ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കരിഞ്ചാമുണ്ഡി_മാപ്പിള_ചാമുണ്ഡി

ഉത്തര മലബാറിലെ കാവുകളില്‍ കെട്ടിയാടുന്ന കാട്ടു മൂര്ത്തി യായ ദുര്‍ ദേവതയാണ് കരിഞ്ചാമുണ്ടി തെയ്യം. ഈ ദേവി പിറന്നത്‌ പായത്തുമലയിലാണെന്ന് വിശ്വസിക്കുന്നു. സോമേശ്വരി ദേവിയുടെ പരിവാര ദേവിയാണ് കരിഞ്ചാമുണ്ടി.
തടൈക്കടവന്‍, വണ്ണാന്‍, പുലയന്‍ എന്നിവര്‍ ഈ തെയ്യം കെട്ടിയാടുന്നു. ഇസ്ലാം മതസ്ഥനായ ആലിയുമായി ഈ തെയ്യത്തിന്റെ പുരാവൃത്തം ബന്ധപ്പെട്ടു കിടക്കുന്നു. ഉത്തര മലബാറിലെ തെയ്യം എന്ന ആരാധനാരീതിയുമായി അവിടെയുള്ള ഇസ്ലാം മത വിശ്വാസികള്‍ പണ്ട് മുതലേ സഹകരിച്ചിരുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഈ തെയ്യത്തിന്റെ കഥ.
പായ്യത്ത് മലയില്‍ താമസിച്ചു വന്നിരുന്ന ഒരു മാപ്പിളയായിരുന്നു ആലി. ആലിയുടെ ഭാര്യയ്ക്ക് പേറ്റു നോവ്‌ തുടങ്ങിയപ്പോള്‍ വയറ്റാട്ടിയെ അന്വേഷിച്ചിറങ്ങിയ ആലി മലയാടിവാരത്തില്‍ വെച്ച് സുന്ദരിയായ ഒരു യുവതിയെ കണ്ടു മുട്ടുകയും അവള്‍ താന്‍ വയറ്റാട്ടിയാണെന്ന്‍ പറഞ്ഞു
ആലിയുടെ ഒപ്പം കൂടി വീട്ടിലെത്തിയ യുവതി അകത്ത് കയറി. ഏറെ നേരം കഴിഞ്ഞിട്ടും ഭാര്യയുടെ അടങ്ങാത്ത നിലവിളിയല്ലാതെ മറ്റൊന്നും കേള്ക്കാ തിരുന്ന ആലി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ആ നിലവിളിയും ശമിച്ചപ്പോള്‍ വാതില്‍ പടിയോരത്ത് നിന്നും രക്തം ഒലിച്ചിറങ്ങുന്നത് കണ്ടു വാതില്‍ ചവിട്ടിപ്പൊളിച്ചു അകത്തു കയറി. ചോരയില്‍ കുളിച്ചു വയര്‍ പിളര്ന്ന് കിടക്കുന്ന ഭാര്യയുടെ ചോര കുടിക്കുന്ന ഭീകര രൂപമാണ് ആലി മുന്നില്‍ കണ്ടത്.
ആലി തന്റെ സര്വന ശക്തിയുമെടുത്ത് അവളെ ആഞ്ഞു ചവിട്ടി വീഴ്ത്തി. അലറി വിളിച്ചു കൊണ്ട് പുറത്തേക്ക് ഓടിയ അവളെ കുപിതനായ ആലി പിന്തുടരുകയും തന്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പുലക്ക കൊണ്ട് ആ ഭീകര രൂപത്തെ മര്ദ്ദി ക്കുകയും ചെയ്തു. തലയ്ക്ക് അടികൊണ്ട ആ ഭീകര രൂപം വലിയ ശബ്ദത്തില്‍ അലറിയപ്പോള്‍ ആ ഗ്രാമം തന്നെ വിറച്ച് പോയി.
അതോടെ അവള്‍ ആലിയെ തൂക്കി എടുത്ത് പാല മുകളില്‍ കൊണ്ട് പോയി ആലിയുടെ ചുടു ചോര കുടിച്ചു ശരീരം താഴെഇട്ടു. വിവരം നാട്ടില്‍ പാട്ടായപ്പോള്‍ ഗ്രാമവാസികള്‍ ഒന്നടങ്കം ഭയപ്പെട്ടു. ആലിയുടെ ജീവന്‍ അപഹരിച്ചിട്ടും ദുര്ദേ്വത ത്രുപ്തിയടഞ്ഞില്ല. പിന്നെയും ദുരന്തങ്ങള്‍ കാണപ്പെട്ടു. ഒടുവില്‍ നാടുവാഴിയുടെ നേതൃത്വത്തില്‍ പ്രശ്ന പരിഹാരം കണ്ടെത്തി. ദുര്ദേിവതക്ക് കാവും സ്ഥാനവും നല്കി് ആദരിച്ചു. അതാണ്‌ കരിഞ്ചാമുണ്ടി എന്നറിയപ്പെടുന്ന തെയ്യം.
ഈ കഥ അല്പ്പം വിത്യാസത്തോടെയുള്ളതാണ് മാപ്പിളചാമുണ്ഡി.അത് പ്രകാരം കമ്പല്ലൂര്‍ കോട്ടയില്‍ തറവാട്ടില്‍ ആരാധിക്കുന്ന തെയ്യമാണ്‌ മാപ്പിള ചാമുണ്ഡി. പുളിങ്ങോം നാട്ടില്‍ ഭാര്യയോടൊപ്പം താമസിക്കുന്ന കലന്തന്‍ മുക്രിയുടെ ഭാര്യയ്ക്ക് നട്ടപ്പാതിരയ്ക്ക് പേറ്റു നോവ്‌ വന്നു. പേറ്റിച്ചി തേടിയിറങ്ങിയ കലന്തന്‍ പേറ്റിച്ചിപുരയുടെ മുന്നില്‍ നില്ക്കു ന്ന പെണ്ണൊരുത്തിയോട് കാര്യം പറഞ്ഞപ്പോള്‍ അവള്‍ മടിയേതുമില്ലാതെ കൂടെ ചെല്ലുകയും ചെയ്തു. എന്നാല്‍ നേരമേറെയായിട്ടും പേറ്റിച്ചിയെ കാണാത്ത കലന്തന്‍ മുക്രി അകത്തേക്ക് നോക്കിയപ്പോള്‍ അമ്മയെയും കുഞ്ഞിനേയും കൊന്നു ചോരകുടിച്ച് നില്ക്കു ന്ന കാളിയെയാണ് കണ്ടത്.
കലന്തന്‍ കാളിയുടെ നേരെ പാഞ്ഞു ചെന്നപ്പോള്‍ കാളി പുറത്തേക്കോടി. കലി പൂണ്ട കലന്തന്‍ പിന്നാലെ പാഞ്ഞെങ്കിലും പിറ്റേ ദിവസം പുഴയില്‍ പൊങ്ങിയ കലന്തന്‍ മുക്രിയുടെ ശവമാണ്‌ നാട്ടുകാര്‍ കണ്ടത്. അങ്ങിനെ കലന്ത്രന്‍ മുക്രി കൊട്ടയില്‍ തറവാട്ടില്‍ മാപ്പിളചാമുണ്ടിയായി ആരൂഡം നേടി. എന്നാല്‍ ഈ കഥകള്‍ തോറ്റം പാട്ടില്‍ പരാമര്ശി്ക്കുന്നില്ല എന്നും പറയപ്പെടുന്നു.

ഭക്തർ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു...
അത് നമ്മുടെ ധര്‍മ്മമാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...