അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രം.
കൊല്ലം ജില്ലയില്‍ അഞ്ചലില്‍ നിന്നും ഏകദേശം 4 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രങ്ങളിലൊന്നാണ് അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രം.
കൊല്ലം ജില്ലയില്‍ അഞ്ചലില്‍ നിന്നും ഏകദേശം 4 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കേരളത്തിലെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രങ്ങളിലൊന്നാണ് അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രം.
ഐതീഹ്യം
പുരാതന കാലത്ത് ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ കമിഴ്ന്നു കിടക്കുന്ന രീതിയില്‍ ഒരു ബിംബം ഉണ്ടായിരുന്നു.അത് അഗസ്ത്യമുനി ആണെന്നാണ് വിശ്വാസം .അഗസ്ത്യമുനിയുടെ സാന്നിധ്യം ഉണ്ടായതു കൊണ്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് അഗസ്ത്യക്കോട് എന്ന സ്ഥലനാമം ഉണ്ടായത് .ശ്രീ പരമേശ്വരന്റെ ആജ്ഞ അനുസരിച്ച് അഗസ്ത്യമുനി ഭാരതത്തിന്റെ തെക്ക് ഭാഗത്തേയ്ക്ക് യാത്ര തിരിച്ചു .വനാന്തരത്തിലൂടെ യാത്ര പിന്നിട്ടു ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് എത്തി .ഋഷി ശ്രേഷ്ഠനായ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായപ്പോള്‍ ക്രൂര മൃഗങ്ങള്‍ സ്ഥലം വിട്ടുപോയി .പിന്നീട് അഗസ്ത്യമുനി ഇവിടെ ആശ്രമം കെട്ടി പാര്‍പ്പുറപ്പിച്ചു.ഈ പ്രദേശത്താണ് ഇന്ന് കാണുന്ന ക്ഷേത്രം നിലനില്‍ക്കുന്നത് എന്നാണു ഐതീഹ്യം .
പ്രതിഷ്ഠ
മഹാദേവനും മഹാവിഷ്ണുവുമാണ് പ്രധാന പ്രതിഷ്ഠ
ഉപദേവതകള്‍
പാർവ്വതി,വിഷ്ണു,ഗണപതി,ശാസ്താവ്,ദുർഗാദേവി,നാഗദേവതകൾ,മുരുകൻ,ഹനുമാൻസ്വാമി,നവഗ്രഹങ്ങൾ. എന്നിവയാണ് ഇവിടുത്തെ പ്രധാന ഉപദേവ പ്രതിഷ്ഠകള്‍
പ്രത്യേകതകള്‍
ഇന്ന് കേരളത്തില്‍ അതിവേഗം പ്രസിദ്ധിയാര്‍ജ്ജിച്ചു വരുന്ന ക്ഷേത്രങ്ങളിലോന്നാണ് അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രം .മുമ്പ് ക്ഷേത്രത്തിനു മുമ്പില്‍ വലിപ്പമുള്ള ഒരു കുളം ഉണ്ടായിരുന്നു അത് നികത്തി ശിവ പ്രതിമ സ്ഥാപിച്ചു.ഇന്ന് വരെ കേരളത്തില്‍ നിര്‍മ്മിച്ചിട്ടുള്ളവയില്‍ ഏറ്റവും വലിയ ശിവ പ്രതിമയാണ് ഇവിടെ സ്ഥാപിച്ചി രിയ്ക്കുന്നത്.മഹാദേവനും മഹാവിഷ്ണുവും തുല്യ പ്രാധാന്യത്തോടെയാണ് ഇവിടെ പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത് .
പ്രധാന ഉത്സവങ്ങള്‍
ശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ഉത്സവം.കൂടാതെ മണ്ഡല കാലവും വിഷുവും നവരാത്രിയും രാമായണ മാസവുംശിവരാത്രിയോട് അനുബന്ധിച്ചുള്ള പൊങ്കാല മഹോത്സവവും ഇവിടെ പ്രാധാന്യമുള്ളതാണ്
പ്രധാന വഴിപാടുകള്‍
ഗണപതി ഹോമം ,മൃത്യുഞ്ജയഹോമം ,ധാര ,പാല്‍പ്പായസം ,എന്നിവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകള്‍
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
പുനലൂരില്‍ അഞ്ചല്‍ വഴിയില്‍ ഏകദേശം 8 കിലോമീറ്റര്‍ അകലെ അമ്പലമുക്കില്‍ ഇറങ്ങിയാല്‍ ക്ഷേത്രത്തിലേയ്ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേക ബോര്‍ഡ് കാണാം അവിടെ നിന്നും ഒരു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ക്ഷേത്രത്തിലെത്തിച്ചേരാം.
അടുത്ത റെയില്‍വേ സ്റ്റേഷന്‍ -പുനലൂര്‍ റെയില്‍വേ സ്റ്റേഷന്‍ (9km)
അടുത്ത വിമാനത്താവളം – അടുത്ത വിമാനത്താവളമായ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം ക്ഷേത്രത്തില്‍ നിന്നും 83 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു .
ക്ഷേത്ര മേല്‍വിലാസം,അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രം,
ഭക്തർ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു...
അത് നമ്മുടെ ധര്‍മ്മമാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ