ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നിലവിളക്കു കൊളുത്തുമ്പോൾ, അറിയണം 8 കാര്യങ്ങൾ!



നിലവിളക്കു കൊളുത്തുമ്പോൾ, അറിയണം 8 കാര്യങ്ങൾ!
ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്കു ദിനവും കൊളുത്തുന്ന പതിവ് കേരളീയ സംസ്കാരത്തോളം പഴക്കമുള്ള ഒന്നാണ്. അന്ധകാരമകറ്റി ജീവിതത്തെ പ്രകാശപൂരിതമാക്കാനുള്ള പ്രാർത്ഥനയെന്നോണമാണ് നിലവിളക്കു കൊളുത്തുന്നത്. എന്നാൽ നിലവിളക്കു കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്താണെന്നു നോക്കാം.
വിളക്കു വെറും നിലത്തു വയ്ക്കരുത്
ഓട്, വെള്ളി, പിത്തള, സ്വര്‍ണ്ണം എന്നീ ലോഹങ്ങളിൽ നിർമ്മിച്ച നിലവിളക്കുകവാണ് ദിനവും കൊളുത്തേണ്ടത്. ബ്രഹ്മാ-വിഷ്ണു-മഹേശ്വരൻമാരുടെ ചൈതന്യം ഉൾക്കൊള്ളുന്ന നിലവിളക്കിനെ ദേവിയുടെ പ്രതിരൂപമായാണ് കണക്കാക്കുന്നത്. ഈ ചൈതന്യശ്രോതസ്സിന്റെ ഭാരം ഭൂമീദേവിക്കു നേരിട്ടു താങ്ങാനാവില്ല എന്നാണ് വിശ്വാസം. അതിനാൽ പീഠത്തിനു മുകളിൽ വച്ചാണ് വിളക്ക് കൊളുത്തേണ്ടത്.
നിലവിളക്ക് ശുദ്ധിയോടെ സൂക്ഷിക്കണം
നിലവിളക്കിനുണ്ടാകുന്ന അശുദ്ധി കുടുംബത്തിന്റെ മുഴുവൻ ഐശ്വര്യത്തെ ബാധിക്കുമെന്നാണ് വിശ്വാസം. അതിനാൽ ദിനവും കഴുകി മിനുക്കിയ ശേഷം മാത്രമാവണം വിളക്കു കൊളുത്തേണ്ടത്. വിളക്കു തെളിയിക്കുന്ന വ്യക്തിക്കും തിക‍ഞ്ഞ ശുദ്ധി ഉണ്ടായിരിക്കണം. തുളസിയിലകൊണ്ടു വെള്ളം തളിച്ച് സ്ഥലശുദ്ധി വരുത്തണം.
ദേഹശുദ്ധി നിർബന്ധം
ദേഹശുദ്ധി വരുത്തിയ ശേഷം മാത്രമേ വിളക്കു കൊളുത്താവൂ. ഈ സമയം പാദരക്ഷകൾ ഉപയോഗിക്കയോ കൈയ്യടിക്കുകയോ ചെയ്യുന്നത് ഐശ്വര്യക്കേടായി കണക്കാക്കുന്നു.
പുലർകാലത്തും സന്ധ്യാസമയത്തും വിളക്കു കൊളുത്തണം
പല വീടുകളിലും സന്ധ്യാസമയത്തു മാത്രം വിളക്കുകൊളുത്തുന്നതാണ് പതിവ്. ആദിത്യ ദേവനെ വണങ്ങുന്നതിനാണ് നിലവിളക്കു കൊളുത്തുന്നത്. അതിനാൽ സൂര്യോദയത്തിലും അസ്തമയസമയത്തും നിലവിളക്ക് കൊളുത്തേണ്ടതുണ്ട്. രണ്ടു സമയങ്ങളിലും തിരി കൊളുത്തുന്നതിലും ശ്രദ്ധിക്കണം. പ്രഭാതത്തിൽ ഉദയ സൂര്യനെ നമിക്കുന്നതിനായി കിഴക്കു ഭാഗത്തെ തിരിയും സായാഹ്നത്തിൽ അസ്തമയ സൂര്യനെ വണങ്ങി പശ്ചിമദിക്കിലേയ്ക്കുള്ള തിരിയുമാണ് ആദ്യം കൊളുത്തേണ്ടത്.
തിരികളിടുമ്പോൾ
കിഴക്കു ദിക്കിലേക്കും പടിഞ്ഞാറു ദിക്കിലേക്കും ഈരണ്ടു തിരികളിട്ട് വിളക്കു കൊളുത്തണമെന്നാണ് പ്രമാണം. രണ്ടു തിരികളിടുന്നതിലൂടെ ധനവൃദ്ധിക്കും അഞ്ചുതിരികൾ കൊളുത്തുന്നത് സര്‍വൈശ്വര്യത്തിനും കാരണമാകും. ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയെ ക്ഷണിച്ചു വരുത്തും. മൂന്നു തിരികളും നാലു തിരികളുമിടുന്നത് ദാരിദ്ര്യത്തിന് കാരണമാകുമെന്നാണ് വിശ്വാസം. വിളക്കിലെ എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്തുന്നത് അശുഭമാണ്.
ഊതി കെടുത്തല്ലേ!
‌തിരികളണയ്ക്കുമ്പോൾ ഊതി കെടുത്തരുത്. പുഷ്പം ഉപയോഗിച്ച് കെടുത്തുന്നതാണ് ഉത്തമം.
വിളക്കിലുപയോഗിക്കേണ്ട എണ്ണ
പാചകം ചെയ്ത എണ്ണയോ, വെള്ളം കലർന്ന എണ്ണയോ നിലവിളക്കിൽ ഉപയോഗിക്കരുത്. മൃഗക്കൊഴുപ്പിൽ നിന്നെടുത്ത എണ്ണ ഉപയോഗിക്കുന്നതും ദോഷകരമാണ്. എള്ളെണ്ണ ഉപയോഗിക്കുന്നത് ഉത്തമമായി കരുതുന്നു
വിളക്ക് വയ്ക്കുമ്പോള്‍ ചൊല്ലേണ്ട മന്ത്രം
ഹിന്ദു ഭവനങ്ങളില്‍ സന്ധ്യയ്ക്ക് വിളക്ക് വയ്ക്കുക പ്രധാന മതപരമായ ചടങ്ങാണ്. ഈ പതിവ് തുടങ്ങുകയും ഇടയ്ക്ക് വച്ച് നിര്‍ത്തുകയും ചെയ്യുന്നത് ദോഷമാണ്.സന്ധ്യയ്ക്ക് വിളക്ക് വയ്ക്കുന്ന സമയത്ത് പലതരത്തിലുള്ള മന്ത്രങ്ങള്‍ നിലവിലുണ്ട്. അവ പ്രാദേശിക ഭേദം അനുസരിച്ച് മാറിമറിയിരിക്കുമെന്നു മാത്രം.എന്നാല്‍ ഏതു സമയത്തും ഏതു നാട്ടിലും ഉപയോഗിക്കാവുന്ന ഒരു മന്ത്രമാണ്
"ഓം ശ്രീം ലക്ഷ്മിപ്രിയായവിഷ്ണു മൂര്‍ത്തയേ ശ്രീം നമ:"
എന്ന മന്ത്രം
ജപിച്ചുകൊണ്ട് വിളക്ക് കൊളുത്തുന്നത് ഉത്തമം. പലരും പൂജാ പൂക്കള്‍ പറിക്കുമ്പോഴും തുളസി കതിര്‍ നുള്ളുമ്പോഴും മന്ത്രങ്ങള്‍ ചൊല്ലാറുണ്ട്.എന്നാല്‍ കേരളീയ ആചാര പ്രകാരം ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. എന്നാല്‍ മന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ പറിക്കുന്ന പൂക്കള്‍ നിര്‍മ്മാല്യമായി മാറുന്നു എന്നാണ് സങ്കല്‍പ്പം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...