ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തിരുവൻവണ്ടൂർ മഹാവിഷ്ണു-ഗോശാലകൃഷ്ണൻ ക്ഷേത്രം






തിരുവൻവണ്ടൂർ മഹാവിഷ്ണു-ഗോശാലകൃഷ്ണൻ ക്ഷേത്രം ഭാരതത്തിലെ 108 വൈഷ്ണവക്ഷേത്രങ്ങളിൽപ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരിൽ നിന്നും തിരുവല്ലയ്ക്ക് പോകുന്ന വഴിയിൽ നാലു കി.മീ. വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന, ‘പാമ്പണയപ്പൻ തിരുപ്പതി’ എന്നറിയപ്പെടുന്ന തിരുവൻവണ്ടൂർ ക്ഷേത്രം. പടിഞ്ഞാട്ട് ദർശനമുള്ള ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ക്ഷേത്രത്തിൽ തുല്യപ്രാധാന്യത്തോടെ അവതാരമായ ഗോശാലകൃഷ്ണനും കുടികൊള്ളുന്നുണ്ട്. ഗണപതിശാസ്താവ്ശിവൻ എന്നിവരാണ് ഉപദേവത

ഐതിഹ്യം

അജ്ഞാത വാസകാലത്ത് പഞ്ചപാണ്ഡവർ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവൻ പാറ എന്ന കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം. അതിൽ നകുലൻ പൂജിച്ച മഹാവിഷ്ണുവാണ് തിരുവൻവണ്ടൂരപ്പൻ. യുധിഷ്ഠിരൻതൃച്ചിറ്റാറ്റും ഭീമൻ-തൃപ്പുലിയൂരുംഅർജ്ജുനൻ തിരുവാറന്മുളയിലുംസഹദേവൻതൃക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള പാണ്ഡവർകാവ് എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു. ഈ ക്ഷേത്രങ്ങളിൽ പടിഞ്ഞാട്ട് ദർശനമുള്ള ഏകക്ഷേത്രമാണ് തിരുവൻവണ്ടൂർ. മറ്റിടങ്ങളിലെല്ലാം കിഴക്കോട്ടാണ് ദർശനം. വേണാടുഭരിച്ചിരുന്ന ശ്രീവല്ലഭൻ കോതയുടെ രണ്ട് ശിലാശാസനങ്ങൾ ഉണ്ട്. അവയിൽ കാലം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 10ആം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് അദ്ദേഹ ജീവിച്ചിരുന്നതെന്നു കരുതുന്നു.

ഗോശാലകൃഷ്ണൻ

തിരുവൻവണ്ടൂർക്ഷേത്രത്തിലെ ഗോശാലകൃഷ്ണക്ഷേത്രം
ഭക്തജനങ്ങൾക്ക് വളരേയധികം ശ്രദ്ധയുള്ള നടയാണ് ഗോശാലകൃഷ്ണന്റെത്. 1963ൽ അവിടുത്തെ മേശാന്തിക്ക് സ്വപ്നദർശനം കിട്ടിയതനുസരിച്ച് തിരുവൻവണ്ടൂർ ക്ഷേത്രത്തിനു പിന്നിൽ ഏകദേശം 50 മീറ്റർ മാറി 51 ദിവസത്തെ ശ്രമഫലമായി ഗോശാലകൃഷ്ണന്റെ വിഗ്രഹം ലഭിച്ചു. ഇന്നും ആ ഓർമക്കായി 7 സപ്താഹങ്ങൾ (49ദിവസം) അടങ്ങുന്ന 51ദിവസത്തെ ഉത്സവം ഇവിടുത്തെ ഒരു പ്രത്യേകതയാണ്.

ശ്രീ ശ്രീ നമ്മാഴ്വാർ ഭൃംഗപുരത്തെകുറിച്ച് നൽകിയ പാസുരം

വേറുകൊണ്ടുമ്മൈയാനിരന്ദേൻ വെറിവണ്ടിന
തേറുനീർ പമ്പൈ വടപാലൈ തിരുവൺവണ്ടൂർ
മാറിൽ പോരരക്കൻ മതിൾ നീറെഴച്ചെറ്റ്രുഗന്ദ്
ഏറു ശേവകനാർക്ക് എന്നൈയും ഉളളെൻ മിൻ ക്

ശ്രീ ശ്രീ കൃഷ്ണപ്രേമിസ്വാമികൾ അരുളിയ കീർത്തനം

ശ്യാമ രാഗം ആദി താളം
മാധവകർണ്ണേ കഥയ മമ കഥാം
ഭ്രമസി വൃധാ കിമത്ര ഭ്രമര
ഭ്രമരപുരം ഗച്ഛ പരമസുന്ദര ...മാധവ
നാരദവീണാനാദവിലോലം
നാരായണ മയാ രമയ മാലോലം ...മാധവ
പമ്പാനദീതീരവനസഞ്ചാരം
പശ്യമുദാ ഭക്തജനമന്ദാരം മാധവ
ഭവന്തം പ്രണമാമി ഭൃംഗരാജ
പ്രേമപ്രാർത്ഥനാം ശ്രുണുതഥാ വ്രജ

എത്തിച്ചേരാൻ

ചെങ്ങന്നൂരിൽ നിന്നും തിരുവല്ല ഭാഗത്തേക്ക് എം സി റോഡ് വഴി 4 കിലോമീറ്റർ പോയാൽ പ്രാവിങ്കൂട് കവല. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ പോയാൽ ഇടതുവശത്തായി ക്ഷേത്രം ആയി. ബസിനാണെങ്കിൽ തിരുവൻവണ്ടൂർ ക്ഷേത്രക്കവലയിൽ ഇറങ്ങുക

ചിത്രശാല

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...