ഭഗവത്ഗീതയും റഷ്യയും*
ലോകമാകമാനമുള്ള വിശ്വാസികൾ തങ്ങളുടെ മാർഗ്ഗദർശന വേദ പുസ്തകമായി സ്വീകരിച്ചിട്ടുള്ള വിശുദ്ധ ഗ്രന്ഥമായ ഭഗവത് ഗീത. ഒരിക്കൽ റഷ്യയില്‍ നിരോധിക്കാൻ നീക്കമാരംഭിച്ചു. സൈബീരിയയിലെ റ്റോംസ്ക് സിറ്റിയിലെ കോടതിയിലാണ് ഇതുസംബന്ധിച്ച് കേസ് വന്നത്.
2011 ജൂണില്‍ സ്വാമി എ.സി ഭക്തിവേദാനന്ത സ്വാമി പ്രഭുപദ (ISKCON സ്ഥാപകൻ) ഭഗവത് ഗീത റഷ്യന്‍ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തതോടെയാണ് ഭഗവത് ഗീത വിവാദം ആളിക്കത്തിയത്. ഇതേത്തുടര്‍ന്ന്‍ ഭഗവത് ഗീത റഷ്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് റഷ്യന്‍ അധികൃതര്‍ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. എന്നാല്‍ റഷ്യയിലെ 20000 ത്തിലേറെ വരുന്ന ഇന്ത്യക്കാരും ഭാരതീയ സംസ്കൃതിയിൽ ആകൃഷ്ടരായ പതിനായിരക്കണക്കിന് റഷ്യക്കാരും ഈ നീക്കത്തിനെതിരെ ശക്തിയായി പ്രതികരിച്ചു. ഇതേ തുടർന്ന് ഭഗവത് ഗീതയുടെ പരിഭാഷ റഷ്യയില്‍ നിരോധിക്കണമെന്ന ഹർജി റഷ്യന്‍ കോടതി തള്ളിക്കളഞ്ഞു.
ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നസിന്റെ (ISKCON) നേതൃത്വത്തിലാണ് അന്ന് കോടതിയിൽ ഭഗവത് ഗീതക്ക് അനുകൂലമായ വിധി സമ്പാദിച്ചത്. അന്ന് ആ കോടതി വിധിയെ "വൈകാരികമായ പ്രശ്‌നത്തിന് വിവേകമുള്ള പരിഹാരം" എന്ന് പറഞ്ഞാണ് ലോകം മുഴുവനുമുള്ള കൃഷ്ണഭക്തർ സ്വീകരിച്ചത്.
1788 ലാണ് റഷ്യയില്‍ ഭഗവത് ഗീത ആദ്യമായി പ്രസിദ്ധീകരിച്ചത് അത് ഇംഗ്ലീഷിലായിരുന്നു, അതിനുശേഷം വിവിധ ഭാഷകളില്‍ നിരവധി തവണ ഭഗവത്ഗീത പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്.
1788 ലാണ് റഷ്യയില്‍ ഭഗവത് ഗീത ആദ്യമായി പ്രസിദ്ധീകരിച്ചത് അത് ഇംഗ്ലീഷിലായിരുന്നു, അതിനുശേഷം വിവിധ ഭാഷകളില്‍ നിരവധി തവണ ഭഗവത്ഗീത പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്.
2017ൽ എത്തി നിൽക്കുമ്പോഴുള്ള കാഴ്ചയാണ് ചിത്രത്തിൽ കാണുന്നത് റഷ്യയിലെമ്പാടും ഇന്ന് സ്കൂളുകളിലും മറ്റും വളർന്നു വരുന്ന പുതു തലമുറക്ക് ഭഗവത് ഗീതയും യോഗയും രക്ഷിതാക്കൾ നിർബന്ധപൂർവ്വം പഠിപ്പിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ