ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം


Sree rama swami temple.jpg
എറണാകുളം ജില്ലയിൽ പിറവത്തിനും രാമമംഗലത്തിനും മദ്ധ്യേ രാമമംഗലം പഞ്ചായത്തിൽ മാമ്മലശ്ശേരി എന്ന സ്ഥലത്താണ് നൂറ്റാണ്ടുകൾ പഴക്കമുള്ള മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴയാറിന്റെ തീരത്താണ് ഈ ക്ഷേത്രം. പഴമ വിളിച്ചോതുന്ന തച്ചുശാസ്ത്ര വൈദഗ്ദ്ധ്യവും വാസ്തുശിൽപ്പ കലാനൈപുണ്യവും കാലപ്രയാണത്തെ അതിജീവിച്ചു പ്രൗഢഗംഭീരമായി ഇവിടെ നിലകൊള്ളുന്നു.
കേരളത്തിലെ എണ്ണപ്പെട്ട ശ്രീരാമ ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രം വലിപ്പംകൊണ്ടും ചൈതന്യംകൊണ്ടും ആചാരനുഷ്ഠാനങ്ങൾകൊണ്ടും ഏറെ ബൃഹത്‌ ആണ് 

ഐതിഹ്യം

രാമായണ ഇതിഹാസത്തിലെ പ്രസിദ്ധമായ ഭാഗം ഇവിടെ അരങ്ങേറിയെന്നാണു വിശ്വാസം. മാനായി വന്ന് സീതയെ മോഹിപ്പിച്ച മരീചനെന്ന രാക്ഷസന്‌ ഒടുവിൽ രാമബാണമേൽക്കുന്നു. അങ്ങനെ മാൻ ചത്തുമലച്ചുവീണ സ്ഥലമാണു പിൽക്കാലത്ത്‌ മാമ്മലശ്ശേരി എന്നയതെന്നും രണ്ടായി പിളർന്ന മാനിന്റെ മേൽഭാഗം വീണ സ്ഥലം മേമുറി എന്നും കീഴ്‌ഭാഗം വീണ സ്ഥലം കീഴ്‌മുറി എന്നുമാണു വിശ്വാസം. മേൽപ്പറഞ്ഞ രണ്ടു സ്ഥലങ്ങളും മാമ്മലശ്ശേരിക്കടുത്തുതന്നെ എന്നത്‌ ഈ വിശ്വാസം ബലപ്പെടുത്തുന്നു. സീതാന്വേഷണ മദ്ധ്യേ വഴി തെറ്റിപ്പോയ ഹനുമാൻ ശ്രീരാമനെ പ്രാത്ഥിക്കുകയും തുടർന്നു ഹനുമാനു നേർവഴികാണിക്കാൻ ശ്രീരാമസ്വാമി ദർശനം നൽകിയ സ്ഥലത്താണ്‌ ഈ ക്ഷേത്രം ഉണ്ടായതെന്നുമാണ് ഐതിഹ്യം.

ക്ഷേത്രം

എറണാകുളത്തുനിന്നും 40 കിലോമീറ്റർ കിഴക്കുമാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന് വടക്കുഭാഗത്തുകൂടെയാണ് മൂവാറ്റുപുഴയാർ ഒഴുകുന്നത്. ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ വിഷ്ണുവിന്റെ രൂപത്തിലാണ് ശ്രീരാമൻ ഇവിടെ കുടികൊള്ളുന്നത്. കിഴക്കോട്ട് ദർശനം. ശ്രീരാമദാസനായ ഹനുമാൻ ഇവിടെ ഓവുതാങ്ങിയായി വടക്കുഭാഗത്ത് കുടികൊള്ളുന്നു. നാലമ്പലത്തിനകത്ത് കന്നിമൂലയിൽ കിഴക്കോട്ട് ദർശനമായി ശിവൻഗണപതിഅയ്യപ്പൻ എന്നിവർ ഒറ്റ ശ്രീകോവിലിൽ വാഴുന്നു. നടയ്ക്കുപുറത്ത് വടക്കുഭാഗത്ത് വടക്കോട്ട് ദർശനമായി ഭദ്രകാളിയും അല്പം കിഴക്കുമാറി പടിഞ്ഞാറോട്ട് ദർശനമായി ദുർഗ്ഗയും കുടികൊള്ളുന്നു. കൂടാതെ കന്നിമൂലയിൽ സർപ്പക്കാവുമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് വകയാണ് ക്ഷേത്രം. നിത്യേന മൂന്ന് പൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രം മനയത്താറ്റ് മനയ്ക്കാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...