കോട്ടപ്പുറം മഹാദേവക്ഷേത്രം | |
---|---|
കോട്ടപ്പുറം മഹാദേവക്ഷേത്രം
| |
തൃശ്ശൂർ ജില്ലയിൽ നഗരത്തിൽ തന്നെ വടക്കും നാഥക്ഷേത്തിനു അല്പം പടിഞ്ഞാറു മാറി സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് കോട്ടപ്പുറം മഹാദേവക്ഷേത്രം. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽപറയുന്ന കോട്ടപ്പുറമാണ് ഈ ക്ഷേത്രം. കിഴക്കു ദർശനമായുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ ആണ്. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.
പരശുരാമപ്രതിഷ്ഠിതമെന്ന് വിശ്വസിക്കപ്പെടുമ്പോഴും ഇവിടത്തേത് സ്വയംഭൂലിംഗമാണ്. തറനിരപ്പിൽനിന്നും ഏതാനും അടിമാത്രം ഉയരെയാണ് ഇവിടത്തെ ചെറിയ ശിവലിംഗം. കിഴക്കോട്ടാണ് ദർശനം. പിന്നിൽ പാർവതിയുടെ സങ്കല്പപ്രതിഷ്ഠയുമുണ്ട്. ഗണപതിയും അയ്യപ്പനും ബ്രഹ്മരക്ഷസ്സും നാഗങ്ങളുമാണ് ഉപദേവതകൾ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ