കൊടികുത്തിമലയിൽ ഒരു സന്ധ്യാനേരത്ത് 😍
വിസ്മയക്കാഴ്ചകളുടെ മലമുകളിൽ
പെരിന്തൽമണ്ണയിൽ നിന്നാണ് ഞാൻ കോടി കുത്തി മലയിലേക്ക് യാത്ര തിരിച്ചത്. ഇവിടെ നിന്ന് 10 കിലോമീറ്റർ സഞ്ചരിക്കണം അവിടെ എത്തുവാൻ. അതിരാവിലെ ഉള്ള യാത്ര വളരെ മനോഹരം ആയിരുന്നു. ചെറിയ തണുപ്പ് കൊണ്ടുള്ള ഗ്രാമീണ യാത്ര വളരെ സുഖകരമാണ്. അമ്മിണിക്കാട് എന്ന സ്ഥലത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞുവേണം പോകുവാൻ. അവിടെ നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചപ്പോൾ കൊടികുത്തി മലയിലായി. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രവേശനകവാടം. അവിടെ വരെ മാത്രമേ വാഹനങ്ങൾക്ക് പ്രവേശനം ഉള്ളൂ. അതിനു ശേഷം നടന്നു വേണം മല കയറുവാൻ. പ്രവേശനം സൗജന്യമാണ്. മുകളിലേക്ക് വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡ് ഉണ്ട്. ട്രക്കിങ്ങിൽ തുടക്കക്കാർക്ക് ആരംഭിക്കുവാൻ പറ്റിയ സ്ഥലം ആണ് ഇവിടം. മുകളിലേക്ക് കയറും തോറും ഭംഗി കൂടി വരും. പ്രധാനറോഡിൽ നിന്ന് മാറി സഞ്ചരിച്ചാൽ കൂടുതൽ മനോഹരമായ കാഴ്ചകൾ കാണാം. എന്നാൽ ഫാമിലി ആയി വരുന്നവർ അതിന് മുതിരാതിരിക്കുന്നതാണ് നല്ലത്. സമുദ്രനിരപ്പിൽ നിന്ന് 2000 അടി മുകളിൽ ആണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കാലാവസ്ഥയും പ്രകൃതി സൗന്ദര്യവും ഓരോ സഞ്ചാരിയുടെയും മനസ് നിറയ്ക്കും. ഒരാൾ പൊക്കത്തിൽ വളർന്നു നിൽക്കുന്ന പുല്ലുകൾക്കിടയിലൂടെയുള്ള യാത്രയും നിന്ന നിൽപ്പിൽ കൂടെയുള്ളവരെ കാണാതാകുന്ന കോടമഞ്ഞും ഇവിടുത്തെ പ്രത്യേകതകളാണ്. കഠിനമായ കയറ്റങ്ങൾ പോലും കയറാൻ ഇവിടുത്തെ തണുത്തകാറ്റ് നമ്മെ സഹായിക്കും. ഏകദേശം 2 കിലോമീറ്റർ നടന്നപ്പോൾ 1998ൽ നിർമ്മിച്ച ഒരു വാച്ച്ടവറിൽ എത്തി. പണ്ട് ബ്രിട്ടീഷ് ഭരണകാലത്തു സർവ്വേ നടത്തിയപ്പോൾ ഏറ്റവും ഉയർന്ന പ്രദേശം എന്ന നിലയിൽ ഒരു വെള്ളക്കൊടി കുത്തി അങ്ങനെയാണ് ഇവിടെ കൊടികുത്തിമല എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ