അപൂര്‍വ ദൃശ്യാനുഭവമായി ആനമട
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണ് ആനമട
ഞാൻ നെല്ലിയാമ്പതി ആനമട എന്ന സ്ഥലത്തേക്ക് ഒരു യാത്രപോയി ...കാടിനകത്തേക്ക് 14 കിലോമീറ്റെർ നടക്കണം ആനമടയിലെ ഞങ്ങൾ താമസിച്ചിരുന്ന റിസോർട്ട് ലേക്ക്... അവിടെ ഒരു രാത്രിയും പകലും ..ആ യാത്രയിലെ എന്റെ ക്യാമറാ അനുഭവങ്ങൾ മറക്കാനാവാത്തതാണ്
കാടിനകത്തെ പുലർക്കാലം വല്ലാത്തൊരു അനുഭവമായിരുന്നു ...കയ്യിൽ ക്യാമറയും പിടിച്ചു അങ്ങനെ നോക്കി നിന്നുപോയി ... കാലിൽ കടിക്കുന്ന അട്ടകളെ കാര്യമാക്കാതെ കാട്ടിനുള്ളിലെക്ക്, നടക്കുമ്പോൾ ,കാടിന്റെ വന്യമായ ആ പച്ച മാത്രമായിരുന്നു ഉള്ളിൽ നിറയെ ...ഓരോ കാഴ്ചകളും എന്നെ അത്രമേൽ അമ്പരപ്പിച്ചു
മരകൂട്ടങ്ങൾക്കിടയിലൂടെ ആദ്യ വെയിലിന്റെ സ്വർണ നൂലുകൾ അരിച്ചിറങ്ങുന്നത്...ഇലകളിൽ വെയിൽ വീണു തിളങ്ങുന്നത് .....ഓറഞ്ച് തോട്ടങ്ങളിലൂടെ കൊടയോഴുകുന്നത് ....കാടിനുള്ളിലെ തടാകത്തിൽ നിന്നും പുകപോലെ നീരാവിയുയരുന്നത് ...റോസ് നിറത്തിൽ ഭംഗിയുള്ള പേരറിയാത്ത പൂവുകളിൽ മഞ്ഞു വീണു കിടക്കുന്നത്... കാപ്പിച്ചെടിയുടെ വെളുത്തപൂക്കൾ വനകന്യകമാരെപ്പോലെ തലകുനിച്ച് നിൽകുന്നത് ...
...അങ്ങിനെ ഒത്തിരി ഒത്തിരി കാഴ്ച്ചകൾ ..........കാട്ടിനുള്ളിൽ
എടുത്ത ഫോട്ടോകളിൽ ചിലത് നിങ്ങളുമായി ഇവിടെ പങ്കുവക്കുന്നു ...ഫോട്ടോഗ്രഫിയിലെ ഒരു തുടക്കക്കാരനാണ് ഞാൻ ...ഞാൻ നേരിട്ട് കണ്ടതിനോളം ഈ കാഴ്ച്ചകൾ മനോഹരമായി നിങ്ങൾക്ക് അനുഭവപ്പെട്ടില്ലെങ്കിൽ അതെന്റെ മാത്രം പരാജയമാണ് ...ക്ഷമിക്കുക ...എല്ലാവരും ഒരിക്കലെങ്കിലും ഇവിടെപ്പോവുക ,കാഴ്ച്ചകൾ നെരിട്ട് അനുഭവിക്കുക ...അപ്പൊ നെല്ലിയാമ്പതി കാടിന്റെ ഉള്ളിലോട്ട് നമുക്കൊന്ന് പോയിവരാം

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ