ഇളങ്ങുളം ശ്രീധർമ്മശാസ്‌താ ക്ഷേത്രം,കോട്ടയം
കേരളത്തിലെ പ്രശസ്തമായ ഒരു അയ്യപ്പക്ഷേത്രമാണ് കോട്ടയം ജില്ലയിലെ പൊൻകുന്നത്തിനു സമീപം ഇളങ്ങുളത്തു സ്ഥിതി ചെയ്യുന്ന എണ്ണൂറ് വർഷത്തിൽ പരം പഴക്കമുള്ള ഇളങ്ങുളം ശ്രീധർമ്മശാസ്‌താ ക്ഷേത്രം. പാലാ - പൊൻകുന്നം പാതയിൽ കൂരാലിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗൃഹസ്ഥശ്രമിയായി വലം കൈയിൽ അമൃതകലശവും ധരിച്ച അഭീഷ്ടവരദായകനായ ശ്രീ ധര്മശാസ്താവാണ് ഇവിടുത്തെ പ്രതിഷ്‌ഠ
മണ്ഡലകാലത്തിന്റെ ഭാഗമായി ഇവിടെ അയ്യപ്പ ഭക്തന്മാർക്ക് വിരിവെക്കുന്നതിനുള്ള വിപുലമായ സൗകര്യം ഒരിക്കിയിട്ടുണ്ട് .
ഉപദേവതകൾ
- ഗണപതി .
- നാഗങ്ങൾ .
- രക്ഷസുകൾ
- വെളിച്ചപ്പാട് .
- മാളികപ്പുറത്തമ്മ .
- മലദൈവങ്ങൾ .
- അതിപുരാതനമായ മരുത്തുകാവ് ( ശിവപാർവ്വതി സങ്കൽപ്പമായ അന്തിമഹാകാളൻ ഐലയക്ഷി
കാളകെട്ടുത്സവം
ഒരു ഭവനത്തിൽ നിന്നുമാരംഭിക്കുന്ന ഘോഷയാത്ര ക്ഷേത്ര മുറ്റത്തെത്തി കെട്ടുകാളയെ ക്ഷേത്രനടയിൽ സമർപ്പിച്ചാണ് കാളകെട്ടുത്സവ ചടങ്ങുകൾ പൂർത്തിയാകുന്നത്. പാലത്തടിയും മരുതിക്കമ്പും വൈക്കോലും കൊണ്ട് നിർമ്മിച്ച പൊയ്ക്കാളയെ ഈ എഴുന്നള്ളത്തിൽ ചുമലിലേറ്റുന്നു. ചടങ്ങുകളുടെ അവസാനമാണ് കരിക്കേറ് വഴിപാട് നടത്തുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ