ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സൂര്യവംശ ചരിത്രം



സൂര്യവംശ ചരിത്രം
സൂര്യനിൽനിന്നുമാണ് സൂര്യവംശം ഉണ്ടായത്. സൂര്യൻ ആ വംശത്തിൽ അഞ്ചാമനത്രെ ശ്രീആദിനാരായണൻ ഒന്നാമനും ശ്രീരാമൻ അറുപത്തിരണ്ടാമത്തെ രാജാവും
ആയിരുന്നു. ശ്രീരാമനുശേഷവും അറുപത്തിയൊന്ന് രാജാക്കന്മാർ ആ വംശത്തിൽ വാഴുകയുണ്ടായി.
(1) ശ്രീആദിനാരായണൻ
(2) ബ്രഹ്മദേവൻ
(3) മരീചി
(4) കശ്യപൻ
(5) സൂര്യൻ
(6) വൈവസ്വരമനു
(7) ഇക്ഷാകു
(8) വൃക്ഷി
(9) പുരഞ്ജയൻ എന്ന് പേരുള്ള കാകുൽസ്ഥൻ
(10) ഇന്ദ്രവാഹൻ
(11) വിശ്വരണി
(12) ചന്ദ്രൻ
(13) യവനാശ്വൻ
(14) ചാപസ്ഥൻ
(15) ബ്രുഹദശ്വൻ
(16) കുവലയാശ്വൻ
(17) ദ്രുഡാശ്വൻ
(18) ഹരിശ്വൻ
(19) നികുംഭൻ
(20) മൃഗണാശ്വൻ
(21) വീണ്ടും മൃഗണാശ്വൻ
(22) കൃതാശ്വൻ
(23) സേനജിത്ത്
(24) യവനാശ്വൻ
(25) മാന്ധാതാ
(26) പുരുകുത്സൻ
(27) ത്രസ്യദസ്യു അഥവാ അനരണ്യൻ
(28) ഹരിശ്വൻ
(29) അരുണൻ
(30) ത്രിബന്ധനൻ
(31)ത്രിശങ്കു അഥവാ സത്യവ്രതൻ
(32) ഹരിശ്ചന്ദ്രൻ
(33) ലോഹിതൻ
(34) അരിദൻ
(35) ചമ്പൻ
(36) സുദയവൻ
(37) വിജയൻ
(38) ഭരുഗൻ
(39) വിരുഗൻ
(40) ബാഹുകൻ
(41) സഗരൻ
(42) അസമജ്ഞൻ
(43) അംശുമാൻ
(44) ദിലീപൻ
(45) ഭഗീരഥൻ
(46) ശ്രുതൻ
(47) നാഭൻ
(48) സിന്ധുദ്വീപൻ
(49) അയുതായുസ്സ്
(50) ഋതുപർണൻ
(51) കല്മാഷപാദൻ എന്ന സുദാസൻ
(52) അസ്മഗൻ
(53) നാരീകവചൻ എന്ന മൂലകൻ
(54)ദശരഥൻ
(55) ജഢപീഢൻ
(56) വിശ്വസഖൻ
(57) ഖട്വാംഗൻ
(58) ദീർഘബാഹു എന്ന ദിലീപൻ
(59) രഘു
(60) അജൻ
(61) ദശരഥൻ
(62) ശ്രീരാമൻ (ആദിനാരായണനാണ് ദശരഥന്റെ പുത്രൻ ശ്രീരാമനായിട്ട് അവതരിച്ചത്)
ദിലീപൻ, ഇക്ഷാകു, ഭഗീരഥൻ, ദശരഥൻ , ശ്രീരാമൻ എന്നിവരായിരുന്നു സൂര്യവംശത്തിലെ പ്രസിദ്ധരായ രാജാക്കന്മാർ. അയോദ്ധ്യയായിരുന്നു സൂര്യവംശ രാജാക്കന്മാരുടെ ആസ്ഥാനം. സുമിത്രനാണ് സൂര്യവംശത്തിലെ അവസാനത്തെ രാജാവ്. ബി.സി. 400-ൽ നന്ദ രാജവംശത്തിലെ മഹാപത്മ നന്ദ സുമിത്രനെ അയോദ്ധ്യയിൽ നിന്നും പുറത്താക്കിയതോടെ ഈ രാജവംശത്തിന്റെ ഭരണം അവസാനിച്ചു.
ലോകകണ്ടകനായ രാവണന്റെ ഉപദ്രവം സഹിക്കാനാവാതെ ഭൂമിദേവി ഗോരൂപംപൂണ്ട് ബ്രഹമദേവനോട് സങ്കടം ഉണർത്തിച്ചു. തന്റെ വരംമൂലം രാവണൻ മദോന്മത്തനായതുകൊണ്ട് അദ്ദേഹം ഭൂമീദേവിയേയും ദേവന്മാരേയുംകൂട്ടി ക്ഷീരസാഗരതീരത്തുപൊയി മഹാവിഷ്ണുവിനെ സ്തുതിച്ചു. മഹാവിഷ്ണു സന്തുഷ്ടനായി
പ്രത്യക്ഷപ്പെട്ടു.
"രാവണന് മനുഷ്യനാൽമാത്രമേ മരണം സംഭവിക്കുകയുള്ളൂ" എന്ന് ബ്രഹ്മാവ്‌ ഒരുവരം കൊടുത്തിട്ടുണ്ടായിരുന്നു. കൂടാതെ സൂര്യകുലത്തിൽ ഇഷ്വാകുവംശത്തിൽ ജനിച്ച അനരണ്യൻ എന്ന രാജാവിനെ രാവണൻ നിഗ്രഹിച്ഛസമയം ആ രാജാവ്, "നീ എന്നെ നിഗ്രഹിക്കുന്നതുനിമിത്തം എന്റെ വംശത്തിലുണ്ടാകുന്ന
ഒരുരാജസിംഹം നിന്നെ കുലത്തോടുകൂടി നശിപ്പിക്കുന്നതാണ്" എന്ന് ശപിക്കുകയുണ്ടായിട്ടുണ്ട്. അതനുസരിച്ച് ഞാൻ രഘുവംശത്തിൽ ദശരഥന്റെ പുത്രനായി അവതരിക്കുന്നതാണ്. നാരദപർവ്വതന്മാരുടെ ശാപമനുസരിച്ച് ഞാൻ രാജ്യംവിട്ട് കാട്ടിൽ പോകേണ്ടാതായും വരും. മുനിമാരുടെ ശാപം അനുസരിച്ച് മഹാലക്ഷ്മി, രാവണന്റെ ഭാര്യയായ മണ്ഡോദരിയുടെ സന്താനമായി ജനിക്കുന്നതും, ആ കന്യക ജനകന്റെ സന്താനമായി വളരുന്നതും, ആ ജാനകിയെ ഞാൻ പാണിഗ്രഹണം ചെയ്യുന്നതും, രാവണൻ ആ പുത്രിയെ കാംക്ഷിക്കുന്നതും, അതുനിമിത്തം രാവണന് ആപത്തുണ്ടാകുന്നതും ആകുന്നു. രാവണനോടുകൂടി ഉണ്ടാകുന്ന യുദ്ധത്തിൽ എന്നെ സഹായിക്കുവാനായി ദേവന്മാർ ഭൂമിയിൽ വാനരന്മാരായി പിറന്നുകൊള്ളട്ടെ. ദശരഥൻ എന്നെ യുവരാജാവായി അഭിഷേകം ചെയ്‌വാൻ പുറപ്പെടുന്നതിനെ മുടക്കുവാനായി ദുന്ദുഭി എന്ന 
അപ്സരസ്ത്രീ മന്ഥരയായും പിറന്നുകൊള്ളട്ടെ



അപ്സരസ്ത്രീ മന്ഥരയായും പിറന്നുകൊള്ളട്ടെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...