ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കൊല്ലങ്കോട് ക്ഷേത്രം


കൊല്ലങ്കോട് ക്ഷേത്രം


ഐതിഹ്യം

കൊടുങ്ങല്ലൂരിൽ നിന്നും കന്യാകുമാരി ദേവീ ക്ഷേത്രം സന്ദർശിക്കാൻ പോകുന്ന യാത്രക്കിടയിൽ ഒരു ബ്രാഹ്മിണ തീർത്ഥാടകൻ വഴിമധ്യേ ഇവിടുത്തെ "പുരക്കൽ ഭവനം" എന്ന ഒരു വീട്ടിൽ വിശ്രമിക്കാനിടയായി. ആ സമയത്ത്‌ ആ ഭവനത്തിൽ ഉണ്ടായിരുന്നത്‌ ഒരേ ഒരു വൃദ്ധ സ്‌ത്രീയായിരുന്നു. അവൾ "ആനന്ദി" എന്നും "പൊന്നി" എന്നും പേരുള്ള രണ്ടു പരിചാരകരെ ഈ തീർത്ഥാടകനെ പരിചരിക്കാൻ നിയോഗിച്ചു. അവർ അദ്ദേഹത്തെ പാരമ്പര്യമായ രീതിയിൽ തന്നെ പാൽ, പഴം, ഇളനീർ, അവൽ എന്നിവ നൽകി സംസ്കരിച്ചു. പണ്ഡിതനും, ജോത്സ്യനുമായ ആ ബ്രാഹ്മിണൻ ആ സ്‌ത്രീയോട്‌ അവർ അപ്പോൾ ഗർഭിണിയാണെന്നും, അവൾക്ക്‌ പിറക്കുന്ന ശിശു അമാനുഷിക കഴിവുകൾ ഉള്ളവനും, തികഞ്ഞ ബുദ്ധിശാലിയുമായിരിക്കും എന്നു പ്രവചിച്ചു. ഈ പ്രവചനം "ആദിമാർത്താണ്ടൻ അല്ലെങ്കിൽ മാഹിമാർത്താണ്ടന്റെ" ജനനത്തിന്‌ വഴി തെളിച്ചു, കന്യാകുമാരി ദേവീ ക്ഷേത്രത്തിൽ നിന്നും തിരിച്ചു വരുന്ന വഴിയിൽ ഈ ബ്രാഹ്മണൻ തനിക്ക്‌ വിശ്രമസ്ഥലം തന്ന സ്‌ത്രീക്ക്‌ ഒരു അമൂല്യ ഗ്രന്ഥം സമ്മാനിച്ചു. അദ്ദേഹം "പുരക്കൽ" -ലെ ഒരു കിണറ്റിൽ "സാലഗ്രാമം" എന്ന ഈ ഗ്രന്ഥം നിക്ഷേപിക്കുകയും ഭാവിയിൽ ഈ പ്രദേശം അനുഗൃഹീതം ആകുമെന്ന് പ്രവചിക്കുകയും ചെയ്തു. പിൽക്കാലത്ത്‌ ഈ കിണറ്റിൽ വെള്ളം കോരിക്കൊണ്ടിരുന്ന ഒരു സ്‌ത്രീക്ക്‌ ഈ പുസ്‌തകം ഒരു "പാക്ക്‌" -ന്റെ രൂപത്തിൽ കിട്ടുകയും , ആ പാക്ക്‌ അവൾ മുറിക്കാൻ ശ്രമിച്ചപ്പോൾ അതിൽ നിന്നും രക്തം വരുകയും ചെയ്തു. അതിനാൻ ദേവപ്രശ്നം വച്ചപ്പോൾ, അ സ്‌ഥലത്ത്‌ ഭദ്രകാളിയുടെ പ്രസന്നം തെളിയുകയും, അവിടെ ഒരു ഭദ്രകാളീ ക്ഷേത്രം കെട്ടണം എന്നും നിർദ്ദേശിക്കപ്പെട്ടു. ഇന്ന് കാണുന്ന മൂലക്ഷേത്രമായ "പഴയ മുടിപ്പുര" എന്നറിയപ്പെടുന്ന കൊല്ലങ്കോട്‌ വട്ടവിള ഭദ്രകാളീ ക്ഷേത്രം ഇപ്രകാരമാണ്‌ ഉണ്ടായതെന്ന് ഐതിഹ്യം.

ക്ഷേത്രഭരണം

ഇന്ന് വലിയവീട്‌, ഇടവിളാകം, കടക്കുരിച്ചി, കടയറ്റംതോട്ടം, റാവം, കുട്ടാറ, നെടിവിള, കൂത്തമംഗലം, പള്ളിത്തോട്ടം, കോവിൽ വിളാകം എന്നീ കുടുംബങ്ങളിൽ നിന്നും തിരൻഞ്ഞെടുക്കപ്പെട്ടവരാണ്‌ ക്ഷേത്രഭരണം നിർവ്വഹിക്കുന്നത്‌.

ഉത്സവം

പ്രസിദ്ധമായ "വില്ലിന്മേൽ തൂക്കം" ദേവിയുടെ ജന്മദിനമായ മീനഭരണി നാളിൽ കൊണ്ടാടുന്നു. വട്ടവിള മുടിപ്പുരയിൽ പത്താമുദയത്തിനു നിരവധി ഭക്തജനങ്ങൾ ദേവിക്ക് പൊങ്കാല നൈവേധ്യം അർപ്പിക്കുന്നു.
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ കേരള അതിര്‍ത്തിയോട്‌ ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്‌ കൊല്ലങ്കോട്‌. അവിടെയാണ്‌ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള കൊല്ലങ്കോട്‌വെങ്കഞ്ഞി - വട്ടവിള ശ്രീ ഭദ്രകാളി ക്ഷേത്രം. ഒരു ദേശത്ത്‌ ഒരു ദേവിക്ക്‌ രണ്ടു ക്ഷേത്രങ്ങളുള്ള ഒരേ ഒരു സ്ഥലവും കൊല്ലങ്കോട്‌ മാത്രം. കൊല്ലങ്കോട്‌ ഗ്രാമം, അവിടെ നിന്നാല്‍ തെല്ലകലെയുള്ള അറബിക്കടലിന്റെ രൗദ്രസംഗീതം കേള്‍ക്കാം. കലിംഗരാജപുരം എന്നാണ്‌ ചരിത്രപ്രസിദ്ധമായ ഈ സ്ഥലം അറിയപ്പെട്ടിരുന്നത്‌.കലിംഗയുദ്ധത്തില്‍ പങ്കെടുത്തശേഷം കലിംഗ സാമ്രാജ്യത്തില്‍ നിന്നും എത്തിയവര്‍ ഇവിടെ സ്ഥിരതാമസമാക്കിയെന്നും അവരുടെ ആരാധനാമൂര്‍ത്തിയായിരുന്നു കൊല്ലങ്കോട്ടമ്മയെന്നും ഐതിഹ്യം. കൊല്ലങ്കോട്ടെ ദേവിക്ക്‌ രണ്ടു ക്ഷേത്രങ്ങള്‍. കൊല്ലങ്കോട്ട്‌ വട്ടവിളയിലുള്ളത്‌ മൂലക്ഷേത്രവും വെങ്കഞ്ഞിയിലുള്ളത്‌ ഉത്സവക്ഷേത്രവുമാണ്‌. ഉത്സവകാലത്തല്ലാതെ ദേവിയെ ആരാധിക്കുന്നത്‌ മൂലക്ഷേത്രത്തിലാണ്‌. ബൃഹത്തായ ഗോപുരം. വടക്കും കിഴക്കും വാതിലുകള്‍. കിഴക്കേനടയിലൂടെ പ്രവേശിക്കുമ്പോള്‍ പാര്‍ശ്വവീക്ഷണവും വടക്കേനടയിലൂടെ പ്രവേശിക്കുമ്പോള്‍ ഭദ്ര-രുദ്ര ദേവിമാരുടെ അഭിമുഖദര്‍ശനഭാഗ്യവും സിദ്ധിക്കുന്നു. ശ്രീകോവിലിന്റെ പ്രധാനകവാടങ്ങള്‍ക്കു ചുറ്റും പിച്ചളകൊണ്ട്‌ കെട്ടി മനോഹരമാക്കിയിരിക്കുന്നു. രണ്ടു ദാരു ശില്‍പങ്ങളാണ്‌ പ്രതിഷ്ഠ- അര്‍ദ്ധവൃത്താകാരമായ മുടികള്‍. ദേവിക്ക്‌ ശ്രീഭദ്രകാളിയുടെ രണ്ടു ഭാവങ്ങള്‍-ശാന്തവും രൗദ്രവും. വടക്കോട്ട്‌ ദര്‍ശനമരുളുന്നു. ഉപദേവതമാരായി കന്നിമൂലയില്‍ ഗണപതിയും തൊട്ടടുത്തായി നാഗരും ക്ഷേത്രത്തിന്റെ കിഴക്കുവടക്കുഭാഗത്തായി ശിവനും തെക്കു കിഴക്ക്‌ ബ്രഹ്മരക്ഷസ്സുമുണ്ട്‌. മൂലക്ഷേത്രത്തില്‍ നിന്നും ഒന്നര കി.മീ.കിഴക്കോട്ട്‌ കണ്ണനാകം ജംഗഷന്‍ കഴിഞ്ഞാല്‍ റോഡിന്റെ ഇടതുവശത്തായി വെങ്കഞ്ഞി ക്ഷേത്രം. ഗണപതിക്കും മാടന്‍ തമ്പുരാനും പ്രത്യേക ക്ഷേത്രങ്ങളുണ്ട്‌. ശ്രീകോവിലിന്‌ വലതുഭാഗത്ത്‌ വൃത്താകൃതിയില്‍ കെട്ടിയ പ്ലാറ്റ്ഫോം കാണാം. പച്ചപന്തല്‍ കെട്ടി ദേവിയെ കുടിയിരുത്താനുള്ള ദിവ്യസ്ഥാനമാണത്‌. തൂക്കം നടക്കുന്ന ഇവിടെ തൂക്കവില്ലു സൂക്ഷിച്ചിരിക്കുന്ന മന്ദിരമുണ്ട്‌. പണ്ട്‌ കൊടുങ്ങല്ലൂരില്‍ നിന്നും കന്യാകുമാരിയിലേയ്ക്ക്‌ യാത്ര തിരിച്ച ഒരു ബ്രഹ്മണന്‍ യാത്രാമദ്ധ്യ കൊല്ലങ്കോട്ടെ പുറക്കാല്‍ വീട്ടില്‍ വിശ്രമിച്ചു. കന്യാകുമാരി ദേവീ ദര്‍ശനം കഴിഞ്ഞുവന്ന അയാള്‍ പൂജിച്ചിരുന്ന സാളഗ്രാം ആ വീട്ടിലെ കിണറ്റില്‍ നിക്ഷേപിച്ചശേഷം യാത്രയാവുകയും ചെയ്തു. വളരെ കാലങ്ങള്‍ക്കുശേഷം ഒരുദിവസം ഈ വീട്ടിലെ കിണറ്റില്‍ നിന്നും വെള്ളംകോരിയ കൊല്ലത്തിയുടെ പാളയില്‍ നിന്നും ഒരു അടയ്ക്ക കിട്ടി. ആ പാക്ക്‌ മുറിച്ചപ്പോള്‍ രക്തമൊഴുകാന്‍ തുടങ്ങി. അതുകണ്ട അവള്‍ നിലവിളിച്ചു. ഓടിക്കൂടിയവര്‍ വേദപ്രശ്നം നടത്തിയപ്പോള്‍ അവിടെ ഭദ്രകാളി സാന്നിധ്യം വെളിപ്പെട്ടു. അങ്ങനെ വട്ടവിളയില്‍ ആദ്യത്തെ മുടിപ്പുരയുണ്ടായി.ആ കൊല്ലത്തിയുടെ വംശപരമ്പരയില്‍പ്പെട്ടവരാണ്‌ ഇന്നും പൂജ നടത്തിവരുന്നത്‌. ഞായര്‍, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാത്രമായിരുന്നു ആദ്യകാലത്തെ പൂജ. പിന്നീട്‌ എല്ലാം പൂജാദിവസങ്ങളായി. നിത്യപൂജയ്ക്ക്‌ വിശ്വകര്‍മ്മജരും, ഭരണിപൂജയ്ക്ക്‌ ബ്രാഹ്മണരുമുണ്ട്‌. ഉദയാസ്തമനപൂജ, നിലവിളക്കു പൂജ, ഭരണിപൂജ തുടങ്ങിയ വിശേഷങ്ങളുണ്ട്‌. എല്ലാം മാസവും ഭരണി ആഘോഷിച്ചുവരുന്നു. മാസത്തില്‍ ഒടുവിലെ വെള്ളിയാഴ്ച അന്നദാനമുണ്ട്‌. അത്‌ കഞ്ഞിവീഴ്ത്താണ്‌. ഔഷധംപോലെയാണ്‌ ഭക്തജനങ്ങള്‍ കഞ്ഞിപ്രസാദത്തെ കണക്കാക്കുന്നത്‌. അപ്പം, അരവണ, മലര്‍,പൊരി എന്നിവ കൂടാതെ ആള്‍രൂപങ്ങളും സമര്‍പ്പിച്ചുവരുന്നു. തുലാഭാരവും നടക്കുന്നു. താലപ്പൊലിയും കുത്തിയോട്ടവും പിടിപ്പണവും മറ്റു നേര്‍ച്ചകളാണ്‌. ചെറിയ കുട്ടികളെകൊണ്ടു ചെയ്യിക്കുന്ന നേര്‍ച്ചയാണ്‌ പിടിപ്പണം വാരല്‍. ക്ഷേത്രത്തില്‍ കുട്ടികളെ വ്രതശുദ്ധിയോടെ കൊണ്ടുവന്ന്‌ താലത്തില്‍ നിന്നും വെള്ളിനാണയങ്ങള്‍ കുഞ്ഞിളം കൈകൊണ്ട്‌ വാരി ദേവിക്കു സമര്‍പ്പിക്കുന്ന നേര്‍ച്ചയാണിത്‌. കുഞ്ഞുങ്ങളുടെ ആയൂരാരോഗ്യ സുഖത്തിനായാണ്‌ ഈ നേര്‍ച്ച. മേടവിഷുവും പത്താമുദയവും മൂലക്ഷേത്രത്തില്‍ ആഘോഷിക്കുന്നു. പത്താമുദയത്തിന്‌ മഹാപൊങ്കാല. ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ്‌ പിള്ളതൂക്കം. മീനഭരണി നാളിലാണ്‌ ചരിത്രപ്രസിദ്ധമായ ചടങ്ങ്‌. പിള്ളതൂക്കം ആദ്യമായി ആരംഭിക്കുന്നത്‌ ഈ ക്ഷേത്രത്തിലാണ്‌. സന്താനലബ്ധിക്കും സന്താനങ്ങളുടെ ഐശ്വര്യത്തിനും വേണ്ടി നടത്തുന്നതാണ്‌ ഈ നേര്‍ച്ച. തൂക്കക്കാരന്‌ പത്തുദിവസത്തെ വൃതം. ഇതില്‍ ഏഴുദിവസം ക്ഷേത്രത്തില്‍ തന്നെ കഴിയണം.പച്ചയും ചുവപ്പും നിറത്തിലുള്ള പട്ടാണ്‌ വേഷം. രാവിലെയും വൈകിട്ടും നമസ്ക്കാരമുണ്ട്‌. ഒരു വയസ്സിന്‌ താഴെയുള്ള കുഞ്ഞുങ്ങളെയാണ്‌ തൂക്കുന്നത്‌. ഇരട്ടവില്ലുകളാണിവിടെ ഉപയോഗിക്കുക. ഈ വില്ലുകളെ തടികൊണ്ടുള്ള രഥത്തില്‍ ഘടിപ്പിക്കുന്നു. തൂക്കകാരന്റെ കൈയില്‍ നേര്‍ച്ച തൂക്കത്തിനുള്ള കുഞ്ഞുങ്ങളെ ഏല്‍പ്പിക്കുന്നു. കുഞ്ഞുങ്ങളെയും കൊണ്ട്‌ തൂക്കക്കാരന്‍ ക്ഷേത്രത്തിനു ചുറ്റും നാല്‍പ്പതടി പൊക്കത്തില്‍ പ്രദക്ഷിണം വയ്ക്കും. ഇതാണ്‌ പിള്ളതൂക്കം. എട്ടുപേരാണ്‌ ഒരു പ്രാവശ്യം ക്ഷേത്രത്തിന്‌ വലം വയ്ക്കുന്നത്‌. ആദ്യത്തെ തൂക്കം ദേവിക്കുള്ളതാണ്‌. അതില്‍ കുട്ടികള്‍ ഉണ്ടാകില്ല. ജാതിഭേദമന്യെ എല്ലാവിഭാഗത്തില്‍പ്പെട്ടവരും നേര്‍ച്ചതൂക്കത്തിനെത്തും. തൂക്കത്തിനായി മൂലക്ഷേത്രത്തില്‍ നിന്നും ഭക്തിനിര്‍ഭരമായ എഴുന്നെള്ളത്തുണ്ടാകും. രാവിലെ ആറുമണിക്ക്‌ തൂക്കം സമാരംഭിക്കും. അത്‌ പിറ്റേദിവസം വരെ നീളും. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഈ ക്ഷേത്രത്തില്‍ നടക്കാറുള്ള മറ്റൊരു പ്രധാന ഉത്സവമാണ്‌ പര്‍ണേറ്റ്‌. പണ്ട്‌ ആറ്‌ വര്‍ഷത്തിലൊരിക്കലായിരുന്നു. വട്ടവിള ഭദ്രകാളി ക്ഷേത്രത്തിനടുത്തുള്ള പാടത്താണ്‌ പര്‍ണേറ്റ്‌ നടന്നുവരുന്നത്‌. ഈ ക്ഷേത്രത്തില്‍ ഉത്സവപിരിവ്‌ നടത്താറില്ല

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...