വെങ്കിടേശ്വര ക്ഷേത്രത്തിന്റെ സ്വർണ്ണ ചരിതം
ചരിത്രവും വസ്തുതകളും
ഭാരതീയ വിവാഹങ്ങൾ പണ്ടു മുതലേ ആർഭാടവും അമിത ചിലവുള്ളതുമായ ഒരു സംഗതിയാണ്, പുരാണ കഥകളിൽ പോലുമിത് പ്രതിധ്വനിക്കുന്നു. ഐതിഹ്യമനുസരിച്ച് ഭഗവാൻ വെങ്കിടേശ്വരൻ പത്മാവതി രാജകുമാരിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം നടത്തുവാനായി കുബേരന്റെ കയ്യിൽ നിന്നും 1-കോടി 14-ലക്ഷം സ്വർണ്ണ നാണയങ്ങൾ കടം വാങ്ങിയതായി പറയപ്പെടുന്നു. ഈ വായ്പകൊണ്ട് ഭഗവാൻ വെങ്കിടേശ്വരൻ ശേഷാദ്രി മല നിരകളും പരിസരവുമെല്ലാം അലങ്കരിക്കുവാനായി ദേവ ശിൽപ്പിയായ വിശ്വകർമ്മാവിനെ ചുമതലയേൽപ്പിച്ചു. ഹൃദയത്തിൽ ലക്ഷ്മീ ദേവി കുടി കൊള്ളുന്ന ഭഗവാൻ വിഷ്ണുവിന്റെ അവതാരമായ വെങ്കിടേശ്വരൻ സ്വപത്നി പത്മാവതിയോടു കൂടി ക്ഷേത്രത്തിൽ കുടി കൊള്ളുന്നു.
എങ്ങനെയായാലും ഭഗവാൻ വെങ്കിടേശ്വരൻ കുബേരന്റെ കടം ഇതുവരെയും വീട്ടിയിട്ടില്ല. ഈ കടം വീട്ടുന്നതിൽ ഭഗവാനെ സഹായിക്കുവാനായി ഭക്തർ പണവും സ്വർണ്ണവും ഭണ്ഡാരത്തിലിടുന്നു. ഈ ഭണ്ഡാരത്തിൽ നിന്നും ശേഖരിക്കുന്ന പണവും സ്വർണ്ണവും വെങ്കിടേശ്വര ക്ഷേത്രത്തെ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും സമ്പന്ന ക്ഷേത്രമാക്കി മാറ്റി. ഇവിടെ കുന്നു കൂടുന്ന സംഭാവനകൾ 22.5- ദശലക്ഷം ഇന്ത്യൻ രൂപയാണ്. 2016-ഏപ്രിലിൽ ക്ഷേത്ര സമിതി 1311കിലോഗ്രാം സ്വർണ്ണ കട്ടികൾ (0.995-ശുദ്ധമായ) സംസ്ഥാനത്തെ പഞ്ചാബ് നാഷണൽ ബാങ്കിൽ നിക്ഷേപിച്ചു. ഇത് ഭക്തർക്ക് അവരുടെ ആരാധ്യ ദേവനിലുള്ള കർമ്മനിരതമായ വികാരത്തെ മനസിലാക്കിത്തരുന്നു.
ഈ സമ്പന്ന ക്ഷേത്രം, ഇന്ത്യൻ സംസ്ഥാനമായ ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിലെ മലയോര നഗരമായ തിരുമലയിൽ ഏഴാമത്തെ കൊടുമുടിയായ ശേഷാദ്രി മലയിൽ സ്ഥിതിചെയ്യുന്നു. ഈ രാജകീയ പ്രൗഡിയുള്ള ക്ഷേത്രത്തിന്റെ നിർമ്മാണം എ.ഡി 300- കാലഘട്ടത്തിൽ തുടങ്ങിയതായി പറയപ്പെടുന്നു. ക്ഷേത്രം ദ്രാവിഡ വാസ്തു വിദ്യ പ്രകാരമാണ് നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിലേക്ക് പ്രധാനമായും മൂന്ന് കവാടങ്ങളാണുള്ളത്, മൂന്നാമത്തെ കവാടത്തിന്റെ നാമം ബങ്കാരു വാകിലി; മരം കൊണ്ടുള്ള ഈ വാതിലിൽ സ്വർണ്ണം കൊണ്ടു പൊതിഞ്ഞിരിക്കുകയും ഭഗവാൻ വിഷ്ണുവിന്റെ ദശാവതാരങ്ങളെ (പത്ത് അവതാരങ്ങൾ) ദൃശ്യാവിഷ്കരിക്കുകയും ചെയ്തിരിക്കുന്നു. മൂന്ന് നിലയുള്ള ഗോപുരത്തിന്റെ മേൽക്കൂര ക്ഷേത്രത്തിന്റെ നെറുകയിൽ സ്ഥിതി ചെയ്യുന്ന ഒരേ ഒരു കുംഭത്തോടൊപ്പം സ്വർണ്ണത്താൽ പൊതിഞ്ഞിരിക്കുന്നു. സ്വർണ്ണം കൊണ്ടു പൊതിഞ്ഞ ഈ കുംഭത്തെ അകലേ നിന്നും കാണാവുന്നതാണ്. സ്വർണ്ണ ധ്വജസ്തംഭം (കൊടി മരം) നിർമ്മിച്ചിട്ടുള്ളത് മഹാദ്വാരത്തിന്റെയും വെൻടി വാകിലിന്റെയും ഇടയിലാണ്.
ഭണ്ഡാരത്തിലിടുന്ന കാണിക്ക കൂടാതെ, തുലാഭാരവും പുരാതന കാലം തൊട്ടേ തുടർന്നു വരുന്ന അറിയപ്പെടുന്ന ആചാരമാണ്. ഭക്തർ അവരുടെ തൂക്കത്തിലുള്ള സ്വർണ്ണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ തുലാഭാരം നടത്തി ഭഗവാൻ വെങ്കിടേശ്വരനു സമർപ്പിക്കുന്നത്.
ഈ മഹത്തായ ക്ഷേത്രത്തിൽ ഭഗവാൻ വെങ്കിടേശ്വരൻ, മഞ്ഞ ലോഹം കൊണ്ടുള്ള സമ്പത്തിനാൽ മുങ്ങിയിരിക്കുന്നു. എല്ലാ ദിവസവും വിഗ്രഹത്തിന്റെ തലമുതൽ കാൽ വരെ സ്വർണ്ണത്താൽ അലങ്കരിക്കുന്നു. ഭഗവാൻ വെങ്കിടേശ്വരനു വേണ്ടി പണിതീർത്ത 10കിലോഗ്രാം തൂക്കം വരുന്ന സ്വർണ്ണ കിരീടവും കമ്മലുകളും നിഗൂഢതയെയും സൗന്ദര്യത്തെയും പ്രകടമാക്കുന്നു. ദേവനെ മഞ്ഞ നിറത്തിലുള്ള സ്വർണ്ണ ചരടിനാലും സ്വർണ്ണ മണികളുള്ള അരപ്പട്ടയാലും ബന്ധിതമായ വസ്ത്രമാണ് ധരിപ്പിച്ചിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ വസ്ത്ര രീതിയിലുള്ള പാരമ്പര്യത്തെയും ഉയർത്തികാട്ടുന്നു. അതിനുപുറമേ വിഗ്രഹത്തിന്റെ സ്വർണ്ണ ചട്ടക്കൂടിലുള്ള കാൽ ഭാഗത്ത് സ്വർണ്ണ ചിലങ്കയണിഞ്ഞിരിക്കുന്നു, ഇത് ഭക്തർ അവരുടെ ആരാധ്യ ദേവനു നൽകിയ സംഭാവനകളെ ഒർമിപ്പിക്കുന്നു. ഈ അമൂല്യ വസ്തുക്കളെല്ലാം ഭഗവാൻ വെങ്കിടേശ്വരന്റെ പകരം വെക്കാനാവത്ത സമ്പത്തിനെ പ്രദർശിപ്പിക്കുന്നു.
ഈ പ്രശസ്തിയുടെ പശ്ചാത്തലത്തിൽ ഇവിടം ഭക്തർക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനമായി മാറിയിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ