ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പാലത്തറ ശ്രീ ദുർഗ്ഗാ ദേവിക്ഷേത്രം




പാലത്തറ ശ്രീ ദുർഗ്ഗാ ദേവിക്ഷേത്രം ( Palathara Durga Temple കൊല്ലം ജില്ലയിലെ പാലത്തറ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു.കൊല്ലം നഗരത്തിൽ നിന്നും തെക്കുകിഴക്ക് ദിശയിൽ 5.5 കി.മീ. അകലെയാണ് ഈ ക്ഷേത്രം. ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 8° 52' 42N ഉം 76° 38' 15E ഉം ആണ്.  . പ്രധാന പ്രതിഷ്ഠ ദുർഗ്ഗാദേവിയാണ്ഗണപതിയുടെ പ്രതിഷ്ഠയുള്ള കോവിലും ഉണ്ട്.
നാഗരാജാവും നാഗയക്ഷിയും നിലകൊള്ളുന്ന സർപ്പക്കാവും ശ്രീ നാരായണഗുരുദേവൻറെഗുരുമന്ദിരവും ക്ഷേത്രസന്നിധിയിലുണ്ട്. എല്ലാ വർഷവും മീനം മാസത്തിലെ ചിത്തിര നാളിൽ ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നു. 

ചരിത്രം

ക്ഷേത്രത്തിന് അഞ്ഞൂറുവർഷത്തെ പാരമ്പര്യമുണ്ടെന്നു കരുതപ്പെടുന്നു.ദുർഗ്ഗദേവി തൻറെ സഹോദരൻ മുരാരിയുമായി പാലത്തറ യിലെത്തിയെന്നും ഇവിടെ വസിച്ചെന്നുമാണ് ഐതിഹ്യം.ക്ഷേത്രം നിലകൊള്ളുന്ന പ്രദേശത്തു വർഷങ്ങൾക്കുമുമ്പ് ധാരാളം പാലവൃക്ഷങ്ങളുണ്ടായിരുന്നു.അക്കാലത്ത് ഇവിടം സന്ദർശിച്ച ബുദ്ധ സന്യാസിമാർ പാലമരത്തിൻറെ ചുവട്ടിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതായി പറയപ്പെടുന്നു.അതുകൊണ്ടാണ് ഈ പ്രദേശത്തിന് പാലത്തറഎന്ന പേര് ലഭിച്ചതെന്നു വിശ്വസിക്കപ്പെടുന്നു.തുടർന്ന് ഈ ക്ഷേത്രം പലതവണ പുതുക്കിപ്പണിതു.ഏറ്റവും ഒടുവിൽ 2013 മാർച്ച് 28 (1188 മീനം 14)നു ചിത്തിര നക്ഷത്രത്തിൽ ക്ഷേത്രം തന്ത്രി പുതുമന ഇല്ലത്തിൽ ബ്രഹ്മശ്രീ ഡി.ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രം പുതുക്കിപ്പണിഞ്ഞു

ശ്രീകോവിൽ

ദുർഗ്ഗാ ദേവിയുടെ ഷഢാധാര പ്രതിഷ്ഠയുള്ള ശ്രീകോവിൽ ആണ് ക്ഷേത്രത്തിൻറെ പ്രധാന ഭാഗം.ക്ഷേത്രത്തിൻറെ ദർശനം കിഴക്കു ദിശയിലാണ് .വാസ്തുശാസ്ത്ര വിധിപ്രകാരം തയ്യാറാക്കിയതാണ് ഈ ശ്രീകോവിൽകരിങ്കല്ലിൽ നിർമ്മിച്ച കൊത്തുപണികൾ കൊണ്ടുനിറഞ്ഞ പഞ്ചവർഗ്ഗത്തറയും ഭിത്തിയുമാണ് ഇതിനുള്ളത്.ശ്രീകോവിലിൻറെ അഴിയും പടിയും നിർമ്മിച്ചിരിക്കുന്നത് തേക്കിൻതടികൊണ്ടാണ്.താഴികക്കുടത്തോടൊപ്പം പൂർണ്ണമായും ചെമ്പ് തകിട് പാകിയ മേൽക്കൂരയാണ് ശ്രീകോവിലിനുള്ളത്.ചുറ്റമ്പലത്തിനുള്ളിലെ തറ മുഴുവൻ കരിങ്കല്ല് പാകി നിർമ്മിച്ചതാണ്.].

നമസ്കാരമണ്ഡപം

ക്ഷേത്രത്തിനു മുമ്പിലായി മനോഹരമായ ഒരു നമസ്കാരമണ്ഡപം ഉണ്ട്.ശ്രീകോവിലിനെപ്പോലെ തന്നെയാണ് ഇതിൻറെയും നിർമ്മാണം.കരിങ്കല്ലിൽ നിർമ്മിച്ച പഞ്ചവർഗ്ഗത്തറയും തൂണുകളും ചെമ്പ് തകിട് പാകിയ മേൽക്കൂരയും ആണ് നമസ്കാരമണ്ഡപത്തിനുമുള്ളത്. തേക്കിൻതടിയിൽ നവഗ്രഹങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിനു മുമ്പിലായി വിശാലമായ ഒരു മുല്ലപ്പന്തൽ ഉണ്ട്.ആറാട്ട് സേവ നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്..

മറ്റു പ്രതിഷ്ഠകൾ

ക്ഷേത്രത്തിനടുത്തുള്ള ഗുരുമന്ദിരം
തച്ചുശാസ്ത്ര വിധിപ്രകാരം ഗണപതിക്കായി പ്രത്യേക കോവിൽ നിർമ്മിച്ചിട്ടുണ്ട്.ഇവിടെ നിത്യവും ഗണപതിഹോമം നടത്തിവരുന്നുണ്ട്.നാഗരാജാവും നാഗയക്ഷിയും കുടികൊള്ളുന്ന പാല വൃക്ഷങ്ങളുള്ളസർപ്പക്കാവ് ആണ് ക്ഷേത്രത്തിൻറെ മറ്റൊരു ഭാഗം. ] ശ്രീ നാരായണഗുരു ദേവൻറെ പഞ്ചലോഹ വിഗ്രഹമുള്ളഗുരുമന്ദിരം ക്ഷേത്രത്തിനടുത്തായി സ്ഥിതിചെയ്യുന്നു. ശ്രീനാരായണഗുരു പണ്ട് ഇവിടം സന്ദർശിക്കുകയും ഒരാഴ്ചയോളം ഇവിടെ കഴിയുകയും ചെയ്തിരുന്നു..

പൂജകൾ

ഉത്സവങ്ങൾ

ക്ഷേത്രത്തിലെ ഉത്സവം മീനം മാസത്തിലെ ചിത്തിര നാളിൽ നടത്തുന്നു. വർഷങ്ങൾക്കുമുമ്പ് മേടം മാസത്തിലെ ഉത്രം നക്ഷത്രത്തിൽ ആയിരുന്നു ഉത്സവം.ക്ഷേത്രം പുതുക്കിപ്പണിഞ്ഞതിനുശേഷം പുനഃപ്രതിഷ്ട നടത്തിയത് മീനമാസത്തിലെ ചിത്തിരയിൽ ആയതിനാൽ ഉത്സവം പുനഃക്രമീകരിക്കുകയായിരുന്നു. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവ ആഘോഷങ്ങൾ.ഒന്നാം ദിവസം ഉത്സവത്തിനു കൊടിയേറും.ഈ പത്തുദിവസത്തിനിടയ്ക്കു കളമെഴുത്തും പാട്ടുംവിളക്കാചാരം , വള്ളസദ്യപള്ളിവേട്ട എന്നിവ ഉണ്ടായിരിക്കും. പത്താം നാൾ തിരു ആറാട്ട്എഴുന്നള്ളിപ്പും ഗംഭീര കെട്ടുകാഴ്ചയും ഉണ്ടായിരിക്കും.തുടർന്ന് ഉത്സവത്തിനു കൊടിയിറങ്ങുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...