പ്രകൃതിഭംഗികളാല്‍ അനുഗ്രഹിക്കപ്പെട്ട കാഞ്ഞിരപ്പുഴ
വിനോദസഞ്ചാരികളെ ഒട്ടൊന്നുമല്ല ആകര്‍ഷിച്ചിട്ടുള്ളത്. നാടന്‍ ഭംഗിയും നാട്ടിന്‍പുറത്തിന്റെ കുളിര്‍മ്മയും ഇവിടെ നിറഞ്ഞാടുന്നു.
കാഞ്ഞിരപ്പുഴ ഡാമിനരികെ ഉദ്യാനവും, ചെക്ക് ഡാമില്‍ ബോട്ട് സവാരിയും, ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നു. ഇവിടെ പ്രവേശനം പാസ് മുഖേനയാണ്. ഡാമില്‍ നിന്നും വലത്തോട്ടു തിരിഞ്ഞ് പോകുന്ന പാതയില്‍ ഏകദേശം 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നിത്യഹരിതവനമേഖലയായ ശിരുവാണിയിലെത്താം.

പാലക്കാടിന്‍റെ വിരിമാറില്‍, മലക്കിടയില്‍ ലാസ്യവിലാസവദിയായി നിറഞ്ഞൊഴുകുന്ന കാഞ്ഞിരപ്പുഴ. പാലക്കാട് നിന്നും തച്ചമ്പാറ, മുതുകുറിശ്ശി വഴിയും (46 കിലോമീറ്റര്‍), മലപ്പുറം ഭാഗത്തുനിന്നും വരുന്നവര്‍ക്ക് ചിറക്കല്‍പടി വഴിയും (67 കിലോമീറ്റര്‍) കാഞ്ഞിരപ്പുഴയില്‍ എത്താം. മലകളില്‍ നിന്നൊഴുകി വന്നിരുന്ന കാഞ്ഞിരപ്പുഴക്ക് കുറുകെ അണക്കെട്ട് നിര്‍മിച്ചാണ് ഡാം പണിതുയര്‍ത്തിയിരിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ