കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായി മേടത്തിലെ വിശാഖം നാൾ നടക്കുന്ന പ്രക്കൂഴം നാളിലും, അക്കരെ കൊട്ടിയൂരിൽ ആദ്യമായി അവകാശികളും, സ്ഥാനികരും പ്രവേശിക്കുന്ന ഇടവമാസത്തിലെ മകം നാളിൽ നടക്കുന്ന നീരെഴുന്നള്ളത്ത് എന്ന ചടങ്ങിലുമാണ് ഇക്കരെ കൊട്ടിയൂരിലെ ആയില്യാർ കാവിൽ അർദ്ധരാത്രിയിൽ പടിഞ്ഞീറ്റ നമ്പൂതിരിയുടെ കാർമ്മികത്വത്തിലുള്ള ഗൂഢപൂജ നടക്കുന്നത്. മറ്റാർക്കും പ്രവേശനമില്ലാത്ത ആയില്യാർ കാവിൽ ഈ രണ്ടു ദിവസം മാത്രമേ പൂജ നടക്കാറുള്ളൂ. സതീദേവി യാഗവേദിയിലേക്കെത്തുമ്പോൾ അകമ്പടി സേവിച്ച ഭൂതഗണങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു ചടങ്ങാണിത്. അരിയും മഞ്ഞളും മറ്റും ചേർന്ന് കനലിൽ ചുട്ടെടുക്കുന്ന വിശേഷപ്പെട്ട ഒരു നിവേദ്യമായ അപ്പട ഈ രണ്ടു ദിവസവും ആയില്യാർ കാവിൽ നിവേദിക്കുന്നു . ഈ പ്രസാദം കഴിച്ച് കയ്പുരസം അനുഭവപ്പെട്ട ജന്മസ്ഥാനികൻ അടുത്ത വർഷത്തെ ഉത്സവത്തിന് ഉണ്ടാവുകയില്ല എന്നാണ് വിശ്വാസം. തങ്ങളുടെ അനന്താരാവകാശിക്ക് ആചാര സംബന്ധമായ കാര്യങ്ങൾ കൈമാറാനുള്ള അവസരമായി എന്നതിന്റെ അറിയിപ്പാണി തെന്ന് വിശ്വസിച്ചു പോരുന്നു.
ഭക്തർ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു...
അത് നമ്മുടെ ധര്‍മ്മമാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ