എളങ്ങവത്ത് കാവ്
കേരളത്തിലെ ഭദ്രകാളികാവുകളിൽ സവിശേഷപ്രാധാന്യം ഉള്ളതാണ് എളങ്ങവത്ത് കാവ്. എറണാകുളം ജില്ലയിൽമൂവാറ്റുപുഴനിന്നും കോതമംഗലത്തിനു പോകുന്നവഴിയിൽ വാരപ്പെട്ടിപകുതിയിൽ എളങ്ങവം ദേശത്തിന്റെ സംരക്ഷകയായി ദേവി കുടികൊള്ളുന്നു. രൗദ്രഭാവത്തിലെങ്കിലും മാതൃഭാവംകൂടി കലർന്ന് ഭക്തരുടെ പ്രശ്നഹാരിയായി അമ്മ വാഴുന്നുചരിത്രം
ഒരുകാലത്ത് വളരെ പ്രതാപത്തിൽ കഴിഞ്ഞിരുന്ന ഈക്ഷേത്രം ഭൂപരിഷ്കരണത്തോടെ ഊരാളകുടുംബം വളരെ അകലെ ആയതുകൊണ്ട് ഭൂസ്വത്തെല്ലാം അന്യാധീനപ്പെട്ട് ക്ഷയോന്മുഖമായിരുന്നു. ദേശത്തുതന്നെ അതിന്റെ അനുരണനങ്ങളായി ദുർമരണങ്ങളും ദുരിതങ്ങളും കണ്ട് നാട്ടുകാർ ഈ ക്ഷേത്രത്തിന്റെ പുനരുജ്ജീവനം ഏറ്റെടുക്കുകയും ദേവിയുടെ കാരുണ്യത്താൽ ഊരാളനെയും തന്ത്രിയേയും തിരിച്ചറിഞ്ഞ് ഇന്ന് ഒരുട്രസ്റ്റായി നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നു.
മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ പോരൂർ വില്ലേജിൽ വെള്ളക്കാട്ടുമനയാണ് ഈ ക്ഷേത്രത്തിന്റെ ഉടമസ്ഥൻ. ഈ ക്ഷേത്രത്തിന്റെ പ്രതാപത്തിന്റെ രേഖകളെല്ലാം അവിടെ സൂക്ഷിച്ചിട്ടുണ്ട്. ഭൂപരിഷ്കരണത്തോടെ ഇത്രയും ദൂരത്തെ ക്ഷേത്രത്തിന്റെ പാലനം സാധിക്കാത്ത കാരണം അവർ ഉപേക്ഷിച്ചമട്ടായിരുന്നു. പ്രാദേശികകമ്മറ്റി സജീവമായതോടെ വേണ്ട സഹായങ്ങൾ അവരും ചെയ്യുന്നു.
വിശേഷദിനങ്ങൾ
കുംഭഭരണി- സാധാരണ ഭദ്രകാളിക്ഷേത്രങ്ങളെപ്പോലെ കുഭഭരണി ആണ് ഇവിടുത്തെ പ്രധാന വിശേഷം.
ഭരണിപൊങ്കാല- എല്ലാ ഭരണിനാളിലും ഇവിടെ പൊങ്കാല ഇടുന്നു.
മുടിയേറ്റ്,മണ്ഡലമഹോത്സവം, വലിയഗുരുതി, സപ്താഹയജ്ഞം, കളമെഴുത്തുപാട്ട് എന്നിവയും ഇവിടുത്തെ വിശേഷങ്ങളാണ്..
ഭരണിപൊങ്കാല- എല്ലാ ഭരണിനാളിലും ഇവിടെ പൊങ്കാല ഇടുന്നു.
മുടിയേറ്റ്,മണ്ഡലമഹോത്സവം, വലിയഗുരുതി, സപ്താഹയജ്ഞം, കളമെഴുത്തുപാട്ട് എന്നിവയും ഇവിടുത്തെ വിശേഷങ്ങളാണ്..
എത്തിചേരാൻ
മൂവാറ്റുപുഴയിൽ നിന്നും കോതമംഗലത്തേക്കുള്ള റൂട്ടിൽ വാരപ്പെട്ടി കവലയിൽ നിന്നും 2 കിലോമീറ്റർ വലത്തായി പുഴവക്കാത്താണ് എളങ്ങവത്ത് കാവ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ