും അവയോടനുബന്ധിച്ചുള്ള സഭയേയും തളി എന്ന് അറിയപ്പെട്ടിരുന്നു. ശൈവന്മാരായ ബ്രാഹ്മണരുടെ ചർച്ചാവേദി എന്നും വിളിച്ചിരുന്നു. മേൽത്തളി ലോപിച്ചാണ് ' മേത്തല' എന്ന നാമം ഉരുത്തിരിഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു.
പത്തും-പന്ത്രണ്ടും നൂറ്റാണ്ടിലെ നിരവധി ചരിത്രാവശിഷ്ടങ്ങൾ ക്ഷേത്രത്തിൽ കാണാൻ പറ്റും. ചേരരാജാക്കന്മാർ മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്നപ്പോൾ ശൃംഗപുരം ക്ഷേത്രം അധികാര ഭരണത്തിന്റെ സിരാകേന്ദ്രമായിരുന്നു. അന്നത്തെ ശാസനങ്ങൾ പലതും ക്ഷേത്രത്തിൽ നിന്നും മലയാളത്തിനു മുതൽക്കൂട്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊടുങ്ങല്ലൂർ കൊട്ടാരം സ്ഥിതിചെയ്തിരുന്നത് ക്ഷേത്രസമീപത്തിനടുത്തായിരുന്നു.

ക്ഷേത്ര രൂപകല്പന

മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന രണ്ടാം ചേരസാമ്രാജ്യത്തിലെ ചക്രവർത്തിമാരുടെ കാലത്താണ് ശൃംഗപുരം ക്ഷേത്രനിർമ്മാണം നടന്നത് എന്നു കരുതുന്നു. കൊടുങ്ങല്ലൂർ നഗരത്തിൽ ദേശീയപാത-17 ലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കു ദർശനമായി ദാക്ഷായണീ വല്ലഭൻശിവലിംഗരൂപത്തിൽ കുടികൊള്ളുന്നു. കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രത്തിൽ നിന്നും ഒരുകിലോമീറ്റർ തെക്കുമാറി വളരെ വിസ്താരമേറിയ ക്ഷേത്ര മൈതാനത്തിലാണ് ശൃംഗപുരം ക്ഷേത്രം നിലകൊള്ളുന്നത്. ഇവിടെ ക്ഷേത്രത്തിൽ ഭഗവാൻ മാത്രമേയുള്ളു, ഉപദേവ പ്രതിഷ്ഠകളും ശിവൻ തന്നെ. ശിവരൂപത്തിൽ നാലു ഉപദേവ പ്രതിഷ്ഠകൾ ക്ഷേത്ര സങ്കേതത്തിൽ ഉണ്ട്.
നാലമ്പലവും ബലിക്കൽപ്പുരയും

ശ്രീകോവിൽ

അതിമനോഹരമായ ഇവിടുത്തെ ശ്രീകോവിൽ നിർമ്മിതി പഴയ ദ്രാവിഡാചാരത്തിന്റെ ബാക്കിപത്രമാവാം. മൂന്നുനിലയിൽ തീർത്ത മഹാസൗധമാണ് ശൃംഗപുരത്തെ ശ്രീകോവിൽ. ചതുരാകൃതിയിൽ പണിതീർത്തിരിക്കുന്ന ഈ ശ്രീകോവിൽ മുഖമണ്ഡപത്തോടുകൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. കിഴക്കോട്ട് ദർശനം നൽകി ദാക്ഷായണീവല്ലഭൻ ഇവിടെ ശിവലിംഗരൂപത്തിൽ ദർശനം നൽകുന്നു. ഇവിടുത്തെ ശ്രീകോവിൽ ചേരരാജകാലത്ത് നിർമ്മിച്ചതാണ്. കല്ലും, കുമ്മായവും, മണലും ചേർത്തു നിർമ്മിച്ചിരിക്കുന്ന ശ്രീകോവിലിൽ ധാരാളം ചിത്രപ്ണികൾ നടത്തിയിരിക്കുന്നു.

നാലമ്പലം

വിസ്താരമേറിയതാണ് ശൃംഗപുരത്തപ്പന്റെ നാലമ്പലം. കല്ലിൽ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം വിസ്താരമേറിയതാണ്. പിന്നീട് പുറമേ കുമ്മായത്താൽ മിനുസപ്പെടുത്തിയിട്ടുണ്ട്. മുഖമണ്ഡപത്തോടുകൂടിയ ശ്രീകോവിലായതിനാലാവാം ഇവിടെ നമസ്കാര മണ്ഡപം പണിതിട്ടില്ല. നാലമ്പലത്തിന്റെ തെക്കു-കിഴക്കുവശത്ത് തിടപ്പള്ളിയും, കിഴക്കേ അമ്പലവട്ടത്തോട് ചേർന്ന് ബലിക്കൽപ്പുരയും മനോഹരമാക്കി നിർമ്മിച്ചിരിക്കുന്നു. വലിയബലിക്കല്ല് അവിടെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കൽചിരാതുകൾ നിറഞ്ഞ നാലമ്പലഭിത്തിയും അഴികളാൽ സമ്പന്നമായ ബലിക്കൽപ്പുരയും മറ്റുള്ള ക്ഷേത്രങ്ങളിൽ നിന്നും ശൃംഗപുരം ക്ഷേത്രത്തെ മാറ്റിനിർത്തുന്നു. ഇവിടുത്തെ നാലമ്പലം ഓട്മേഞ്ഞതാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...