വെള്ളൂർ.
പയ്യന്നൂരിനടുത്ത് അല്പം വടക്കോട്ട് മാറി ഓമന ചേരീ കല്ലാധാരമായീ വാഴുനന കുടക്കത്ത് ഭഗവതിയുടെയും തിരുവൂർക്കാട്ടമ്മയും അഭിമാന്യ പ്രഭുവാം വേട്ടക്കൊരു മകനും ഉല്ലസിക്കുനന ഊരായ ഊരാണ് വെള്ളൂർ.
വെള്ളൂരിലെ ഓരോ ജനതയും ഓരോ ദിവസവും ഉണരുന്നത് തന്നെ വേട്ടക്കൊരു മകന്റെ കതിന കേട്ടാണ്... കതിനയ്ക്ക് പ്രാധാന്യം ഉള്ള ക്ഷേത്രമാണ് കുടക്കത്ത് കൊട്ടണച്ചേരി മഹാക്ഷേത്രം... ക്ഷേത്രത്തിന് തൊട്ടടുത്തായി ഉഗ്രമൂർത്തീ തിരുവൂർക്കാട്ടമ്മ ചാമകാവിലച്ചിയായി വാഴുന്നു..
പ്രിയേഷ് പണിക്കർ _ പ്രിയേഷ് എന്ന തെയ്യം കലാകാരൻ ചെറു പ്രായത്തിൽ തന്നെ കുടക്കത്തും കൊട്ടണച്ചേരിയിലും മറ്റ് തറവാട് ക്ഷേത്രങ്ങളിലും പിതാവിനോടൊപ്പം പോയി അണിയറയിലും.. പിന്നീടങ്ങോട്ട് കാൽ ചിലമ്പണിഞ്ഞ്
21 ഗുരുക്കന്മാരെ സങ്കല്പിച്ചുള്ള തലപ്പാളി കെട്ടി വിവിധ തെയ്യകോലങ്ങൾ കെട്ടിയാടുവാൻ തുടങ്ങി..
21 ഗുരുക്കന്മാരെ സങ്കല്പിച്ചുള്ള തലപ്പാളി കെട്ടി വിവിധ തെയ്യകോലങ്ങൾ കെട്ടിയാടുവാൻ തുടങ്ങി..
ബാല്യകാലത്തിൽ തന്നെ കർക്കിടക മാസത്തിൽ ആടിവേടൻ തെയ്യം കെട്ടിയാടീ... തെയ്യ പ്രപഞ്ചത്തിലേക്കിറങ്ങി.. 2007 ൽ വെള്ളൂർ ശ്രീ കുടക്കത്ത് ഭഗവതി ക്ഷേത്രത്തിൽ നടനന ഒററക്കോലകളിയാടട മഹോത്സവത്തിൽ [ ഒറ്റ കോലം] തീ ചാമുണ്ഡി കെട്ടി അഗ്നിയെ വാരി പുണർന്ന് അഗ്നിയെ തലങ്ങും വിലങ്ങും അടിച്ച് ദേഹശുദ്ധി വരുത്തി കളിയാടി വിളയാടിയതിനാർ ഊരകത്തെ വാല്യക്കാർ ചേർന്ന് അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കി പട്ടും വളയും പണിക്കർ സ്ഥാനവും നല്കി ആദരിച്ചു തുടർന്ന്...
മലയ സമുദായത്തിൽ തന്നെ പണിക്കർ സ്ഥാനം കിട്ടിയാൽ കെട്ടേണ്ട
മൂവാളം ചാമുണ്ഡിയാം ഉഗ്രരൂപീണി ചെമ്പ് കിടാരം പൊട്ടി പിളർന്ന കാളിയേ വെള്ളൂർ പുതിയ തെരുവിലും.. പഴയ തെരുവിലും കെട്ടിയാടുവാൻ ഭാഗ്യം കിട്ടി...
മലയ സമുദായത്തിൽ തന്നെ പണിക്കർ സ്ഥാനം കിട്ടിയാൽ കെട്ടേണ്ട
മൂവാളം ചാമുണ്ഡിയാം ഉഗ്രരൂപീണി ചെമ്പ് കിടാരം പൊട്ടി പിളർന്ന കാളിയേ വെള്ളൂർ പുതിയ തെരുവിലും.. പഴയ തെരുവിലും കെട്ടിയാടുവാൻ ഭാഗ്യം കിട്ടി...
പണിക്കർ ഇതുവരെ കെട്ടിയാടിയതെയ്യകോലങ്ങൾ
* വിഷ്ണു മൂർത്തീ
* രക്തചാമുണ്ഡി
* മടയിൽ ചാമുണ്ഡി
* പഞ്ചുരുളി
* പള്ളക്കീൽ ചാമുണ്ഡി
* കാവിൽ ദൈവം
* ഗുളികൻ ദൈവം
* പൊട്ടൻ ദൈവം
* തീ ചാമുണ്ഡി
* മൂവാളംകുഴി ചാമുണ്ഡി
പള്ളക്കീൽ കുറത്തി യെന്ന അപൂർവ്വം തെയ്യത്തിലൊന്നായ കുറത്തിയെ പണിക്കരുടെ ജന്മത്തിൽ കെട്ടാനുണ്ട്..
* രക്തചാമുണ്ഡി
* മടയിൽ ചാമുണ്ഡി
* പഞ്ചുരുളി
* പള്ളക്കീൽ ചാമുണ്ഡി
* കാവിൽ ദൈവം
* ഗുളികൻ ദൈവം
* പൊട്ടൻ ദൈവം
* തീ ചാമുണ്ഡി
* മൂവാളംകുഴി ചാമുണ്ഡി
പള്ളക്കീൽ കുറത്തി യെന്ന അപൂർവ്വം തെയ്യത്തിലൊന്നായ കുറത്തിയെ പണിക്കരുടെ ജന്മത്തിൽ കെട്ടാനുണ്ട്..
വെള്ളൂർ പടത്രോൻ കുടുംബാംഗമാണ് പ്രിയേഷ് പണിക്കർ.. പിതാവ് അരങ്ങിൽ നിന്ന് അണിയറയിലേക്ക് പോയെങ്കിലും.. പിതാവിന്റെ ശിക്ഷണം തന്നെയാണ് പണിക്കരുടെ വിജയം എന്ന് പണിക്കർ തന്നെ പറയും.സഹോദരങ്ങളായ ഷിജു - പ്രജീഷ് എന്നിവരും പണിക്കരുടെ കൂടെ തെയ്യരംഗത്തുണ്ട്..
തെയ്യത്തിന്റെ അണിയലനിർമ്മാണത്തിലും.. തെയ്യം അണിയുനന മാലയും.. തിരുമുടി അണിയിച്ച് ഒരുക്കുന്നതിലും പണിക്കർക്ക് ഒരു പ്രത്യേകതന്നെയാണ്... തെയ്യം കെട്ടിയാൽ ഉള്ള വാമൊഴിയും ഒരു ഭംഗി തന്നെയാണ്... ആശംസിക്കാം ഇനിയും ദൈവക്കരുവായി ഭക്തജനങ്ങളെ എന്നു വിളിച്ച് അനുഗ്രഹിക്കാൻ കഴിയട്ടെയെന്ന്....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ