സൃഷ്ടി സ്്ഥിതി സംഹാരകാരണിയായ പിഷാരിക്കാവിലമ്മ
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ കൊല്ലം ടൗണിൽ ദേശീയ പാതയുടെ സമീപത്താണ്. ശ്രീ പിഷാരിക്കാവ് ഭദ്രകാളി ക്ഷേത്രത്തിന്റെ സ്ഥിതി. പഴമയുള്ള ഈ ക്ഷേത്രം പയ്യനാട് രാജാക്കന്മാർ ഭരിച്ചിരുന്ന പന്തലായിനിയുടെ തലസ്ഥാനമായിരുന്നു. കൊയിലാണ്ടി, കൊല്ലം, പയ്യനാട് രാജവംശത്തിന്റെ കപ്പലുകൾ വന്നടുത്തിരുന്ന കടലോരത്ത് ഒരു സുബ്രഹ്മണ്യ ക്ഷേത്രം (കോവിൽ) ഉണ്ടായിരുന്നെന്നും. ഈ കോവിൽ ആണ്ടിയാണ് കൊയിലാണ്ടി ആയതെന്നും. ജന അഭിപ്രായങ്ങൾ. പ്രകൃതിയുടെ സൗമ്യവും, രൗദ്രവും, ഭയാനകവും, ശാന്തവും എന്നുവേണ്ട സമാനഭാവങ്ങളും സമന്വയിപ്പിച്ച പ്രതീകമാണ് ഭഗവതിയുടെത്. സൃഷ്ടി സ്്ഥിതി സംഹാരകാരണിയായ ജഗദാംബികയാണ് പിഷാരിക്കാവിലമ്മ.
ക്ഷേത്രോൽപ്പത്തിയും ഐതിഹ്യവും
പുരാതനമായ ഒരു ക്ഷേത്രമാണിത് ഇവിടെ ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് എന്ന് വ്യക്തമായ ചരിത്രങ്ങൾ ഇല്ല.
രത്ന വ്യാപാരികളും സമ്പന്നരുമായ ഒരുപറ്റം വൈശ്യർ തെക്കന്‍ കൊല്ലത്ത് തമാസിച്ചിരുന്നു. ഇവരിലൊരാൾ ശ്രീ പോര്‍ക്കലയിൽ പോയി തപസ്സു ചെയ്ത്. ഭഗവതിയെ പ്രത്യക്ഷപ്പെടുത്തി ഭഗവതി അദ്ദേഹത്തിന് നൽകിയ അരുളി ‘‘നിന്റെ ഭക്തി വിശ്വാസാദികൾ കൊണ്ട് ഞാൻ പ്രസാദിച്ചിരിക്കുന്നു. നിന്റെ സമീപമിരിക്കുന്ന നാന്ദകം വാളെടുത്ത് സ്വദേശത്തേക്ക് നിനക്ക് തിരിച്ചുപോകാം. എന്റെ ഈ ആയുധം വെച്ച് പതിവായി എന്നെ പൂജിച്ചു കൊണ്ടിരുന്നാൽ താങ്കൾക്ക് വിചാരിക്കുന്ന കാര്യങ്ങൾ എല്ലാം ഞാൻ സാധിപ്പിച്ചിരുന്നു കൊള്ളാം. നീ വിചാരിക്കുന്ന സ്ഥലത്ത് ഞാനുണ്ടെന്ന് ദൃഢമായി വിശ്വസിച്ചു കൊള്ളുക’’

ഭക്തന്‍ ഞെട്ടിയുണർന്നു നോക്കിയപ്പോൾ ഒരു അഭൗമതേജസ്സ് മാഞ്ഞുപോകുന്നതും തന്റെ തലയ്ക്കുമീതെ നാന്ദകം വാളിരിക്കുന്നതും കണ്ടു. ഭഗവതിയുടെ അനുഗ്രഹം മൂലമാണ് ഈ അരുളപ്പാടുണ്ടായതെന്ന് വിശ്വസിച്ച ഭക്തൻ ഭഗവതി നൽകിയ ആ വാളുമായി സ്വദേശമായ തെക്കൻ കൊല്ലത്തേക്ക് പോയി. കൊല്ലത്തെത്തിയ ഭക്തൻ അവിടെ ഭഗവതി ക്ഷേത്രം പണിഞ്ഞ്. ഭഗവതിയെ പ്രതിഷ്ഠിക്കുകയും പീഠത്തിൻ മേൽ നാന്ദകം കൂട്ടി വെച്ച് പൂജിച്ച് തുടങ്ങുകയും ചെയ്തു. അദ്ദേഹം വിഷഹാരി കൂടിയായിരുന്നതിനാൽ ഭക്തൻ സ്ഥാപിച്ച ക്ഷേത്രത്തിന് വിഷഹാരിക്കാവ് എന്ന പേര് ലഭിച്ചു. വിഷഹാരിക്കാവ് എന്നത് പറഞ്ഞു പറഞ്ഞ്. ക്രമേണ പിഷഹാരിക്കാവ് എന്നായി. ഭഗവതിയുടെ അനുഗ്രഹം ലഭിച്ച ഇദ്ദേഹത്തിന്റെ വൈശ്യ വ്യാപാരികൾ അഭിവൃദ്ധി പ്രാപിച്ച് വൻ ധനികരായി, കപ്പലുകളുടെയും പത്തേമാരികളുടെയും ഉടമകളായി ഇവര്‍ വിദേശ വാണിജ്യവും നടത്തി. അളവില്ലാത്ത സമ്പത്തിന് ഉടമകളായിത്തീർന്ന വൈശ്യവ്യാപാരികൾ തെക്കൻ കൊല്ലത്തെ രാജാവുമായി നികുതിയെച്ചൊല്ലി തർക്കങ്ങൾ ഉണ്ടായി. വിദേശ വ്യാപാരം മൂലം അതിസമ്പന്നരായ വൈശ്യരോട് രാജാവ് കൂടുതൽ നികുതി ആവശ്യപ്പെട്ടു. എന്നാൽ അവർ അധികനികുതി കൊടുക്കാൻ വിസമ്മതിച്ചു. ഇക്കാരണം കൊണ്ട് രാജ്യം വിട്ടുപോകാൻ രാജാവ് ഇവരോടു കൽപ്പന നൽകി.
നാന്ദകം പൂജിച്ചിരുന്ന കുടുംബം ഉൾപ്പെടെയുള്ള എട്ടു വൈശ്യകുടുംബങ്ങൾ അവരുടെ എല്ലാ സമ്പത്തുമായി വടക്കോട്ട് ജലമാർഗ്ഗം യാത്ര തിരിച്ചു. തങ്ങളുടെ എല്ലാ ഐശ്വര്യത്തിനും കാരണമായ ഭഗവതിയെ നാന്ദകത്തിൽ ആവാഹിച്ചെടുക്കാനും അവര്‍ മറന്നില്ല. യാത്രക്കിടയിൽ ഒരു തീരപ്രദേശത്ത് അവര്‍ അസാധാരണമായ കാഴ്ച കണ്ടു. വിരുദ്ധപ്രകൃതമുള്ള പശുക്കളും പുലികളും ജാതി വിരോധമില്ലാതെ ഒന്നിച്ചു വെള്ളം കുടിക്കുന്ന കാഴ്ചയായിരുന്നു അത്. ഇതിൽ നിന്ന് ആ പ്രദേശത്തിന്റെ സമാധാന സ്വഭാവം മനസ്സിലാക്കി ഇവർ ഇവിടെയിറങ്ങി. ഭഗവതിയെ പ്രതിഷ്ഠിക്കുകയും ഇവർക്കു സ്വൈരമായി താമസിച്ച് വ്യാപാരം നടത്തുന്നതിന് എന്തുകൊണ്ടും അനുയോജ്യമായിരുന്നു എന്ന് മനസ്സിലാക്കുകയും. കുറുമ്പനാട് രാജാവിന്റെ പ്രതിനിധികൾ സ്ഥലം നൽകി ക്ഷേത്രവും, വീടുകളും നിര്‍മ്മിച്ചു. പൂർവ്വസ്മരണ നിലനിർത്താന്‍ കൊല്ലം പിഷാരിക്കാവ് എന്ന് പേരിട്ടു.
ക്ഷേത്ര മഹത്വം
ശ്രീ പിഷാരിക്കാവ് ക്ഷേത്രത്തിന്റെ മഹത്വത്തെപ്പറ്റിയും ഭഗവതിയുടെ അത്ഭുത ശക്തിയെപ്പറ്റിയും ഭക്തജനങ്ങൾക്ക് നല്ലതു പറയുവാനുള്ളു. പുരാതന ക്ഷേത്രങ്ങളെ കുറിച്ചുള്ള ചിന്തകൾ നമ്മുടെ മനസ്സിലേക്ക് കടന്നു വരുമ്പോൾ ആദ്യം ഓടിയെത്തുന്നത് ഈ ക്ഷേത്രത്തിന്റെ മഹിമകൾ തന്നെ. ചെവിയോർത്താൽ ചരിത്രത്തിന്റെ കാലൊച്ച അമ്പലപ്പറമ്പിൽ കേൾക്കാമെന്നും ജനങ്ങളുടെ അഭിപ്രായമുണ്ട്. ഉത്സവം മലബാറിലെ മറ്റ് ഉത്സവങ്ങളിൽ നിന്നും വ്യത്യസ്തമായി തിരുവിതാംകൂർ ശൈലിയില്‍ ആണ്.

ഈ പ്രദേശത്തെ ദേവാലയത്തിൽ ചെന്ന് ദൈവത്തെ സാക്ഷി നിര്‍ത്തി സത്യം ചെയ്ത്. യാഥാർത്ഥ്യം തെളിയിക്കുന്ന സമ്പ്രദായം പിഷാരിക്കാവ്, ലോകനാർക്കാവ് ക്ഷേത്രങ്ങളിൽ നിലവിലുണ്ടായിരുന്നു. ഇവിടെ സത്യം ചെയ്താൽ നിരപരാധിത്വം തെളിയിക്കാം. എന്ന് കോടതി വിധിപോലും ഉണ്ടായിരുന്നു. നീതിയും ന്യായപാലനത്തിലും സത്യവും നീതിയും സംരക്ഷിക്കുന്നതിലും ഭഗവതി ഒരു ന്യായലയമായി മുഖ്യപങ്കു വഹിച്ചിരിക്കുന്നു. ഇവിടെ പ്രാർത്ഥിച്ച ശേഷമാണ് ജഡ്ജി സായിപ്പുമാർ പണ്ടും കോടതികളിൽ ഹാജരായിരുന്നതെന്ന് പഴമക്കാർ പറയുന്നു.
സർവ്വധർമ്മം
ഇവിടെ മുസ്ലീം സമുദായത്തില്‍പ്പെട്ട ധാരാളം ആളുകൾ വഴിപാട് നടത്തുന്നു. പണ്ട് ഇവിടെ നാന്ദകം എഴുന്നള്ളിപ്പിക്കുന്നതിന് ഉള്ള പിടിയാനയെ നല്‍കിയത് മുഹമ്മദീയർ ആയിരുന്നുവെന്ന് പറയുന്നു. ‘‘ഉമ്മച്ചിവീട്’’ പണ്ടുകാലങ്ങളിൽ മുസ്ലീം സ്ത്രീകൾക്ക് ഉത്സവം കാണാൻ ഇരിക്കാൻ വേണ്ടി ഒരുക്കിയിരുന്ന സ്ഥലമായിരുന്നെന്ന്പറയുന്നു. മീനമാസത്തിൽ എട്ടു ദിവസത്തെ ഉത്സവം നടക്കുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ