ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തളി ശിവക്ഷേത്രം.

തളി ശിവക്ഷേത്രം.
കോഴിക്കോട്‌ നഗരമദ്ധ്യത്തിലുള്ള പുണ്യ പുരാതനമായ മഹാക്ഷേത്രമാണ്‌ തളി ശിവക്ഷേത്രം. മലബാറിന്റെ പ്രതാപൈശ്വര്യങ്ങള്‍ക്ക്‌ നിദാനമായിരുന്ന വള്ളുവനാടും കോഴിക്കോടും. അതിന്റെ അധിപന്മാരുടെ ആരാധനാ മൂര്‍ത്തികളായിരുന്നു തിരുമാന്ധാംകുന്നിലമ്മയും തളി മഹേശ്വരനും. തളി മഹാക്ഷേത്രം ഇന്നും കോഴിക്കോട്‌ സാമൂതിരി രാജവംശത്തിന്റെ ആരാധനാലയമായി പരിലസിക്കുന്നു. പണ്ട്‌ കേരളത്തെ പല കഴകങ്ങളായി തിരിച്ചിരുന്നു. ക്രമസമാധാനപാലനത്തിനായി സൈന്യ സജ്ജീകരണവും നടന്നു. ഇതിന്റെ സങ്കേതമാണ്‌ തളി. തളികളുടെഅധിപന്മാര്‍ തളിയംതിരിമാര്‍. ഇവരാണ്‌ ക്ഷേത്രപരിപാലനം നടത്തിയിരുന്നത്‌. കോഴിക്കോടിന്റെ ആധിപത്യം കടത്തനാട്ടു രാജാവില്‍ നിന്നും സാമൂതിരി രാജാവിന്‌ ലഭിച്ചപ്പോള്‍ ക്ഷേത്രസംരക്ഷണം തളിയന്മാരില്‍ നിന്നും സാമൂതിരിയുടെ കൈകളിലെത്തുകയായിരുന്നു. ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നതില്‍ സാമൂതിരി രാജാക്കന്മാര്‍ നിര്‍വ്വഹിച്ച പങ്ക്‌ നിസ്തൂലമാണ്‌. ശ്രീകോവിലില്‍ പ്രധാനമൂര്‍ത്തി ശിവന്‍ കിഴക്കോട്ട്‌ ദര്‍ശനമേകുന്നു. അതിന്റെ പുറത്തെ ഭിത്തി നിറയെ വര്‍ണ്ണപകിട്ടാര്‍ന്ന ശില്‍പങ്ങള്‍. ചുറ്റുംവിളക്കുമാടം. ചുറ്റമ്പലത്തിനകത്ത്‌ പടിഞ്ഞാറോട്ട്‌ ദര്‍ശനമായി ശ്രീകൃഷ്ണക്ഷേത്രം. രണ്ടു ധ്വജങ്ങള്‍ ഒന്ന്‌ മഹാദേവന്റെ മുന്നിലും മറ്റേത്‌ ശ്രീകൃഷ്ണന്റെ നടയിലുമാണ്‌. ഊട്ടുപുരയുണ്ട്‌. കിഴക്കും പടിഞ്ഞാറും വലിയഗോപുരങ്ങള്‍. ്ചുറ്റുമതിലിന്‌ പുറത്ത്‌ വലിയ കുളം. കുളക്കരയില്‍ ഗണപതിക്ഷേത്രവുമുണ്ട്‌. തേവാരത്തില്‍ ഗണപതി, തളിഗണപതി, തിരുമാന്ധാംകുന്ന്‌ ഭഗവതി, ശാസ്താവ്‌, നരസിംഹം, നാഗരാജാവ്‌, എരിഞ്ഞുപുരാന്‍, തിരുവളയനാട്‌ ഭഗവതി എന്നീ ഉപദേവതകള്‍ .വളയനാട്‌ ഭഗവതിയുടെ വാളും ചേരമന്‍ പെരുമാളിന്റെ വാളും ഇവിടെ വച്ച്‌ പൂജിച്ചിരുന്നു. ധാരയും പായസവും, പുഷ്പാഞ്ജലിയും പ്രധാന വഴിപാടുകള്‍. സാധാരണ നടത്തിവരുന്ന അപ്പം കൂടാതെ മഹാഗണപതിക്ക്‌ വിശേഷമായി ഉദായസ്തമനപൂജയും, അപ്പവും, കൂടാതെ നിത്യം ഗണപതിഹോമവുമുണ്ട്‌. നിത്യഗണപതിഹോമം ശാന്തിക്കാരന്‍ നിന്നുകൊണ്ടാണ്‌ നടത്തുന്നത്‌. ഇത്‌ ഇവിടുത്തെമാത്രം പ്രത്യേകത. ഹോമദ്രവ്യം ഗണപതി ഭഗവാന്റെ വായില്‍ നേരിട്ട്‌ അര്‍പ്പിക്കുന്നു എന്നാണ്‌ സങ്കല്‍പം. വാപരയുഗത്തിന്റെ അന്ത്യഘട്ടത്തില്‍ പരശുരാമന്‍ തപസ്സുചെയ്തതിന്റെ ഫലമായി ഉമാമഹേശ്വരന്‍ ജ്യോതിരൂപത്തില്‍ പ്രതൃക്ഷപ്പെട്ടു. ആ ജ്യോതിഷ്‌ ജ്യോതിര്‍ലിംഗമായി പരിണമിക്കുകയും പരശുരാമന്‍ പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം. അതേ ശിവലിംഗമാണ്‌ ഇപ്പോഴും ആരാധിക്കപ്പെടുന്നത്‌. കോഴിക്കോട്‌ സാമൂതിരി രാജാവ്‌ തളിയില്‍വെച്ച്‌ നടത്തിവന്നിരുന്ന രേവതിപട്ടത്താനം എന്ന വേദപണ്ഡിതസദസ്സ്‌ ചരിത്ര പ്രസിദ്ധമാണ്‌. തുലാമാസത്തിലെ രേവതിനാളില്‍ ആരംഭിച്ച്‌ ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ഈ സദസ്സില്‍ സാംസ്കാരിക സാഹിത്യ പ്രതിഭകളെ ക്ഷണിച്ചുവരുത്തി അവരുടെ കഴിവുകള്‍ പരസ്യമായി പ്രകടിപ്പിക്കുവാന്‍ അവസരം ഒരുക്കുന്നു. അതില്‍ മികവ്‌ തെളിയിക്കുന്നവര്‍ക്ക്‌ 'പട്ട' സ്ഥാനം കല്‍പിച്ച്‌ 'ദാനം' നല്‍കി ആദരിച്ചുവന്നിരുന്നു. ഇപ്പോള്‍ രണ്ടുദിവസമാണ്‌ രേവതിനാളില്‍ പ്രത്യേക പൂജ നടക്കും. വേദപണ്ഡിതന്മാരെ ആദരിക്കുന്ന ചടങ്ങും ക്ഷേത്രത്തിലുണ്ട്‌. മിഥുനമാസത്തിലെ അനിഴം നക്ഷത്രത്തില്‍ പ്രതിഷ്ഠാദിനവും കര്‍ക്കിടത്തില്‍ വിശേഷാല്‍ ഗണപതി ഹോമവും ഭഗവതി സേവയും അവസാനദിവസം നൂറ്റിയെട്ട്‌ നാളീകേരം കൊണ്ടുള്ള അഷ്ടദ്രവ്യഗണപതി ഹോമവും ഉണ്ടാകും. വൃശ്ചികമാസത്തില്‍ മണ്ഡലകാലവും ധനുമാസത്തിലെ തിരുവാതിരയും നരസിംഹ ജയന്തിയും ശിവരാത്രിയും ഇവിടെ ആഘോഷിച്ചുവരുന്നു. മേട സംക്രമദിവസം കൊടിയേറി വിഷുക്കണികണ്ട്‌ എട്ടാം ദിവസം ആറാട്ടോടുകൂടി ഉത്സവം സമാപിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...