ആചാരങ്ങളെന്തിന് ?
ഇതുവരെ വിവരിച്ചത് ആചാരങ്ങളുടെ സ്രോതസ്സുകളുള്ള ഗ്രന്ഥങ്ങളെക്കുറിച്ചാണ്. ഇനിയറിയേണ്ടത് ആചാരങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങളാണ്.
ഭൂമിയില്‍ ഏകദേശം നാല് ലക്ഷം തരത്തിലുള്ള സസ്യങ്ങളും 16 ലക്ഷം തരത്തിലുള്ള ജന്തുക്കളുമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത്രയും ജീവികളില്‍ മനുഷ്യന്‍ മാത്രം ഒരു പ്രത്യേക വിഭാഗത്തില്‍പ്പെടുന്നു. മനുഷ്യസൃഷ്ടിയെക്കുറിച്ച് ഭാഗവതത്തിലെഴുതിയിരിക്കുന്ന വരികള്‍ അത്യന്തം
ശാസ്ത്രീയമാണെന്ന് പറയാതെ വയ്യ.
സൃഷ്ട്വാപുരാനി
വിവിധാന്യജയാത്മശക്ത്യാ
വൃക്ഷാന്‍ സരീന്‍ സിരാന്‍
ഖഗഃ ദംഷ്ട്ര മത്സ്യാന്‍
തിഷ്‌ടൈരതുഷ്ട ഹൃദയ
പുരുഷം വിധായ
ബ്രഹ്മാവലോക ധിഷണം
മുദമാപദേവഃ

പ്രപഞ്ച ചൈതന്യമായ ഈശ്വരചൈതന്യം, പണ്ട്, സ്വന്തം ശക്തിയാല്‍-പ്രപഞ്ചചൈതന്യത്തിന്റെ തന്നെ ഒരംശത്താല്‍ വൃക്ഷങ്ങള്‍, ഇഴജന്തുക്കള്‍, നീന്തുന്ന ജന്തുക്കള്‍, പറവകള്‍, ദംഷ്ട്രങ്ങളുള്ളവ, മത്സ്യങ്ങള്‍ എന്നിവയെ സൃഷ്ടിച്ച് സംതൃപ്തി വരാതെ നിന്നു. പിന്നീട് സൃഷ്ടിക്കാധാരമായ പ്രപഞ്ച ചൈതന്യത്തെക്കുറിച്ച് തന്നെ അറിയുവാന്‍ ധിഷണാശക്തിയുള്ള മനുഷ്യനെ സൃഷ്ടിച്ചു കഴിഞ്ഞപ്പോള്‍ ഈശ്വരചൈതന്യം ആനന്ദിച്ചു.
പ്രപഞ്ചചൈതന്യത്തെക്കുറിച്ചറിയുവാന്‍ സാധിച്ച മനുഷ്യന്, അതിന് അവശ്യം വേണ്ടതായ ബുദ്ധിശക്തി ലഭിച്ചുവെങ്കിലും മറ്റു ജന്തുക്കള്‍ക്ക് ഉള്ളതായ കഴിവുകളില്‍ പലതും അവന് ലഭിക്കാതെ പോയി. കുടുംബവും സമൂഹവും കൂടാതെ നിലനില്‍ക്കുവാന്‍ സാധ്യമല്ലാത്ത നിലയിലൊരു പരാശ്രയജീവിയായിട്ടാണ് മനുഷ്യന്‍ വളര്‍ന്നത്. ഒരു കുഞ്ഞു ജനിച്ചു വീണാല്‍ സ്വയം ജീവിതമാര്‍ഗം കണ്ടെത്തണമെഹങ്കില്‍ അനേകം വര്‍ഷങ്ങള്‍ കഴിയണം. മത്സ്യങ്ങള്‍ മുതല്‍ ആനക്കുട്ടിവരെയുള്ള ജന്തു സമൂഹത്തിന്റെയോ ഒരു വൃക്ഷത്തിന്റെയോ കാര്യമെടുത്താല്‍ ജനനശേഷം പരിരക്ഷ ആവശ്യമുള്ളത് ഏതാനും നിമിഷങ്ങളോ ദിവസങ്ങളോ മാത്രമാണ്.

അതിനാല്‍ സമൂഹത്തിന്റെ കെട്ടുറപ്പ്, കുടുംബത്തിന്റെ ഭദ്രത, ചിട്ടയായ ജീവിതം, വ്യക്തിക്കും ചുറ്റുപാടുകള്‍ക്കുമിടയ്ക്കുള്ള സുദൃഢമായ ബന്ധം, ഇവയെല്ലാം കണ്ടെത്താനുള്ള മാര്‍ഗം സ്വയം സൃഷ്ടിക്കുവാന്‍ അവന് പ്രകൃതി നല്‍കിയ പുരാതനവും ആധുനികവുമായ പന്ഥാവാണ് ആചാരങ്ങളുടെ അനുശാസനത്തിലൂടെയുള്ള ധാര്‍മ്മിക ജീവിതരീതി.
മനുഷ്യനും, അവന്റെ ചുറ്റുപാടും ഭൂമിയും അതിലെ വൃക്ഷലതാദികളും ജന്തുജാലങ്ങളും പ്രകൃതിയിലുള്ള ഓരോ വസ്തുക്കളും സൂര്യനും ചന്ദ്രനും തുടങ്ങി എല്ലാമെല്ലാം മനുഷ്യ ആചാരങ്ങളുടേയും വിചാരങ്ങളുടേയും വിശ്വാസങ്ങളുടേയും കണ്ണികളുമായി ബന്ധിപ്പിച്ചിരിക്കുന്നതുതന്നെ പ്രകൃതിയുടെ നിയമമാണ്, നിശ്ചയവുമാണ്.

ഏതെല്ലാം പുല്ലുകളാണ് തിന്നാല്‍ കൊള്ളാവുന്നത് എന്ന് പശുവിനെ പഠിപ്പിച്ചതും ഭൂമി ചികഞ്ഞു ഭക്ഷണം കണ്ടെത്താന്‍ കോഴിയെ പഠിപ്പിച്ചതും, കള്ളനെ കണ്ടെത്തി, മനുഷ്യനെ ആശ്രയിച്ച് ജീവിക്കാന്‍ നായയെ പഠിപ്പിച്ചതും, അതുപോലെ ജന്തുജാലങ്ങള്‍ക്കാവശ്യമായ ഫലമൂലാദികള്‍ ഉല്‍പ്പാദിപ്പിച്ച് അവയുടെ സഹായത്താല്‍ പരാഗണത്തിലൂടെയും വിത്തുവിതരണത്തിലൂടെയും വംശം നിലനിര്‍ത്താന്‍ സസ്യലതാദികളെ പഠിപ്പിച്ചതും പ്രകൃതിയാണ്. അതുപോലെയുള്ള കോടാനുകോടി ബന്ധങ്ങള്‍/കര്‍മ്മങ്ങള്‍/പന്ഥാവുകള്‍ ഇവയെല്ലാം കനിഞ്ഞുനല്‍കിയ പ്രകൃതി തന്നെ സൃഷ്ടിച്ചതാണ് ആചാരങ്ങളെന്ന് മനസ്സിലാക്കുവാന്‍ വിഷമമുണ്ടാകില്ല!
ഒരുപക്ഷേ ചിന്താശീലവും ബുദ്ധിശക്തിയും സൃഷ്ടിക്കായുള്ള ജ്ഞാനവും നശീകരണസ്വഭാവവും ആധിപത്യവാഞ്ഛയും പ്രസിദ്ധിക്കുള്ള ത്വരയും എല്ലാമുള്ള മനുഷ്യനെ ഒറ്റയാനെപോലെ വിട്ടാല്‍ പ്രകൃതിയുടെ താളംതെറ്റിക്കാന്‍ തന്നെ അവന് കെല്‍പ്പുണ്ടാകും. ഇത് മുന്‍കൂട്ടി അറിയുന്നതുകൊണ്ടാകാം സ്വബോധമുള്ള പ്രകൃതിശക്തി, അവനെ നിയന്ത്രിക്കാന്‍ സ്വയം ധാര്‍മ്മികനിയമങ്ങളും ആചാരങ്ങളും ഉണ്ടാക്കുവാനുള്ള വിവേകവും നല്‍കിയത്. ധാര്‍മ്മികബോധം മനുഷ്യനെ മറ്റു ജീവികളില്‍നിന്നും വേര്‍തിരിക്കുന്നു. ഈ ധാര്‍മ്മികബോധ പ്രകടനവും
അനുശാസനവുമാണ് ആചാരങ്ങളിലൂടെ സാധ്യമാകുന്നത്. അതിനാണ് ആചാരങ്ങള്‍!
\
അനുശാസനവുമാണ് ആചാരങ്ങളിലൂടെ സാധ്യമാകുന്നത്. അതിനാണ് ആചാരങ്ങള്‍!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ