കാലസർപ്പയോഗം എന്ത്? രൂക്ഷമാവുന്നതെപ്പോൾ , പരിഹാരങ്ങൾ!
കാലസര്‍പ്പയോഗത്തെക്കുറിച്ച് അനുകൂലവും, പ്രതികൂലവുമായ അഭിപ്രായങ്ങള്‍ ജ്യോതിഷ പണ്ഡിതന്‍മാര്‍ക്ക് ഇടയില്‍ ഉണ്ട്. പരമ്പരാഗത ജ്യോത്സ്യന്‍മാരും, ആധുനിക ജ്യോത്സ്യന്‍മാരും വ്യത്യസ്ത വാദമുഖങ്ങള്‍ പറയാറുണ്ട്.ജ്യോതിഷത്തിലെ പ്രമാണിക ഗ്രന്ഥങ്ങളില്‍ കാലസര്‍പ്പയോഗത്തെക്കുറിച്ച് പരാമര്‍ശം ഇല്ല എന്ന കാര്യവും ശ്രദ്ധേയമാണ്. എന്നാല്‍ ഫല ഭാഗജ്യോതിഷത്തില്‍ പ്രയോഗികമായി ഈ യോഗഫലങ്ങള്‍ അനുഭവപ്പെടുന്നത് കാണാം. തെക്കന്‍ കേരളത്തില്‍ തമിഴ് സ്വാധീനം മൂലം കാലസര്‍പ്പയോഗത്തെ കാളസര്‍പ്പയോഗം എന്നും വിളിച്ച് വരുന്നു. ജ്യോതിശാസ്ത്രപരമായിട്ടും, ജ്യോതിഷപരമായിട്ടും രാഹുകേതുക്കള്‍ക്ക് പ്രാധാന്യമുണ്ട്.
കാലസര്‍പ്പയോഗത്തിന്‍റെ പ്രധാന ദോഷങ്ങള്‍:-
1. വ്യക്തിയുടെ ആരോഗ്യം, ആയുസ്സ്, മനശ്ശാന്തി എന്നിവ തകര്‍ക്കുന്നു.
2. വ്യക്തിക്ക് ഗുരുതരമായ അപകടങ്ങളോ ജയില്‍വാസമോ മറ്റ് വിധത്തില്‍ ഉള്ള ബന്ധനമോ അനുഭവിക്കേണ്ടി വരുന്നു.
3. വിവാഹ ജീവിതത്തില്‍ പരാജയം, കോടതി വ്യവഹാരം, വിരഹ ദാമ്പത്യം, നിയമപ്രകാരമുള്ള വേര്‍പിരിയല്‍, പരസ്പര വഞ്ചന എന്നിവ ഫലം.
4. സ്വത്തുക്കളുടെ നാശം, അന്യാധീനപ്പെടുക, നിയമപരമായി അനുഭവയോഗം ഇല്ലാതാകുക, ജപ്തി, പൊതു ആവശ്യത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുക, സ്വത്തുക്കള്‍ സ്വന്തക്കാര്‍ കൈവശപ്പെടുത്തുക എന്നീ ഫലങ്ങള്‍ അനുഭവിക്കും.
5. തൊഴില്‍ നഷ്ടം, തൊഴിലില്‍ താല്പര്യം ഇല്ലാതെ അലഞ്ഞു നടക്കുക, സസ്പെന്‍ഷന്‍, ഡിസ്മിസല്‍, വിജിലന്‍സ് അന്വേഷണത്തില്‍ അപമാനം, രാഷ്ട്രീയക്കാരുടെ ഇടപെടലില്‍ തൊഴില്‍ നഷ്ടം എന്നിവയും ഫലമാണ്.
6. രാജ്യാധികാരം ലഭിക്കുകയും അപമാനിതനായി പുറത്ത് പോകുകയും ചെയ്യുക, ശക്തമായ വ്യക്തിത്വം ഉണ്ടെങ്കിലും ഒന്നിലും ശോഭിക്കാനാകാതെ നിരാശപ്പെടുക, രാഷ്ട്രീയ ജീവിതത്തില്‍ ഒറ്റപ്പെടുക, അഴിമതിക്കാരന്‍ എന്ന പേര് പതിയുക എന്നിവയും ഫലമാണ്.
കാലസര്‍പ്പദേഷം (യോഗം) പ്രധാനപ്പെട്ട കാഠിന്യ ഭാവങ്ങള്‍:-
രാഹു ലഗ്നത്തിലും കേതു ഏഴിലും നില്‍ക്കുന്ന കാലസര്‍പ്പയോഗം വളരെ അപകടം നിറഞ്ഞതാണ്. ഇണയുടെ നാശം, സന്താന നാശം, സ്വത്ത് നാശം, കടുത്ത നിരാശാബോധം അത്യാഹിതങ്ങള്‍ എന്നിവ ഫലം.
രാഹു ലഗ്നത്തിന്‍റെ 2ലും കേതു 8 ലും വരുന്ന ഗുളിക കാലസര്‍പ്പയോഗം, വാസുകീ കാലസര്‍പ്പയോഗം, ശംഖപാല കാലസര്‍പ്പയോഗം, പമ്പ കാലസര്‍പ്പയോഗം, മഹാപമ്പകാലസര്‍പ്പയോഗം ഇവ 6 ഉം ആണ് വളരെയധികം അപകടം നിറഞ്ഞത്. മറ്റുള്ളവ അത്രത്തോളം ദോഷകരമല്ല. പരിഹാരം ശിവ ഭജനം.
കാലസര്‍പ്പദോഷം രൂക്ഷമാകുന്ന മറ്റ് ഗ്രഹയോഗങ്ങള്‍:-
∙രാഹു + കേതുക്കള്‍ക്ക് ഒപ്പം ചൊവ്വ, ശനി, രവി, ചന്ദ്രന്‍ എന്നീ ഗ്രഹങ്ങള്‍ വരിക.
∙അനുകൂല ഫലം നല്‍കുന്ന ഗ്രഹങ്ങള്‍ രാഹു + കേതുക്കളോടൊപ്പമോ ദൃഷ്ടിയിലോ വരിക.
∙
ജാതകത്തില്‍ സൂര്യന്‍, ചന്ദ്രന്‍, ശനി, ചൊവ്വ എന്ന ഗ്രഹങ്ങളുടെ സ്വന്തം രാശികള്‍ ആയ ചിങ്ങം, കര്‍ക്കടകം, മേടം, വൃശ്ചികം, മകരം, കുംഭം എന്നീ രാശികളില്‍ രാഹു + കേതുക്കള്‍ വരിക.
ജാതകത്തില്‍ സൂര്യന്‍, ചന്ദ്രന്‍, ശനി, ചൊവ്വ എന്ന ഗ്രഹങ്ങളുടെ സ്വന്തം രാശികള്‍ ആയ ചിങ്ങം, കര്‍ക്കടകം, മേടം, വൃശ്ചികം, മകരം, കുംഭം എന്നീ രാശികളില്‍ രാഹു + കേതുക്കള്‍ വരിക.
∙ജാതകത്തില്‍ കാലസര്‍പ്പയോഗം വരിക. കാര്യങ്ങള്‍ കുഴപ്പത്തില്‍ ആകും.
∙രാഹു കേതുക്കളുടെ ദശ, അപഹാരം, ഛിദ്രം എന്നിവ വരുന്ന കാലത്ത് കാലസര്‍പ്പയോഗം തീവ്രത പ്രാപിക്കും.
∙ഗോചരാല്‍ കാലസര്‍പ്പയോഗം ഉണ്ടാകുന്ന കാലത്തും ദോഷത്തിന്‍റെ തീവ്രത വര്‍ദ്ധിക്കും.
∙ സൂര്യന്‍, ശനി, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ 1 . 5 . 9 രാശികളില്‍ രാഹു + കേതുക്കള്‍ വന്നാലും ദോഷം കൂടും.
∙കാലസര്‍പ്പയോഗം വ്യക്തിയെ വളരെ പെട്ടെന്ന് ഉന്നതിയില്‍ എത്തിക്കുകയും തുടര്‍ന്ന് താഴേയ്ക്ക് പതിപ്പിക്കുകയും പൊതുജന മധ്യത്തില്‍ അപഹാസ്യനാകുകയും ചെയ്യും.
∙എന്നാല്‍ വ്യാഴം, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ ദൃഷ്ടിയില്‍ വരുന്ന രാഹു +കേതുക്കള്‍ കാളസര്‍പ്പയോഗത്തില്‍ നിന്നാലും ഗുണഫലം നല്‍കുന്നത് കാണാം. പരസ്പര ദൃഷ്ടിയാണ് അഭികാമ്യം. രാഹുവിന്‍റെ ആക്രമണം ദീര്‍ഘവും, കേതുവിന്‍റെത് ഹ്രസ്വവും ആയിരിക്കും. ജാതകത്തില്‍ പഞ്ചമഹാ പുരുഷയോഗങ്ങള്‍, ഗജകേസരീയോഗം, ശരഭയോഗം, മറ്റ് രാജയോഗങ്ങള്‍ ഉണ്ടെങ്കില്‍ കാലസര്‍പ്പയോഗത്തിന്‍റെ ശക്തി ക്ഷയിക്കും.
∙കാലസര്‍പ്പയോഗം ഉള്ള വ്യക്തി, തനിക്കും കുടുംബത്തിനും, സമൂഹത്തിനും, രാജ്യത്തിനും ഹാനികരങ്ങളായ തീരുമാനങ്ങള്‍ എടുക്കും.
∙രാഹുവും + ശനിയും ചേര്‍ന്ന് ഏത് രാശിയിലേയ്ക്ക് ദൃഷ്ടി ചെയ്യുന്നുവോ ആ രാശിയുടെ ഗുണങ്ങള്‍ ഇല്ലാതാകും.
∙രാഹുകേതുക്കള്‍ക്ക് പുറത്തായി ലഗ്നം വരുന്ന കാലസര്‍പ്പയോഗത്തില്‍ ഈ ദോഷത്തിന്‍റെ തീവ്രത കുറയും.
∙രാഹു + മേടം, ഇടവം, കര്‍ക്കടകം രാശികളുമായി ബന്ധപ്പെട്ട് ലഗ്നത്തിന്‍റെ 3.6 ഭാവങ്ങളില്‍ നിന്നാല്‍ ഗുണപ്രദമായ ഫലം നല്‍കും.
∙ശനി, സൂര്യന്‍ എന്നീ ഗ്രഹങ്ങളുടെ സ്വക്ഷേത്ര രാശികളുമായി ബന്ധപ്പെട്ട് രാഹുവിന് 10 ഭാവ സ്ഥിതിയോ ദൃഷ്ടിയോ വരുന്നത് തൊഴില്‍ നാശത്തിനും അപകീര്‍ത്തിക്കും കാരണമാകും. പ്രസ്തുത രാശികള്‍ 7-ാം ഭാവം ആയി വന്നാല്‍ ദാമ്പത്യ നാശം വരും.
∙രാഹു +ശനി -ചൊവ്വ, യോഗം, ദൃഷ്ടി എന്നിവ അപകടം, ക്രിമിനല്‍ സ്വഭാവം എന്നിവയ്ക്ക് ഇടയാണ്. രാഹുവോ- ചൊവ്വയോ ലഗ്നത്തിന്‍റെ 3 ല്‍ വരികയും കാലസര്‍പ്പയോഗം ഉണ്ടായിരിക്കുകയും ചെയ്താല്‍ അപകടത്തില്‍പെട്ട് രോഗിയായി മാറും, സഹോദര നാശവും, സുഹൃത്ത് നാശവും ഉണ്ടാകും. ഈ ദോഷങ്ങള്‍ക്ക് ഉചിതമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി പരിഹരിക്കാവുന്നതാണ്.
കാലസര്‍പ്പയോഗം പൊതു അനുഭവഫല യോഗഫലങ്ങള്‍:-
ഭയം, സുരക്ഷിത സാഹചര്യത്തിലും ഭീതി, മന:ശ്ശാന്തിയില്ലായ്മ, സാമ്പത്തിക പ്രശ്നങ്ങള്‍, സന്താന ദുരിതം, ദീര്‍ഘകാല രോഗങ്ങള്‍, സമ്പത്തും സല്‍പ്പേരും പെട്ടന്ന് നഷ്ടപ്പെടുക, ഓരോ കാലത്തും കിട്ടേണ്ട പരിഗണനയും അവസരവും കിട്ടാതെ പോകും. പരാശ്രയ ജീവിതം, അവസര നഷ്ടം, സന്താനങ്ങളാല്‍ അപമാനം, സന്താനങ്ങളുടെ അനുസരണയില്ലായ്മ, ദാമ്പത്യപ്രശ്നങ്ങള്‍, ജീവിതത്തില്‍ ഉടനീളം പ്രതിസന്ധികള്‍, ഉപജീവന പ്രശ്നങ്ങള്‍, തൊഴില്‍കുഴപ്പം, സാമൂഹ്യ ജീവിത പരാജയം, ഉയരം ഉള്ള സ്ഥലത്ത് കയറാനുള്ള ഭയം, മറ്റുള്ളവര്‍ സ്പര്‍ശിക്കുന്നതില്‍ അസഹ്യത, സര്‍പ്പഭയം, ജീവികളോട് ഭയം.
രാഹുകേതു സര്‍പ്പദോഷനിവാരണ പൂജയ്ക്കായി കാലഹസ്തിയില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
1. പൂര്‍ണ്ണ സ്നാനം (തലവഴി കുളിച്ച്) നടത്തിയ ശേഷം വൃത്തിയുള്ള വസ്ത്രം ധരിച്ച് ശുദ്ധ ഭക്ഷണം കഴിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുക. പ്രഭാത സമയത്തോ രാഹുകാലത്തോ സ്വന്തം ജന്മ നക്ഷത്ര ദിവസം വരുന്ന ദിവസമോ, അമാവാസി, പൗര്‍ണ്ണമി എന്നിവ വരുന്ന ദിവസമോ പൂജ നടത്തുന്നതാണ് ഉത്തമം.
കാലസര്‍പ്പയോഗത്തെപ്പറ്റി പഠിച്ചിട്ടുള്ള ഒരു ഉത്തമ ജ്യോത്സ്യനെ സമീപിച്ച് കാലസര്‍പ്പയോഗമോ, കടുത്ത രാഹു ദോഷമോ ഉണ്ടെങ്കില്‍ മാത്രം രാഹു + കേതു സര്‍പ്പദോഷ (ആശീര്‍വാദ) നിവാരണ പൂജ നടത്തിയാല്‍ മതി. രാഹുര്‍ ദശയുടെ ദശാസന്ധി കാലത്തും മേല്പറഞ്ഞ പൂജ നടത്താവുന്നതാണ്. ശിവനില്‍ പൂര്‍ണ്ണമായി ആത്മസമര്‍പ്പണം ചെയ്ത് ഭക്തിയോടും വിശ്വാസത്തോടും ആത്മാര്‍ത്ഥതയോടും കൂടി വേണം പൂജ നടത്താന്‍. സ്ത്രീകള്‍ മാസമുറ കഴിഞ്ഞ് 8-ാം നാള്‍ മുതല്‍ക്ക് ഈ പൂജ നടത്താം. കുട്ടികള്‍ക്ക് 10 വയസ്സു കഴിഞ്ഞ് രാഹു + കേതു പൂജ നടത്തുന്നതാണ് ഉത്തമം.
കാലഹസ്തിയില്‍ രാഹു + കേതു ആശീര്‍പാദ പൂജ കഴിഞ്ഞ് മറ്റ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ പാടില്ല എന്നാണ് ആചാരം. മറ്റുള്ളവരുടെ വീടുകളിലും പോകരുത്. കാലഹസ്തിയിലെ ശിവക്ഷേത്ര സന്നിധിക്ക് അകത്തെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താം. ഹോട്ടലുകളില്‍ താമസിക്കാം. കാലസര്‍പ്പദോഷ നിവാരണ പൂജയും രുദ്രാഭിഷേകം കാലഹസ്തിയില്‍ നടത്തിയ ശേഷം വീട്ടില്‍ തിരിച്ച് എത്തിയ ശേഷം കുളികഴിഞ്ഞ് മറ്റ് ക്ഷേത്രങ്ങളില്‍ പോകാവുന്നതാണ്. ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ രാഹു + കേതു ദോഷ നിവാരണ പൂജകള്‍ നടത്തരുത്. സര്‍പ്പ ക്ഷേത്രങ്ങളില്‍ സാഷ്ടാംഗം നമസ്കരിക്കരുത്. തലയിലും ശരീരത്തിലും എണ്ണ പുരട്ടിക്കൊണ്ട് രാഹു+ കേതു സര്‍പ്പ ദോഷ നിവാരണ പൂജയ്ക്ക് പോകരുത്. ഇത് മറ്റു നാഗരാജ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് പോകുന്നവരും പാലിക്കേണ്ടതാണ്. കാലഹസ്തിയില്‍ രാഹു+ കേതു ദോഷനിവാരണ പൂജ കഴിഞ്ഞ് വസ്ത്രങ്ങള്‍ ക്ഷേത്രത്തിലോ, താമസസ്ഥലത്തോ ഉപേക്ഷിക്കേണ്ടതില്ല. അത് ആചാരത്തിന്‍റെ ഭാഗമല്ല.
രാഹു+ കേതു പൂജയ്ക്കോ കാലഹസ്തി ദര്‍ശനത്തിന്‍റെ പ്രത്യേക വസ്ത്ര ധാരണ രീതികള്‍ ഇല്ല. എന്നാല്‍ രുദ്രാഭിഷേകത്തിന് പുരുഷന്മാര്‍ മുണ്ട് (വേഷ്ടി) ഉടുത്തുകൊണ്ടു പോകണം എന്ന ആചാരം ഉണ്ട്. സ്ത്രീകള്‍ക്ക് ചുരിദാര്‍, സാരി എന്നിവ ആകാം. പൂജാ കാര്യങ്ങളില്‍ സഹായിക്കുവാന്‍ ഈ ക്ഷേത്രത്തില്‍ അംഗീകൃത ഗൈഡുമാരുടെ സേവനം ലഭ്യമാണ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളില്‍ ആശയവിനിമയം നടത്താവുന്നതാണ്. രാഹു-കേതു പൂജകള്‍ വിവിധ നിരക്കുകളില്‍ ലഭ്യമാണ്. ആദ്യം രാഹു+ കേതു സര്‍പ്പദോഷ നിവാരണ പൂജ നടത്തുക. തുടര്‍ന്ന് രുദ്രാഭിഷേകവും. 1500, 2500 രൂപ ഫീസ് നിരക്കില്‍ ഉള്ള രാഹു+ കേതു പൂജകള്‍ ആണ് ഉത്തമമായി കാണുന്നത്. രുദ്രാഭിഷേകം 600 രൂപ. ക്ഷേത്രത്തില്‍ നിന്ന് തരുന്ന പ്രസാദങ്ങള്‍ വീട്ടില്‍ കൊണ്ടു വരേണ്ടതാണ്. രുദ്രാഭിഷേക സമയത്ത് ക്ഷേത്രത്തില്‍ നിന്നു തരുന്ന വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ശുഭകരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കാലഹസ്തി ക്ഷേത്രത്തിലെ ഇന്‍ഫര്‍മേഷന്‍ സെന്‍ററുമായി ബന്ധപ്പെടുക. ക്ഷേത്ര സംബന്ധമായ വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ധാരാളം ഐതിഹ്യങ്ങളും കെട്ടുകഥകളും എതിര്‍വാദങ്ങളും കാലസര്‍പ്പയോഗത്തെക്കുറിച്ചും കാലഹസ്തിയിലെ പൂജകളെക്കുറിച്ചും പ്രചരിക്കാറുണ്ട്. 1 മുതല്‍ 6 വരെയുള്ള കാലസര്‍പ്പയോഗങ്ങള്‍ വളരെ അപകടകരമാണ്. 7 മുതല്‍ 12 വരെ അത്ര ദോഷം ഉള്ളതല്ല.
ആദ്ധ്യാത്മിക ഗ്രൂപ്പിലേക്ക് നിങ്ങളുടെ വിശ്വാസികളായ സുഹൃത്തുക്കളെ കൂടി സ്വാഗതം ചെയ്യുക
https://www.facebook.com/groups/1334864513251068/
കാലസര്‍പ്പദോഷ നിവാരണത്തിനായി പറയപ്പെടുന്ന ചില അനുഷ്ഠാന പൂജകള്‍
https://www.facebook.com/groups/1334864513251068/
കാലസര്‍പ്പദോഷ നിവാരണത്തിനായി പറയപ്പെടുന്ന ചില അനുഷ്ഠാന പൂജകള്‍
രാഹുവിന്‍റെ ധാന്യമായ ഉഴുന്ന് ഞായറാഴ്ച രാഹു കാല സമയത്ത് 3 പ്രാവശ്യം തലയ്ക്ക് ചുറ്റി ഒഴുകുന്ന ജലത്തിലോ വീടിന്‍റെ വടക്കു വശത്തോ ഉപേക്ഷിക്കുക. ഉഴുന്ന് ദാനം ചെയ്യുക. നാഗപഞ്ചമി ദിവസം അല്ലെങ്കില്‍ കൃഷ്ണപഞ്ചമി ദിവസം ഉപവസിച്ച് 1008 സംഖ്യ നാഗഗായത്രി ജപിക്കുക. ഗുരു ഉപദേശ പ്രകാരം കാലസര്‍പ്പയോഗം മാറാന്‍ ആന്ധ്രാപ്രദേശിലെ ശ്രീ കാളഹസ്തി, തമിഴ്നാട്ടിലെ രാമേശ്വരം, രാഹുക്ഷേത്രമായ തിരുനാഗേശ്വരം, കേതു ക്ഷേത്രമായ കീഴ്പെരുമ്പള്ളം, തിരുച്ചെങ്കോട്, ദക്ഷിണ കാളഹസ്തി എന്നറിയപ്പെടുന്ന കേരളത്തിലെ പ്രശസ്തമായ നാഗര്‍കോവിലിലെ നാഗരാജക്ഷേത്രം, കര്‍ണ്ണാടകയിലെ കുക്കി സുബ്രഹ്മണ്യക്ഷേത്രം എന്നിവിടങ്ങളില്‍ നാഗപഞ്ചമി ദിവസമോ, മഹാശിവരാത്രിക്ക് മുന്‍പ് ഉള്ള (തലേ ദിവസം) ദിവസമോ തിരുവാതിര, ചോതി, ചതയം എന്നീ നക്ഷത്രങ്ങള്‍ വരുന്ന ദിവസമോ ആയില്യം നക്ഷത്ര ദിവസമോ നടത്താം.
ഗോചര കാലത്ത്: രാഹു+കേതു കാലസര്‍പ്പയോഗത്തെ പ്രാപിക്കുന്ന കാലത്തോ അമാവാസി, പൗര്‍ണ്ണമി, ബുധനാഴ്ച എന്നിവ വരുന്ന ദിവസമോ, സൂര്യഗ്രഹണമോ- ചന്ദ്രഗ്രഹണമോ വരുന്ന ദിവസങ്ങളിലോ മേല്പറഞ്ഞ പൂജകള്‍ നടത്തുക.
കാലസര്‍പ്പ യോഗത്തിന്‍റെ തീവ്രത കുറയ്ക്കാം എന്നല്ലാതെ പൂര്‍ണ്ണമായി മാറ്റാന്‍ സാധിക്കും എന്നു പറയാന്‍ ആകില്ല. വര്‍ത്തമാന ഭാവികാലങ്ങളില്‍ ദുരിതം കൂടുന്നത് തടയാന്‍ മേല്പറഞ്ഞ പൂജകളും ആചാരങ്ങളും സഹായിക്കും. രത്ന ശാസ്ത്രപ്രകാരം നവരത്ന മോതിരം ധരിക്കുക. ലഗ്നാധിപയോഗകാരക, ലഗ്നാധിപ മിത്ര എന്ന വിധം ഭാഗ്യരത്നങ്ങള്‍ ധരിക്കുക. ഗരുഢപഞ്ചാക്ഷരീമന്ത്രം ജപിക്കുക.
ഏറ്റവും ചുരുങ്ങിയ പരിഹാരമായി നിര്‍ദ്ദേശിക്കാന്‍ ഉള്ളത് ശിവക്ഷേത്ര ദര്‍ശനവും, നമ:ശിവായ എന്ന മന്ത്രം 108 സംഖ്യ ദിവസേന ശുദ്ധിയോടെ ജപിക്കുകയും ചെയ്യുക.
രാഹു-കേതുക്കളുടെ വക്ര സഞ്ചാരത്തിനിടയില്‍ ഗോചരകാലത്ത് കാലസര്‍പ്പയോഗം ഉണ്ടാകുമ്പോള്‍ കാലസര്‍പ്പയോഗം ജാതകാല്‍ ഉള്ളവരുടെ കഷ്ടപ്പാടുകള്‍ ഏറിവരും- ശിവ ഭജനം ഇക്കാലത്ത് നടത്തുക. രാഹു+കേതുക്കള്‍ക്ക് രാത്രിയില്‍ ബലം വരുന്നതിനാല്‍ കാലസര്‍പ്പയോഗം ഉള്ളവര്‍ രാത്രികാലത്ത് സുരക്ഷിതമല്ലാത്ത കാര്യങ്ങള്‍ ചെയ്യരുത്. അലഞ്ഞു തിരിഞ്ഞു നടക്കരുത്. ദുരൂഹമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കരുത്. ഒറ്റ തിരിഞ്ഞ യാത്രകളും ഒറ്റപ്പെട്ടുള്ള ജീവിതവും ഒഴിവാകുന്നതും നല്ലതാണ്. മദ്യം, മയക്കുമരുന്ന്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്ന് ഒഴിഞ്ഞ് ജീവിക്കുക. കാര്യങ്ങള്‍ സുതാര്യമായ വിധം നടത്തുക. സത്കര്‍മ്മങ്ങള്‍ നടത്തുക. ജാതകം വിശദമായി പരിശോധിച്ച് വിധി പ്രകാരം ഉചിതമായ പരിഹാരങ്ങള്‍ നടത്തി ജീവിതത്തില്‍ മുന്നേറുക. ബോധത്തോടെ ജീവിക്കുക. നിഷ്ഠയോടെ ഇഷ്ടദേവനെ ആരാധിക്കുക. വൈകാരികതയ്ക്ക് അടിമപ്പെടാതെ പ്രായോഗികമായി ജീവിക്കുക. പ്രതിസന്ധി ഘട്ടങ്ങളില്‍ ആ വിഷയത്തില്‍ പ്രാവീണ്യം നേടിയവരുടെ ഉപദേശം തേടി പ്രവര്‍ത്തിക്കുക. ഉചിതമായ ജ്യോതിഷ ഉപദേശം തേടുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ