ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പുരിജഗന്നാഥ ക്ഷേത്രം




പുരിജഗന്നാഥ ക്ഷേത്രം
ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ പുരിയുടെയത്രയും പ്രശസ്തമായിട്ടുള്ള ഒരു ക്ഷേത്രം ഉണ്ടോ എന്ന കാര്യം സംശയമാണ്. അത്രയധികം പേരുകേട്ടതാണ് ഒഡീഷയിലെ തീരദേശമായ പുരിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ധാരാളം പ്രത്യേകതകള്‍ നിറഞ്ഞതുകൂടിയാണ്. ഒരുപക്ഷേ, പ്രകൃതി നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന രീതിയിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്ന പുരി ജഗനാഥ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍....
( കാറ്റിന്റെ എതിര്‍ദിശയില്‍ പറക്കുന്ന പതാക)
‎കാറ്റിന്റെ ഗതിക്കനുസരിച്ച് പറക്കുന്ന പലതും നമ്മള്‍ കണ്ടിട്ടുണ്ട്. ആകാശത്തിലെ പട്ടം മുതല്‍ വിരിച്ചിടുന്ന തുണികള്‍ വരെ കാറ്റിന്റെ ഗതിക്കനുസരിച്ചുള്ളതാണ്. എന്നാല്‍ പുരി ജഗനാഥ ക്ഷേത്രത്തില്‍ പ്രകൃതിയുടെ ഈ നിയമങ്ങള്‍ ബാധകേ അല്ല. ഇവിടെ ക്ഷേത്രത്തിന്റെ ഗോപുരത്തിനു മുകളില്‍ ഉയര്‍ത്തി കെട്ടിയിരിക്കുന്ന പതാക കാറ്റിന്റെ എതിര്‍ദിശയിലാണ് പാറുന്നത്. എന്നാല്‍ ഇതിന് ശാസ്ത്രീയമായ ഒരു വിശദീകരണവും നല്കാന്‍ ആര്‍ക്കും ഇതുവരെയും സാധിച്ചിട്ടില്ല.
( എവിടെനിന്നു നോക്കിയാലും കാണുന്ന സുദര്‍ശന ചക്രം
‎പുരി നഗരത്തിന്റെ ഏതു ഭാഗത്തു നിന്നു നോക്കിയാലും ക്ഷേത്രത്തിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സുദര്‍ശന ചക്രം കാണുവാന്‍ സാധിക്കും. ഇതില്‍ പ്രത്യേകത എന്താണെന്നാല്‍ ഏതു ദിശയില്‍ നിന്നു നോക്കിയാലും ഒരേ പോലെയാണ് ഇത് കാണുവാന്‍ പറ്റുക എന്നതാണ്. ക്ഷേത്രത്തിന്റെ മധ്യഭാഗത്തെ ഗോപുരത്തിന്റെ മുകളിലാണ് ഈ സുദര്‍ശന ചക്രം ഉള്ളത്. 12-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ മുകളില്‍ ഒരു ടണ്ണിലേറെ ഭാരമുള്ള സുദര്‍ശന ചക്രം ഒരു യന്ത്രത്തിന്റെയും സഹായമില്ലാതെ എങ്ങനെ കയറ്റി എന്നതും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
(ദൈവത്തിനുദൈവത്തിനു മുകളില്‍ ഒന്നുമില്ല, പക്ഷി പോലും പറക്കില്ല)
ആകാശം എന്നത് പക്ഷികളുടെ സ്വന്തമായ സ്ഥലമാണ്. യാതൊരു തടസ്സങ്ങളുമില്ലാതെ അവ ആകാശത്തിലൂടെ സഞ്ചരിക്കുന്നു. എന്നാല്‍ പുരി ക്ഷേത്രത്തിനടുത്തെത്തിയാല്‍ കഥ മാറി. ഇവിടെ പക്ഷികള്‍ ക്ഷേത്രത്തിനു മുകളിലൂടെ സഞ്ചരിക്കാറേയില്ല. ഒരു ചെറിയ പക്ഷി പോലും ഇവിടെ ക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിനു മുകളിലൂട പോവില്ല. ഇവിടെ എത്തുമ്പോള്‍ അവ താഴ്ന്നു പറക്കും എന്നതാണ് ശ്രദ്ധേയം.
(പകല്‍ സമയത്ത് കാറ്റ് കരയില്‍ നിന്നും കടലിലേക്ക്)
കടല്‍ത്തീരത്തു താമസിക്കുന്നവര്‍ക്ക് അറിയാം പകല്‍ സമയങ്ങളില്‍ കാറ്റ് കടലില്‍ നിന്നും കരയിലേക്കാണ് വീശുന്നത്. വൈകുന്നേരത്തോട് കൂടി നേരെ തിരിച്ചും, അതായത് കരയില്‍ നിന്നും കടലിലേക്കും. എന്നാല്‍ പുരയില്‍ മാത്രം ഇത് നേരെ തിരിച്ചാണ്. പകല്‍ സമയങ്ങളില്‍ ഇവിടെ കാറ്റ് കരയില്‍ നിന്നും കടലിലേക്കാണ് വീശുന്നത്. വൈകുന്നേരങ്ങളില്‍ കടലില്‍ നിന്നും കരയിലേക്കും
(എത്ര വലിയ വെയിലായാലും നിഴല്‍വീഴാത്ത കുംഭഗോപുരം)
ഇവിടുത്തെ മറ്റൊരു അത്ഭുതമാണ് നിഴല്‍ ഇല്ലാത്ത ക്ഷേത്രഗോപുരം. ക്ഷേത്രത്തിന്റെ കുംഭഗോപുരത്തിന്റെ നിഴല്‍ എത്ര വലിയ വെയിലാണെങ്കിലും നിലത്ത് വീഴാറില്ലത്രെ. എന്നാല്‍ നിഴല്‍ നിലത്ത് വീഴുന്നുണ്ടെന്നും അത് ആര്‍ക്കും കാണാന്‍ സാധിക്കുന്നില്ല എന്നും വിശ്വസിക്കുന്നവര്‍ ഉണ്ട്.
(എത്രയായാലും തികയുന്ന പ്രസാദം)
ഹിന്ദു വിശ്വാസം അനുസരിച്ച് ഭക്ഷണം പാഴാക്കി കളയുടെ എന്നത് വളരെ മോശമായ ഒരു കാര്യമാണ്.ജഗനാഥ ക്ഷേത്രത്തില്‍ വര്‍ഷം മുഴുവന്‍ ഒരേ അളവിലാണ് പ്രസാദം ഉണ്ടാക്കാറുള്ളത്. ദിവസേന രണ്ടായിരം മുതല്‍ രണ്ടു ലക്ഷം വരെ ആളുകളാണ് ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്താറുള്ളത്. എത്ര കുറവ് ആളുകള്‍ വന്നാലും എത്ര അധികം ആളുകള്‍ വന്നാലും ഇവിടെ തയ്യാറാക്കുന്ന പ്രസാദം ഒട്ടും മിച്ചം വരികയില്ല എന്നു മാത്രമല്ല, കൃത്യമായ അളവില്‍ എല്ലാവര്‍ക്കും ലഭിക്കുകയും ചെയ്യും. ഒരു ചെറിയ അളവില്‍ പോലും ഇവിടെ പ്രസാദം കളയുന്നില്ല എന്നതാണ് എടുത്തുപറയേണ്ട കാര്യം
(ഏഴു കുടങ്ങള്‍)
ക്ഷേത്രത്തിലെ പാചകപ്പുരയില്‍ പാചകം ചെയ്യുമ്പോള്‍ ഏഴു കുടങ്ങള്‍ ഒന്നിനു മീതേ ഒന്നായി വെച്ചാണ് ചെയ്യുന്നത്. വിറക് അടിപ്പില്‍ ഇത് ചെയ്യുമ്പോള്‍ ഏറ്റവും മുകളിലുള്ള കലത്തിലെ ഭക്ഷണമാണത്രെ ആദ്യം വേവുക. അതിനുശേഷം മാത്രമേ ഏറ്റവും താഴെയുള്ള കുടത്തിലെ ഭക്ഷണം കാലമാകുകയുള്ളൂ.
(നിശബ്ദമാവുന്ന കടല്‍
ക്ഷേത്രത്തിലെ സിങന്റെ ദ്വാരാ കവാടത്തില്‍ നിന്നും ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുന്ന മാത്രയില്‍ പുറമേ നിന്നുള്ള കടലിന്റെ സ്വരം കേള്‍ക്കാതാകുമത്രെ. കടലിലെ വീശിയടിക്കുന്ന തിരമാലകളുടെ സ്വരം പെട്ടന്നാണത്രെ ഇല്ലാതാവുന്നത്. പകല്‍ സമയത്തെ അപേക്ഷിച്ച് വൈകുന്നേരങ്ങളിലാണ് ഇത് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കുക. പിന്നീട് ക്ഷേത്രത്തിനുള്ളില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഈ ശബ്ദം തിരിച്ചു വരുകയും ചെയ്യുന്നു. ഇതിനും ഇതുവരെയും ശാസ്ത്രീയമായ വിശദീകരണങ്ങള്‍ ഒന്നും നല്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല
(പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രം)
ഭാരതത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പുരി ജഗനാഥ ക്ഷേത്രത്തില്‍ പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
(ത്രിമൂര്‍ത്തികള്‍)
മൂന്നു വിഗ്രഹങ്ങളാണ് പുരി ജഗനാഥ ക്ഷേത്രത്തില്‍ ഉള്ളത്. ജഗനാഥന്‍ അഥവാ കൃഷ്ണന്‍, സഹോദരങ്ങളായ ബാലഭദ്രന്‍, സുഭദ്ര എന്നവരെയാണ് ഇവിടെ ആരാധിക്കുന്നത്. മരത്തിലാണ് മൂന്നു പേരുടെയും വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ബാലഭദ്രന്റെ വിഗ്രഹം ആറടി ഉയരത്തിലുള്ളതും വെളുച്ച നിറം പൂശിയതുമാണ്. സുഭദ്രയുടേത് നാലടി ഉയരത്തില്‍ മഞ്ഞ നിറമാണ് പൂശിയിരിക്കുന്നത്. ജഗനാഥനായ കൃഷ്ണന്റെ വിഗ്രഹത്തിന് അഞ്ചടി ഉയരവും കറുത്ത നിറവുമാണ് ഉള്ളത്. ഇവിടെ സുഭദ്രയുടെ വിഗ്രഹത്തിന് കൈയ്യും കാലും ഇല്ല
(രഥോത്സവം)
പുരി ജഗനാഥ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം എന്നു പറയുന്നത് ഇവിടുത്തെ രഥോത്സവമാണ്. ജൂണ്‍ അല്ലെങ്കില്‍ ജൂലൈ മാസത്തിലാണ് ഇവിടെ രഥോത്സവം നടക്കുക. ആ സമയത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എട്ടു ലക്ഷത്തിലധികം ആളുകളാണ് രഥോത്സവം കാണുവാനായി എത്തിച്ചേരുന്നത്. ക്ഷേത്രത്തിലെ വിഗ്രഹങ്ങളെ രഥത്തില്‍ കയറ്റി ഇവിടെ നിന്നും രണ്ടു മൈല്‍ അകലെയുള്ള ഗുണ്ടിച്ച ബാരി എന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. ഒരാഴ്ചയ്ക്കു ശേഷം ഇവ തിരിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു ഗോകുലത്തില്‍ നിന്നും മഥുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയുടെ ഓര്‍്മ്മ പുതുക്കലാണ് ഇവിടെ നടക്കുന്നത് എന്നാണ് വിശ്വാസം.50 അടീ ഉയരവും, 35 അടി വശവുമുള്ള ചതുരാകൃതിയിലുള്ള അടിത്തട്ടുമാണ് കൃഷ്ണവിഗ്രഹം കൊണ്ടൂ പോകുന്ന രഥത്തിനുള്ളത്. 16 ചക്രങ്ങളുള്ള ഈ രഥത്തിന്റെ ഓരോ ചക്രത്തും 7 അടീ വ്യാസം കാണും.
(എത്തിച്ചേരാന്‍
ഒഡീഷയില്‍ നിന്നും പുരിയിലേക്ക് 203 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. ഒഡീഷയില്‍ നിന്നും പുരിയിലേക്ക് എല്ലാ തരത്തിലുള്ള ഗതാഗത മാര്‍ഗ്ഗങ്ങളും ലഭ്യമാണ്. മാത്രമല്ല, സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് നേരിട്ട് ഗതാഗത സൗകര്യങ്ങള്‍ ഉണ്ട്. കൊല്‍ക്കത്ത, ന്യൂഡെല്‍ഹി, ഗുവാഹത്തി, ബെംഗളുരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് ട്രെയിന്‍ സര്‍വ്വീസുകള്‍ ലഭ്യമാണ്. പുരിക്ക് സമീപമുള്ള എയര്‍പോര്‍ട്ട് ഭുവനേശ്വര്‍ ആണ്. 56 കിലോമീറ്റര്‍ അകലെയാണിതുള്ളത്.
ഭക്തർ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു...
അത് നമ്മുടെ ധര്‍മ്മമാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...