തിരുമലൈ ക്ഷേത്രം
തമിഴ്നാട്ടിൽ തിരുനെൽവേലി ജില്ലയിലെ തെങ്കാശി താലൂക്കിൽ പൺപൊഴി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു മുരുകൻക്ഷേത്രമാണ് തിരുമലൈ ക്ഷേത്രം. കേരളവുമായി പങ്കുവെക്കുന്നഅതിർത്തിയ്ക്കടുത്തു് പശ്ചിമഘട്ടത്തിൽ ഒരു ചെറിയ കുന്നിൻമുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പ്രത്യേകതകൾ
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മുരുകൻ, തിരുമലൈ മുരുകൻ എന്നും തിരുമലൈ കുമാരസ്വാമി എന്നും അറിയപ്പെടുന്നു. ഇതുകൊണ്ടുതന്നെ, ക്ഷേത്രസമീപത്തുള്ള സ്ഥലവാസികൾക്കിടയിൽ 'തിരുമലൈ' എന്ന പേരുള്ള നല്ലൊരു സംഖ്യയുണ്ടു്. ഈ ക്ഷേത്രത്തിലെ ഒരു ഭാഗത്തു തന്നെയായി 'തിരുമലൈ ഭഗവതി അമ്മന്റെ' നടയും സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിന്റെ നാലു വശത്തുമായി ധാരാളം തെങ്ങിൻതോപ്പുകളും ചെറിയ ഗ്രാമങ്ങളുമുണ്ടു്. അതു കൊണ്ട് മലയുടെ ഉച്ചിയിൽ നിന്നും കാണുന്ന കാഴ്ച വളരെ മനോഹരമാണു്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ