ദുശ്ശാസനൻ കാവ്, മണിമലക്കുന്ന്
ദുശ്ശാസനൻ കാരുണ്യമൂർത്തിയായി വാഴുന്ന കേരളത്തിലെ ഏക കാവാണ് കോട്ടയം ജില്ലയിലെ ചിറക്കടവിനു സമീപം സ്ഥിതി ചെയ്യുന്ന മണിമലക്കുന്നിലെ ദുശ്ശാസനൻ കാവ്. അഞ്ഞൂറിലധികം വർഷത്തെ പഴക്കമുള്ള ഈ കാവിൽ തിരുവോണത്തിനു പിറ്റേദിവസം മാത്രമാണ് പൂജാവിളക്ക് തെളിക്കുന്നത്.[1] പുരാതന വഴിപാടുകളും ആരാധനരീതികളും ഇവിടെ പിന്തുടരുന്നു. മൂർത്തിക്ക് കപ്പ ചുട്ടതും കള്ളുമാണ്നിവേദ്യമായി നൽകുന്നത്. ഒപ്പം കരിക്കേറും വഴിപാടായി നടത്തുന്നു. പ്രകൃതിക്ഷോഭങ്ങളിൽ നിന്നും നാടിനെ സംരക്ഷിക്കുന്നു എന്ന വിശ്വാസത്തിനു നന്ദിപ്രകാശമായി കാർഷികോല്പന്നങ്ങൾ വഴിപാടായി നൽകുന്നു. പേരൂർ തറവാട്ടുവീട്ടിലെ കുടുംബക്ഷേത്രത്തിൽ നിന്നും ആഘോഷങ്ങൾ ആരംഭിക്കുന്നു.
ഐതിഹ്യം
കുരുക്ഷേത്രയുദ്ധത്തിൽ കൊല്ലപ്പെട്ട കൗരവരെ സഹ്യമേഖലകളിലെ ഓരോ മലകളിലായി കുടിയിരുത്തിയിരിക്കുന്നെന്നും ഇതിൽ ദുശ്ശാസനനെ ഉയർന്ന പ്രദേശമായ മണിമലക്കുന്നിലെ താന്നിമരച്ചുവട്ടിൽ കുടിയിരുത്തിയിരിക്കുന്നുവെന്നുമാണ് ഐതിഹ്യം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ