ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരുപാട് ചടങ്ങുകളൊന്നും ഇല്ലാതെ വളരെ ഹ്രസ്വമായ ഒരു ചടങ്ങാണ് ഹിന്ദു വിവാഹം.



ഒരുപാട് ചടങ്ങുകളൊന്നും ഇല്ലാതെ വളരെ ഹ്രസ്വമായ ഒരു ചടങ്ങാണ് ഹിന്ദു വിവാഹം.


“മാംഗല്യം തന്തുനാനേ 
മമ ജീവന ഹേതുനാ

കണ്ഠേ ബദ്ധ്നാമി ശുഭതേ
ത്വം ജീവ ശരദാം ശത”

ഹിന്ദു വിവാഹങ്ങൾ
_____________________

സമുദായങ്ങളും ജാതികളും അനുസരിച്ച് കേരളത്തിലെ ഹൈന്ദവ വിവാഹ ആചാരങ്ങളും രീതികളും വ്യത്യസ്തങ്ങളാണ്. കന്യാദാനം, പാണിഗ്രഹണം, താലികെട്ട്, പുടവ കൊടുക്കല് എന്നിങ്ങനെ ചില ആചാരങ്ങള് പൊതുവായി എല്ലാ സമുദായങ്ങളും പിന്തുടര്ന്നു പോരുന്നു. ഒരുപാട് ചടങ്ങുകളൊന്നും ഇല്ലാതെ വളരെ ഹ്രസ്വമായ ഒരു പരിപാടിയാണ് ഹിന്ദു വിവാഹം. അതിനാല് തന്നെ മതപരമായ ചടങ്ങെന്നതിലുപരിയായി വിവാഹാഘോഷമാണിത്.

വിവാഹപൂർവ്വചടങ്ങുകൾ:

ജാതകപ്പൊരുത്തം
_____________________

ജാതകത്തിലൊന്നും വിശ്വാസമില്ലാത്ത ഹിന്ദുക്കളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും ഒരു വിവാഹാലോചന വന്നാല് ജാതകപ്പൊരുത്തം നോക്കാത്തവര് വിരളമാണ്. അറേഞ്ചഡ് മാര്യേജ് ആണെങ്കില് ജാതകം ഒത്തുനോക്കല് നിര്ബന്ധമാണെന്ന് തന്നെ പറയാം. ബ്രോക്കര്മാരും മാട്രിമോണിക്കാരുമെല്ലാം പൊരുത്തം ഒത്തുനോക്കി മാത്രം ആലോചനകള് കൊണ്ടുവരുന്ന കാലമാണിത്. എന്തായാലും വീട്ടില് ഒരു വിവാഹാലോചന വന്നാല് വീട്ടുകാര് ആദ്യം ഓടുക കണിയാന്റെ അടുക്കലേക്ക് ആകും. ആണിന്റെയും പെണ്ണിന്റെയും തമ്മിലുള്ള ജാതകങ്ങള് തമ്മില് ചേര്ച്ചയുണ്ടെങ്കില് മാത്രമേ ആലോചനയുമായി മുന്നോട്ട് പോകുകയുള്ളു.

പെണ്ണുകാണൽ
________________

ജാതകങ്ങള് ഒത്താല് അടുത്തത് പെണ്ണുകാണലാണ്. അടുത്ത ബന്ധുക്കളോടൊ സുഹൃത്തുക്കളോടൊ ഒപ്പം കല്യാണച്ചെക്കന് പെണ്ണിനെ ഔപചാരികമായി കാണാന് ചെല്ലുന്നു. വളരെ ലളിതമായ ചടങ്ങാണിത്.

വീടുകാണൽ
_____________

ആണിനും പെണ്ണിനും പരസ്പരം ഇഷ്ടപ്പെട്ടാല് അടുത്തത് വീടുകാണലാണ്. പെണ്കുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ചെക്കന്റെ വീട് സന്ദര്ശിക്കുന്ന പരിപാടിയാണിത്. മകള് വന്നുകയറുന്ന വീട് കാണുകയും വീട്ടുകാരെ അടുത്തറിയുകമാണ് ഈ സന്ദര്ശനത്തിന്റെ ഉദ്ദേശ്യം. വിവാഹിതയാകാന് പോകുന്ന പെണ്കുട്ടി വീടുകാണലില് പങ്കെടുക്കില്ല. ചിലപ്പോള് ആണ് വീട്ടുകാരും പെണ്ണിന്റെ വീടുകാണലിന് പോകാറുണ്ട്.

വിവാഹ നിശ്ചയം
__________________

അടുത്ത ബന്ധുക്കളുടെയും സുഹൃക്കളുടെയും സാന്നിധ്യത്തില് ഇരുകൂട്ടരും ഔദ്യോഗികമായി വിവാഹം ഉറപ്പിക്കുന്ന ചടങ്ങാണിത്. പണ്ടുകാലത്ത് കാരണവര്മാര് മാത്രം പങ്കെടുക്കുന്ന ലളിതമായ ഒരു ചടങ്ങായിരുന്നു ഇത്. എന്നാലിന്ന് ഒരു മിനികല്യാണം പോലെ വിവാഹനിശ്ചയവും ആഘോഷിക്കാറുണ്ട് . നിശ്ചയത്തിന് ചിലപ്പോള് മോതിരംമാറല് ചടങ്ങും നടത്താറുണ്ട്. എന്നാല് ചില കുടുംബങ്ങള് വിവാഹത്തിനാണ് മോതിരംമാറല് നടത്താറ്.

അയനം
________

വിവാഹത്തലേന്ന് വരന്റെയും വധുവിന്റെയും വീടുകളില് നടക്കുന്ന പരിപാടിയാണിത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തലേന്ന് വീടുകളിലെത്തി വധൂവരന്മാര്ക്ക് ആശംസകളും അനുഗ്രഹങ്ങളും നല്കുന്നു. ആഭരണങ്ങളും പട്ടുസാരിയുമായിരിക്കും സാധാരണയായി വിവാഹത്തലേന്ന് വധു അണിയുക. ക്ഷണിക്കപ്പെട്ട അതിഥികള്ക്കായി രാത്രിവിരുന്ന് ഒരുക്കുന്നു.

വിവാഹദിന ചടങ്ങുകൾ:

നമസ്കാരം
____________

മംഗളകരമായ ഏതു കാര്യങ്ങള്ക്ക് മുമ്പും കുടുംബത്തിലെ മുതിര്ന്നവരുടെ അനുഗ്രഹം വാങ്ങുകയെന്നത് ഹിന്ദുക്കള്ക്ക് നിര്ബന്ധമുള്ള ഒരു ചടങ്ങാണ്. ഇതാണ് നമസ്കാരം. വെറ്റിലയും അടക്കയും ഒരു നാണയും നല്കി കാല് തൊട്ട് വന്ദിച്ച് വിവാഹിതരാകാന് പോകുന്നവര് മുതിര്ന്നവരുടെ ആശീര്വാദം തേടുന്നു. ശിരസ്സില് കൈവച്ച് പ്രാര്ത്ഥിച്ച് പ്രായമായവര് അനുഗ്രാശ്ശിസ്സുകള് നേരുന്നു. വിവാഹദിനം രാവിലെയാണ് ഈ ചടങ്ങ് നടത്താറ്. അന്നേദിവസം വധുവിന് ചാര്ത്താനുള്ള താലി (മാംഗല്യസൂത്രം) വരന്റെ വീട്ടുകാര് ക്ഷേത്രത്തില് കൊണ്ടുപോയി പൂജിക്കുന്നു.

താലികെട്ടും പുടവ കൊടുക്കലും
_________________________________

സാധാരണയായി വധുവിന്റെ തറവാട്ടില് വെച്ചാണ് വിവാഹം നടത്താറ്. ചിലപ്പോള് കല്യാണമണ്ഡപത്തില് വെച്ചോ ക്ഷേത്രങ്ങളില് വെച്ചോ വിവാഹം നടത്താറുണ്ട്. കേരളത്തില് ഗുരൂവായൂര് ക്ഷേത്രത്തില് വെച്ച് വിവാഹിതരാകുന്നവര് ഏറെയാണ്. ഗുരുവായൂരില് വെച്ച് വിവാഹിതരായാല് ആ ദാമ്പത്യത്തിന് എക്കാലവും ഭഗവാന് വിഷ്ണുവിന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം.

മിക്ക ഹൈന്ദവ വിവാഹങ്ങളിലും ഗാന്ധർവ്വ വിധി പ്രകാരമാണ് ചങ്ങുകള് നടക്കുക.
താലിക്കെട്ടും പുടവ കൊടുക്കലുമാണ് വിവാഹചടങ്ങുകളില് ഏറ്റവും പ്രധാനം. വരനും കൂട്ടരും വിവാഹവേദിയില് എത്തിക്കഴിഞ്ഞാല് വധുവിന്റെ വീട്ടുകാര് ആചാരപ്രകാരം വരനെ സ്വീകരിക്കുന്നു. നിലവിളക്ക് കൊളുത്തി വധുവിന്റെ അമ്മയും അമ്മായിമാരും വരന് ചന്ദനപ്പൊട്ട് തൊട്ട് തലയില് അരിയും പൂക്കളും വിതറും. ശേഷം വധുവിന്റെ സഹോദരന് കിണ്ടിയില് വെള്ളമെടുത്ത് വരന്റെ കാല് കഴുകും. തുടര്ന്ന് സഹോദരന് വരനെ കൈ പിടിച്ച് വേദിയിലേക്ക് കൂട്ടിക്കൊണ്ട് പോകും. വിവാഹമണ്ഡപത്തില് വലതുഭാഗത്തായാണ് വരന് ഇരിക്കുക. വരന് മണ്ഡപത്തില് എത്തിക്കഴിഞ്ഞാല് പിന്നീട് വധുവിനെ വേദിയിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന ചടങ്ങാണ്. നാദസ്വരത്തിന്റെ അകമ്പടിയില് അച്ഛനോ അമ്മാവനോ ആണ് വധുവിനെ കൊണ്ടുവരിക. അമ്മയും അമ്മായിമാരും വധുവിന് ഒപ്പമുണ്ടാകും. കൈയില് വിളക്കേന്തി മണ്ഡപത്തെ വലംവെച്ച് വധു വരന് ഇടതുഭാഗത്തായി ഇരിക്കും.
ഹിന്ദു ആചാരപ്രകാരം മംഗളകാര്യങ്ങള്ക്കായി നല്ല സമയം കണിയാന് ഗണിച്ചു നല്കാറുണ്ട്, മുഹൂര്ത്തം എന്നാണ് ഇതിന് പറയുക. വിവാഹ മുഹൂര്ത്തം ആയാല് വരന് വധുവിന്റെ കഴുത്തില് താലി കെട്ടും. സ്വര്ണത്തിന്റെ പ്രത്യേകതരം ലോക്കറ്റാണ് താലി. മഞ്ഞച്ചരടില് കോര്ത്താണ് ഇത് വധുവിന് ചാര്ത്തുന്നത്.

വിവാഹജീവിതത്തില് താലി പവിത്രമായി കരുതിപ്പോകുന്നു. താലികെട്ടിന് ശേഷം വരന് വധുവിന് വിവാഹപ്പുടവ (മന്ത്രകോടി) നല്കുന്നു. പുടമുറി എന്നും ഈ ചടങ്ങിനെ പറയാറുണ്ട്. ശേഷം വരന് വധുവിന്റെ നെറ്റിയില് (സീമന്തരേഖയില്) സിന്ദൂരം ചാര്ത്തും. ഈ ചടങ്ങുകളോടെ വധു ഭാര്യയായി. പിന്നീട് വരന്റെ അമ്മ വധുവിന്റെ കഴുത്തില് സ്വര്ണമാല അണിയിക്കും. വധുവിനെ മരുമകളായി അംഗീകരിച്ചു എന്നതാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇതിന് ശേഷം മോതിരം മാറല്, വധൂവരന്മാര് പരസ്പരം പൂമാല അണിയിക്കല് തുടങ്ങിയ ചടങ്ങുകളും ഉണ്ട്.
അടുത്തതായി കന്യാദാനമാണ്. വധുവിന്റെ പിതാവ് മകളെ മരുമകന് കൈപിടിച്ചു കൊടുക്കുന്നു. വരന്റെ വലതുകൈയിലേക്ക് വധുവിന്റെ വലതുകൈ ചേര്ത്ത് ഇടയില് ഒരു വെറ്റിലയും വച്ച് സമര്പ്പിക്കുന്നു. കൈകകള് ചേര്ത്ത് പിടിച്ച് വരനും വധുവും വിവാഹമണ്ഡപം മൂന്നുതവണ വലംവെക്കും. ഇതോടെ പ്രധാന വിവാഹചടങ്ങുകള് പൂര്ത്തിയാകും.
തുടര്ന്ന് ഗംഭീരസദ്യയാണ്. വാഴയിലയിലാണ് സദ്യ വിളമ്പുക. ചോറ്, സാമ്പാര്, പരിപ്പ്, അവിയല്, കാളന്, തോരന്, പച്ചടി, കിച്ചടി, ഓലന്, കൂട്ടുകറി, അച്ചാറ്, ഇഞ്ചിക്കറി, പപ്പടം, ശര്ക്കരവരട്ടി, കായ വറുത്തത്, രണ്ട് കൂട്ടം പായസം, പഴം തുടങ്ങി കുറഞ്ഞത് പത്തിരുപത് വിഭവങ്ങളെങ്കിലും സദ്യയ്ക്കുണ്ടാകും. ഈ പരമ്പരാഗത വിഭവങ്ങളെല്ലാം പച്ചക്കറി കൊണ്ടാണ് തയ്യാറാക്കുക എന്നതാണ് സദ്യയുടെ പ്രത്യേകത.
സദ്യയ്ക്ക് ശേഷം വധുവിനെ വരന്റെ ഗൃഹത്തിലേക്ക് പറഞ്ഞയക്കുകയാണ്.

ചടങ്ങുകൾ:

ഗൃഹപ്രവേശം
______________

ഗൃഹപ്രവേശത്തിനും മുഹൂര്ത്തമുണ്ട്. വരന്റെ വീട്ടിലെത്തുന്ന വധുവിനെ ഈ സമയത്ത് അമ്മായിയമ്മ നിലവിളക്ക് നല്കി അകത്തേക്ക് സ്വീകരിക്കുന്നു. വലതുകാല് വെച്ച് വധു പുതിയ ഗൃഹത്തിലേക്ക് പ്രവേശിക്കുന്നു. കുടിവെപ്പെന്നും ഈ ചടങ്ങ് അറിയപ്പെടുന്നു.

കനകകാന്തിയില് കല്യാണപ്പെണ്ണ്
__________________________________

വധൂവരന്മാരെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് വിവാഹദിനം. അതുകൊണ്ട് തന്നെ അന്നേദിവസം മറ്റാരേക്കാളും സുന്ദരിയും സുന്ദരനും ആകുകയെന്നത് വളരെ പ്രധാനമാണ്.
സ്വര്ണ്ണക്കരയോടു കൂടിയ വെള്ളമുണ്ടും ക്രീം കളര് ഷര്ട്ടുമാണ് വരന്റെ വിവാഹവേഷം. ചിലപ്പോള് ഷര്ട്ടിന് പകരം അംഗവസ്ത്രം (മേല്മുണ്ട്) ധരിക്കാറുണ്ട്. സ്വര്ണമാലയും ബ്രേസ്ലെറ്റും മോതിരങ്ങളുമാണ് വരന്റെ ആഭരണങ്ങള്.
കാര്യം കല്യാണച്ചെക്കനും പെണ്ണിനും തുല്യപ്രാധാന്യമാണെങ്കിലും വിവാഹദിനത്തില് തിളങ്ങുക വധുവാണെന്ന കാര്യത്തില് ഒരു സംശയവും വേണ്ട. സ്വര്ണക്കസവോടു കൂടിയ പട്ടുസാരിയാണ് വധുവിന്റെ ആദ്യവേഷം. താലികെട്ടിന്റെ സമയത്ത് ഒന്ന്, അതിന് ശേഷം സദ്യ കഴിക്കുമ്പോള് വെള്ളപ്പുടവ, വരന്റെ വീട്ടിലേക്ക് പോകുമ്പോള് വരന് നല്കിയ മന്ത്രകോടി എന്നിങ്ങനെ വിവാഹദിനത്തില് മൂന്നുതവണ വധു വസ്ത്രം മാറാറുണ്ട്.
വധുവിനെ സ്വര്ണത്തില് പൊതിയുന്ന ദിനമാണ് വിവാഹദിനം. സുമംഗലിയാകുന്ന മകള്ക്ക് അണിയാന് ഓരോ മാതാപിതാക്കന്മാരും തങ്ങളാല് ആവും വിധം സ്വര്ണാഭരണങ്ങള് വാങ്ങുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...