പ്രഭാതത്തില്‍ മുറ്റമടിച്ച് തളിച്ചശേഷം നടയില്‍ മനോഹരമായി കോലം വരയ്ക്കുന്നത് ഒരു പ്രത്യേക വിഭാഗത്തിന്റെ ഇടയില്‍ ഇന്നും പതിവുള്ളതാണ്. കോലം എന്നതുകൊണ്ടുദ്ദേശിക്കുന്നത് തറയില്‍ വരക്കുന്ന രൂപങ്ങളെയാണ്. ഇത് മംഗളകരവും ഐശ്വര്യപ്രദവുമായി കരുതപ്പെടുന്നു. തമിഴ്‌നാട്ടിലും കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ക്കിടയിലും കോലം വരയ്ക്കുന്നതൊരു പ്രധാന ആചാരമാണ്.
സ്ത്രീകള്‍ മാത്രമേ കോലം ഇടാറുള്ളൂ. സൂര്യോദയത്തിനുമുമ്പ് മുറ്റമടിച്ച് ചാണകവെള്ളം തളിച്ച് ശുദ്ധമാക്കിയിട്ടാണ് കോലം വരയ്ക്കുന്നത്. അരിപ്പൊടിയാണ് ഇതിനായി സാധാരണ ഉപയോഗിക്കുന്നത്.
വീടുകളുടെ അകത്ത് മിനുസമുള്ള തറയില്‍, അരിയരച്ച് നേര്‍ത്ത മാവാക്കി അതില്‍ ഒരു തുണിക്കഷ്ണം മുക്കി അത് കൈയില്‍ വെച്ച് മെല്ലെ ഞെക്കി വിരലുകളിലൂടെ വരയ്ക്കുകയാണ് പതിവ്. ഇതിന് മാവുകോലം എന്നു അറിയപ്പെടുന്നു. കോലം മംഗളസൂചകമായതിനാല്‍ ശ്രാദ്ധം, പുല എന്നിവയുള്ള ദിവസങ്ങളില്‍ കോലം വരയ്ക്കാറില്ല. വിശേഷദിവസങ്ങളില്‍ വിപുലമായി കോലം വരയ്ക്കും. വെളുപ്പിന് തീ പൂട്ടുന്നതിനു മുന്‍പ് അടുപ്പു വൃത്തിയാക്കി അതിനുമുകളില്‍ ചെറിയ കോലം വരയ്ക്കാറുണ്ട്. തറയില്‍ നിലവിളക്കു വയ്ക്കുന്നയിടത്തും കോലമിടുന്നു.
പല തരത്തിലാണ് കോലങ്ങളുടെ രചന. പൊട്ട് (പുള്ളി) വെച്ച് വളഞ്ഞ വരകള്‍ വരക്കുന്നവ, നേര്‍വരയോടെ ജ്യാമിതീയ രൂപങ്ങള്‍ വരയ്ക്കുന്നവ, വേദികളില്‍ വിപുലമായി വരക്കേണ്ടവ എന്നിങ്ങനെ പലതരത്തിലുണ്ട്. കോലം വരയ്ക്കുന്നതിന്റെ ഒരു പ്രത്യേകതയാണ് ഒരു ഘടകം വരച്ച് അതിനോട് വേറെ ഘടകങ്ങള്‍ ചേര്‍ത്ത് വിപുലമാക്കുക എന്നത്. ചെറിയവ മുതല്‍ വളരെ വിസ്താരമുള്ള കോലങ്ങള്‍ വരെ സന്ദര്‍ഭമനുസരിച്ച് വരയ്ക്കാറുണ്ട്. ശിവരാത്രി, മകരസംക്രാന്തി,പൊങ്കല്‍ തുടങ്ങിയ വിശേഷദിവസങ്ങളില്‍ വലിയ വര്‍ണ്ണശബളമായ കോലങ്ങള്‍ വരയ്ക്കുന്നു. തകരം കൊണ്ടുള്ള ചെറിയ ചെപ്പുകളുടെ അടിഭാഗത്ത് രൂപങ്ങളോ ഡിസൈനുകളോ തുളച്ച് ആ ചെപ്പില്‍ അരിപ്പൊടി നിറച്ച് നിലത്ത് തട്ടിയാല്‍ നിലത്ത് ആ രൂപം തെളിയും. ചെപ്പുകളില്‍ കള്ളികളുണ്ടാക്കി കള്ളികളില്‍ നിറമുള്ള മാവ് നിറച്ച് ഉപയോഗിച്ചാല്‍ നിറമുള്ള രൂപങ്ങളിടാം. കൈയില്‍ നിറയെ പൊടിയെടുത്ത് വിരലുകളുടെ ഇടയില്‍ കൂടി നിലത്തു പതിപ്പിച്ച് വരയ്ക്കുന്നവരുമുണ്ട്. പ്രത്യേക കോലങ്ങള്‍ തുളസിത്തറയിലും ഇടാറുണ്ട്.
ഇതിനു പിന്നില്‍ വലിയൊരു ഭൗതികയാഥാര്‍ത്ഥ്യം കൂടി ഒളിഞ്ഞിരിക്കുന്നു. മനുഷ്യന്‍ അന്നത്തിനായി ഉപയോഗിക്കുന്ന അരിയുടെ പൊടി കൊണ്ടാണ് കോലം വരച്ചിരുന്നത്. മാത്രമല്ല അരിപ്പൊടി കോലം എന്നൊരു സങ്കല്‍പ്പം തന്നെ ഉണ്ടായിരുന്നു. നാം ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഉറുമ്പ് തുടങ്ങിയ സാധുജീവികള്‍ക്ക് ആഹാരം കൊടുക്കുക എന്ന മാനുഷിക ധര്‍മ്മമാണ് കോലം വരയ്ക്കുന്നതിലൂടെ പ്രാവര്‍ത്തികമാക്കപ്പെട്ടിരുന്നത്.
ഭക്തർ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു...
അത് നമ്മുടെ ധര്‍മ്മമാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!
അത് നമ്മുടെ ധര്‍മ്മമാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ