ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് തൃക്കോവിൽ ക്ഷേത്രം




വള്ളിക്കോട് തൃക്കോവിൽ ക്ഷേത്രം


Jump to navigationJump to search
വള്ളിക്കോട് തൃക്കോവിൽ ക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം.വള്ളിക്കോട് തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം,തിരുവനന്തപുരം ശ്രീ അനന്ത പത്മനാഭസ്വാമി ക്ഷേത്രത്തിനു ശേഷം ഇതേ ഗണത്തിൽ ഉൾപ്പെടുന്ന രണ്ടാമത്‌ ശ്രീ പത്മനാഭസ്വാമി ക്ഷേത്രമാണെന്ന് വിശ്വസിക്കപ്പെടുന്നു.പത്തനംതിട്ട ജില്ലയിലെ കൈപ്പട്ടൂരിൽ നിന്നും രണ്ടര കിലോമീറ്റർ അകലെയായി പന്തളം - കോന്നി പാതയ്ക്ക് സമീപത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവായ പത്മനാഭസ്വാമി പ്രധാന പ്രതിഷ്ഠയായ ക്ഷേത്രത്തിൽ ശങ്കരമുകുന്ദ്ഗണപതിദേവിനാഗരാജാവ്-നാഗയക്ഷിബ്രഹ്മരക്ഷസ്മാടസ്വാമിതുടങ്ങിയ ഉപപ്രതിഷ്ഠകളുമുണ്ട്.

ഐതിഹ്യം

ക്ഷേത്രോൽപ്പത്തിയെ പറ്റി കൃത്യമായ കാലഗണനയില്ലെങ്കിലും ശിലാഖണ്ഡങ്ങളിലുള്ള ശില്പങ്ങൾ ക്ഷേത്രത്തിന്റെ പഴമ വിളിച്ചോതുന്നു. ഗുരുവായൂരപ്പന്റെ അതീവ ഭക്തനായ വില്വമംഗലം സ്വാമിയാർ അനന്തൻകാട് തേടിയുള്ള മാർഗ്ഗമദ്ധ്യേ വള്ളിക്കോട് ദേശത്തെത്തുകയും, വിശ്രമിക്കാനായി പ്രദേശത്തെ ഒരു നായർ തറവാട്ടിൽ തങ്ങുകയും ചെയ്തു. അന്നു രാത്രിയിൽ വില്വമംഗലം സ്വാമിയാർക്ക് സ്വപ്നത്തിൽ ദർശനമുണ്ടാകുകയും അതിൻ പ്രകാരം ഇപ്പോൾ ക്ഷേത്രം കുടികൊള്ളുന്ന സ്ഥലത്ത് ഗുരുവായൂരപ്പ ചൈതന്യത്തോട് കൂടി ശ്രീ പത്മനാഭ പ്രതിഷ്ഠ നടത്തുകയും ചെയ്തു. പിന്നീട് കാലാകാലങ്ങളിൽ പ്രദേശത്തെ വിവിധ ബ്രാഹ്മണ മഠങ്ങളുടെ ഊരാൺമയിലായിരുന്നു ഈ ക്ഷേത്രകാര്യങ്ങൾ നടന്നിരുന്നത്. എന്നാൽ കാലക്രമേണ ക്ഷേത്രത്തിൻറെ ഊരാൺമക്കാരായ ഒരു പ്രമുഖ ബ്രാഹ്മണ ഇല്ലവും പ്രദേശവാസികളായ ചിലരും തമ്മിലുടലെടുത്ത അഭിപ്രായഭിന്നതകൾ ക്ഷേത്രഭരണം താറുമാറാകുന്നതിൽ കലാശിച്ചു. ഇക്കാലയളവിൽ ക്ഷേത്രത്തിന്റെ വിപുലമായ വസ്തുവകകൾ കൈമോശം വരികയും നിത്യപൂജകൾക്ക് പോലും വകയില്ലാത്ത വിധം ക്ഷേത്രസമ്പത്ത്‌ ക്ഷയിയ്ക്കുകയും ചെയ്തു. ഏകദേശം അമ്പതു വർഷത്തോളം ഈ ദുരവസ്ഥ തുടർന്നു. ഒടുവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ ക്ഷേത്രം ഏറ്റെടുത്തു. ഒടുവിൽ പ്രദേശവാസികളായ ഭക്തജനങ്ങൾ ക്ഷേത്രപുനരുദ്ധാരണത്തിനായി രംഗത്തിറങ്ങുകയും ക്ഷേത്ര വികസനത്തിനായി പരിശ്രമിയ്ക്കുകയും ചെയ്തു. ക്ഷേത്രഭരണസമിതികളുടെ നേതൃത്വത്തിൽ നടന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ ക്ഷേത്രം നഷ്ടപ്രതാപം വീണ്ടെടുക്കുകയും മേജർ ക്ഷേത്രങ്ങളിലോന്നായി മാറുകയും ചെയ്തു.ഏതാണ്ട് അൻപതോളം സപ്താഹ യജ്ഞങ്ങൾ നടന്ന പെരുമ വള്ളിക്കോട് തൃക്കോവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു അവകാശപ്പെടാനുണ്ട്.എല്ലാ വർഷവും ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നടത്തിവരാറുള്ള ദശാവതാര ചാർത്താണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടുകളിലൊന്ന്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...