ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കൊടുമുടി മകുടേശ്വരക്ഷേത്രം തമിഴ്‌നാട്ടിൽ ഈറോഡ് ജില്ലയിൽ പാലക്കാട്ട് നിന്നും നേരെ കിഴക്കോട്ട്




കൊടുമുടി മകുടേശ്വരക്ഷേത്രം

കൊടുമുടിയിലെ മകുടേശ്വരക്ഷേത്രം ബൃഹത്തായ ഒരു ക്ഷേത്രസങ്കേതമാണ്. കൊടുമുടി തന്നെ ഒരുപാട് ക്ഷേത്രങ്ങളുള്ള ഒരു നഗരമാണ്. [1] ശിവനാണ് മുഖ്യമൂർത്തി. സ്വയംഭൂവായ ഈ ശിവലിംഗം ഒരു അർധഗോളാാകൃതി മാത്രമേ പുറത്ത് കാണൂ. താണുപോകുന്ന ശിവലിംഗത്തെ അഗസ്ത്യൻകൈകൊണ്ട്പിടിച്ചുനിർത്തി. ആ ലിംഗത്തിന്റെ മകുടം മാത്രം കാണൂന്നതുകൊണ്ട് ദേവൻ മകുടേശ്വരനും സ്ഥലം കൊടുമുടിയും ആയി എന്ന് ഐതിഹ്യം. [2]കൊങ്ങുപ്രദേശത്തെ തേവാരം കൃതികളിൽ പറയുന്ന ആറാമത്തെ ക്ഷേത്രമാണ് കൊടുമുടിയിലേത്.[3] കാവേരി നദീതീരത്താണ് ഈ ദിവ്യക്ഷേത്രം സ്ഥിതിചെയ്യുന്നത്
സ്ഥാനം

തമിഴ്‌നാട്ടിൽ ഈറോഡ് ജില്ലയിൽ പാലക്കാട്ട് നിന്നും നേരെ കിഴക്കോട്ട് 154 കി.മി. മാറി കാവേരിനദീതീരത്താണ് കൊടുമുടിയിലെ മകുടേശ്വർക്ഷേത്രം. ട്രിച്ചി ഈറോഡ് തീവണ്ടിപാതയിൽ കൊടുമുടി സ്റ്റേഷനിൽ ഇറങ്ങിയാൽ നടക്കാവുന്നദൂരമേ ക്ഷേത്രത്തിലേക്കുള്ളു.

ക്ഷേത്രസമുച്ചയം

മകുടേശ്വരക്ഷേത്രം ഒരു വലിയ ക്ഷേത്രസമുച്ചയമാണ്. മുഖ്യദേവനായ മകുടേശ്വരനുപുറമേ ഏഴു ശ്രീകോവിലുകൾ പ്രധാനമായി ആ മതിലകത്തുണ്ട്. അവ

മകുടേശ്വരൻ

ക്ഷേത്രത്തിലെ പ്രധാനമൂർത്തിയാണ് സ്വയംഭൂ ആയി കിഴക്കോട്ട് ദർശനമരുളുന്ന മകുടേശ്വരൻ. ഒരു അർദ്ധഗോളാകൃതിമാത്രമേ ശിവലിംഗത്തിൽ പുറത്ത് കാണാനുള്ളു. അഗസ്ത്യൻ പിടിച്ചുനിർത്തിയതാണെന്ന് ഐതിഹ്യം.

സുന്ദരനായകി (അമ്മൻ കോവിൽ)

മകുടേശ്വരന്റെ ഇടത് വശത്ത് അമ്മൻ കോവിൽ സ്ഥിതിചെയ്യുന്നു.

വീരനാരായണപെരുമാൾ (അനന്തശയനവിഷ്ണൂ)

പൊതുവേ ശിവക്ഷേത്രങ്ങളിൽ വിഷ്ണുസാന്നിധ്യം തമിഴ്നാട്ടിൽ കുറവാണ് എന്നാൽ കൊടുമുടിക്ഷേത്രത്തിൽ അനന്തശായിയായി വീരനാരായണപ്പെരുമാൾ കുടികൊള്ളുന്നു. അനന്തശായിരൂപത്തിൽ വലിയ വിഗ്രഹമാണ് ഇത്. അഞ്ചുപത്തിയുള്ള അനന്തൻ തലയണയാകുന്നു. വിഭീഷണൻനാരദർഹനുമാൻപ്രഹ്ലാദൻ എന്നിവർ ഭക്തരായി സമീപത്തുണ്ട്. ഭൂമിദേവിയും ലക്ഷ്മീദേവിയും പാദസേവചെയ്തുകൊണ്ട് കാൽക്കൽ ഉണ്ട്. ബ്രഹ്മാവ് നാഭിപത്മത്തിൽ എന്ന സങ്കല്പത്തിൽ പിറകിലുണ്ട്. ഇവരുടെയെല്ലം വിഗ്രഹങ്ങൾ ശ്രീകോവിലിൽ കാണാം.

വഹ്നി മരം

ബ്രഹ്മചൈതന്യമുള്ള വന്നിമരം
ഈ ക്ഷേത്രത്തിലെ ഒരപൂർവ്വതയാണ് പടുകൂറ്റൻ വന്നിമരം. സാധാരണ ഒരു 4-5 മീറ്റർ മാത്രം ഉയരം വക്കുന്ന വന്നി ഇവിടെ ഒരു വടവൃക്ഷം പോലെ വളർന്ന് നിൽക്കുന്നു. 2000-4000 വർഷം ആണ് ഈ വൃക്ഷത്തിന്റെ പ്രായമായി കണക്കാക്കുന്നത്. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ പൂർണ്ണ ചൈതന്യം ഉള്ള ഈ ക്ഷേത്രത്തിൽ മറ്റുരണ്ട് പേർക്കും ശ്രീകോവിലുള്ളപ്പോൾ ബ്രഹ്മാവിന്റെ ചൈതന്യം ഈ വന്നിമരത്തിലാണ് സങ്കല്പിക്കപ്പെടുന്നത്.

ആഞ്ജനേയസ്വാമി

ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറേ മൂലയിൽ ആഞ്ജനേയസ്വാമി കോവിൽ സ്ഥിതിചെയ്യുന്നു.

ശനീശ്വരൻ

ക്ഷേത്രത്തിന്റെ വടക്ക് കിഴക്കേ മൂലയിൽ ശനീശ്വരന് പ്രത്യേകം കോവിൽ ഉണ്ട്. ക്ഷേത്രത്തിനുമുന്നിലുള്ള നവഗ്രഹമണ്ഡപത്തിനു പുറമേയാണിത്.

വീരഭദ്രസ്വാമി

ക്ഷേത്രത്തിന്റെ വടക്ക് കിഴക്കേ മൂലയിൽ ശനീശ്വരന് സമീപത്ത് തെക്കോക്ക് തിരിഞ്ഞ് വീരഭദ്രസ്വാമി കുടികൊള്ളുന്നു.

സൂര്യനും ചന്ദ്രനും

കിഴക്കേചുമരിൽ വാതിലിന് ഇരുപുറവുമായി സൂര്യന്റെയും ചന്ദ്രന്റെയും വിഗ്രഹങ്ങൾ ഈ ക്ഷേത്രത്തിൽ മാത്രം കാണുന്നതാണ്.

പ്രത്യേകതകൾ

  1. ഈ ക്ഷേത്രത്തിൽ 2 കൊടിമരങ്ങൾ ആണ് ഉള്ളത്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ക്ഷേത്രത്തിൽ ഈ കൊടിമരങ്ങൾക്ക് മുമ്പിൽ എല്ലാ ദേവന്മാരെയും സ്മരിച്ച് വടക്കോട്ട് മാത്രമേ നമസ്കരിക്കാനാവൂ. മറ്റൊരിടത്തും നമസ്കാരം അനുവദനീയമല്ല.
  2. ഈ ക്ഷേത്രത്തിലെ പടുകൂറ്റൻ വന്നിമരം ഒരു പ്രത്യേകതയാണ്. ഇത്രയും വലിയ ഒരു വന്നി (Prosopis cineraria) ഒരു അപൂർവ്വതയാണ്[4]

എത്തിച്ചേരാൻ

  1. റെയിൽ- കൊടുമുടി സ്റ്റേഷൻ 500 മീറ്റർ
  2. കരമാർഗ്ഗം -
  • പാലക്കാട്-145 കിമി
  • ഈറോഡ്-41 കിമി

ചിത്രശാല


കുടേശ്വരക്ഷേത്രം, കൊടുമുടി
Kodumudi Mahudeswarar temple 2.jpg

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...