തിരുവനന്തപുരത്തു നിന്നും 50 km മാറി വെള്ളറടക്കു സമീപം കേരളാ- തമിഴ്നാട് അതിർത്തിയിൽ 'കടയിൽ' പഞ്ചായത്തിലെ "പത്തുകാണി"യിലാണ് "കാളിമല" സ്ഥിതിചെയ്യുന്നത്.അഗസ്ത്യാർകൂടത്തിന് സമീപം സമുദ്രനിരപ്പിൽ നിന്നും 3000 ത്തോളം അടി ഉയരത്തിൽ "വരമ്പതി" മലനിരയിൽ ആണു "കാളിമല" ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. താഴെ വരെ വാഹനത്തിൽ എത്തിച്ചേരാം.പിന്നെ അങ്ങോട്ട് രണ്ടു കിലോമീറ്റർ നല്ല കയറ്റവും ഓഫ്‌റോഡും ആണ്.ഓഫ്‌റോഡ് ഡ്രൈവ് ഇഷ്ടപ്പെടുന്നവർക്ക് ബൈക്കിലോ ജീപ്പിലോ ഹിൽടോപ്പിൽ എത്താം.മുകളിൽ ചെക്‌പോസ്റ് ഉണ്ട്.അതുവരയെ വാഹനങ്ങൾ പോകു.
പേര് സൂചിപ്പിക്കുംപോലെ ഭദ്രകാളിയാണ് പ്രധാന ആരാധനാമൂർത്തി.ഒപ്പം തന്നെ ശിവൻ,ശാസ്താവ്,നാഗയക്ഷി,ഗണപതി, തുടങ്ങിയ ആരാധന മൂർത്തികളും ഉണ്ട്.വിശേഷ ദിവസങ്ങളിൽ ശബരിമലയെ ഓർമിപ്പിക്കും വിധം വൃതം അനുഷ്ഠിച്ചു മാലയിട്ട് ഇരുമുടികെട്ടും കെട്ടിയാണ് ഭക്തർ മലചവിട്ടുന്നത്.വർഷത്തിൽ ഒരിക്കൽ "ചിത്രപൗര്ണമി" നാളിൽ ആണു പ്രധാന ഉത്സവവും പൂജയും നടക്കുന്നത്.നൂറുകണക്കിന് ആളുകൾ എത്താറുണ്ട്.ചൊവ്വ,വെള്ളി,ഞായർ ദിവസങ്ങളിൽ രാവിലെ പൂജ ഉണ്ടായിരിക്കും.
'വരമ്പതി'മലയിൽ തപസനുഷ്ഠിച്ച അഗസ്ത്യമുനി ധർമശാസ്താവിനെ പ്രസാദിപ്പിച്ചു ദർശനം നേടിയെന്നും മുനിയുടെ തപശക്തിയിൽ മലമുകളിൽ രൂപം കൊണ്ട കാളീതീർഥം കൊടുംവേനലിലും വറ്റാതെ കവിഞ്ഞൊഴുകുമെന്നും എട്ടുവീട്ടിൽപിള്ളമാരുടെ ആക്രമണം ഭയന്നു കൂനിച്ചിമലയിലെത്തിയ മാർത്താണ്ഡവർമ മഹാരാജാവിനെ വനവാസി ബാലന്റെ രൂപത്തിലെത്തിയ ധർമശാസ്താവ് രക്ഷപ്പെടുത്തിയെന്നുമാണ് ഐതിഹ്യം.
കാളിമലയുടെ മുകളിൽ നിന്നുള്ള കാഴ്ച്ച ദൃശ്യമനോഹരമാണ്.തലയെടുപ്പോടെ നിൽക്കുന്ന പശ്ചിമഘട്ടമലനിരകൾ,അവയെതഴുകി പോകുന്ന മേഘകെട്ടുകൾ .പച്ചപുതച്ച താഴ്വാരത്തിനു ഇടയിൽ ജലസമൃദ്ധമായി കിടക്കുന്ന ശിവലോകം ഡാമുകളും(ചിറ്റാർ 1,2) നെയ്യാർഡാമും കാഴ്ചക്ക് വിരുന്നൊരുക്കുന്നു.അങ്ങകലെ പടുകൂറ്റൻ കെട്ടിടങ്ങൾ നഗരങ്ങളെ പ്രതിനിധികരിച്ചു നില്കുന്നത് കാണാം.ബൈനോക്കുലർ ഉണ്ടെങ്കിൽ ഉപകാരപ്പെടും.
അതിശക്തിയായി വീശുന്ന കാറ്റിനെ തഴുകി നിൽക്കുന്ന കാറ്റാടി മരങ്ങൾക്കിടയിലൂടെ നടന്നാൽ കുരുശുമലയിൽ എത്താം.ചിലപ്പോൾ 100 km വേഗതയിൽ വരെ കാറ്റു വീശാറുണ്ട്. അഗാതത്തിലേക്ക് എത്തിനോക്കുന്ന പാറക്കെട്ടിനു മുകളിൽ കയറി നിന്നാൽ മരങ്ങളെ ഉറുമ്പുകളെ പോലെ കാണാം.ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്.ആൾവാസം കുറവായതിനാൽ ഇഴജന്തുക്കളുടെ സാന്നിധ്യം ഉണ്ട്(അനുഭവം).ഇളം മഞ്ഞു പെയ്യുന്നത്കൊണ്ട് ഇവിടെ പൊതുവെ തണുത്ത കാലാവസ്ഥയാണ്.വെള്ളം കൂടെ കരുതുന്നത് ഉപകാരപ്പെടും.
ഈ യാത്രക്കിടയിൽ പകർത്തിയ ചിത്രങ്ങളും കൂടെ ചേർക്കുന്നു...
#_സ്വാമിയെ_ശരണം_അയ്യപ്പാ..🚩🚩🚩
#_അദ്ധ്യാത്മിക അറിവുകളെ കുറിച്ചുള്ള കൂടുതൽ #_ഫോട്ടോയ്ക്കും_വീഡിയോയ്ക്കും_ലെെക്ക് ചെയ്യൂ.
👉 കൊല്ലം ശക്തികുളങ്ങര ശ്രീധർമ്മ ശാസ്താവ് കുഞ്ചാച്ചമനും നാല് കരക്കാരും.
നമസ്തേ കൂട്ടുകാരെ ഞങ്ങളുടെ കൊല്ലം ശക്തികുളങ്ങര ശ്രീ ധർമ്മ ശാസ്‌താ .
ഈ യാത്രക്കിടയിൽ പകർത്തിയ ചിത്രങ്ങളും കൂടെ ചേർക്കുന്നു...
#_സ്വാമിയെ_ശരണം_അയ്യപ്പാ..🚩🚩🚩
#_അദ്ധ്യാത്മിക അറിവുകളെ കുറിച്ചുള്ള കൂടുതൽ #_ഫോട്ടോയ്ക്കും_വീഡിയോയ്ക്കും_ലെെക്ക് ചെയ്യൂ.
👉 കൊല്ലം ശക്തികുളങ്ങര ശ്രീധർമ്മ ശാസ്താവ് കുഞ്ചാച്ചമനും നാല് കരക്കാരും.
നമസ്തേ കൂട്ടുകാരെ ഞങ്ങളുടെ കൊല്ലം ശക്തികുളങ്ങര ശ്രീ ധർമ്മ ശാസ്‌താ .
ഭക്തർ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു...
അത് നമ്മുടെ ധര്‍മ്മമാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ