നീലഗിരി മതിവരാകാഴ്ചകളുടെ സ്വപ്‌നനഗരി
നീലഗിരി കുന്നുകളെക്കുറിച് കേൾക്കാത്തവർ ഉണ്ടാവില്ല. പശ്ചിമഘട്ടം മലനിരകളുടെ ഒരു ഭാഗമാണു നീലഗിരി മലകൾ. നീലക്കുറിഞ്ഞി പൂക്കുന്നതുകൊണ്ടാണ് പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലനിരകള്‍ക്ക് നീലഗിരി എന്ന് പേരുവരാന്‍ കാരണം. കേരളത്തില്‍നിന്ന് നാടുകാണിചുരം കയറി ഗൂഡല്ലൂര്‍ വഴിയുള്ള ഊട്ടി യാത്രയില്‍ മികവാര്‍ന്ന കാഴ്ചകളാണ് സഞ്ചാരിയെ കാത്തിരിക്കുന്നത്. നാടുകാണിപിന്നിട്ട് ഗൂഡല്ലൂര്‍ എത്തുന്നതുവരെ നഗരത്തിന്റെ പിന്നിലായി ആരേയും കൗതുകപ്പെടുത്തുന്ന വലിയ പര്‍വ്വതനിരയുടെ മുകളറ്റമാണ് നീഡില്‍ റോക്ക്.എത്ര ശരീരഭാരമുള്ളവനും കിതയ്ക്കാതെ നീഡില്‍ റോക്ക് കീഴടക്കാമെന്നുള്ളതാണ് പ്രത്യേകത.
സമുദ്രനിരപ്പില്‍നിന്ന് 1439 മലയുടെ ഏറ്റവും ഉയരത്തിലുള്ള ശിലാശിഖരങ്ങള്‍ക്ക് വശത്തുകൂടിയാണ് പാത വെട്ടിയിട്ടുള്ളത്. ഏതൊരുസഞ്ചാരിയുടേയും മനം കുളിര്‍പ്പിക്കുന്നതാണ് ഈ പാത. മീറ്റര്‍ ഉയരത്തിലാണ് ഈ വ്യൂ പോയന്റ്. സിമന്റില്‍ തീര്‍ത്ത ഒരു കൂടാരമാണവിടെ കാണാന്‍ കഴിയുക. ചുറ്റിലും ബാല്‍ക്കണി സജ്ജമാക്കിയിട്ടുണ്ട്. അതില്‍ നടന്നു മലയടിവാരം മുഴുവനായി ആസ്വദിക്കാം. കാല്‍തെറ്റിയാല്‍ അനേകം അടി താഴ്ചയിലേക്ക് വീണുപോകും. അതുകൊണ്ട് സാഹസികരെ അല്പമൊന്നു ശ്രദ്ധിച്ചു മുന്നോട്ട് പൊയ്ക്കോളൂ. രണ്ട് വ്യൂ പോയിന്റുകളാണ് നീഡില്‍ റോക്ക് ഹില്‍സിലുള്ളത്.
ഊട്ടിയിലേക്കുള്ള യാത്രയിലെ ഒരു പ്രധാന ആകര്‍ഷണം പൈക്കര ജലാശയമാണ്. ജലാശയത്തിലേക്കെത്തുന്ന പുഴയില്‍ വെള്ളച്ചാട്ടവും വലതുഭാഗത്ത് കാടിന്റെ ഉള്ളിലൂടെയുള്ള പാതയിലൂടെ യാത്ര ചെയ്ത് ബോട്ടിങ്ങും ആസ്വദിക്കാം. ചിലപ്പോളൊക്കെ കാട്ടുമൃഗങ്ങളെയും കാണാന്‍ കഴിയും. ജലാശയത്തിന്റെ പിറകുവശത്തെ പുല്‍മേടുകള്‍ ഊട്ടിയിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട കാഴ്ചയാണ്. ഷൂട്ടിംഗ് സ്‌പോട്ട് എന്നാണ് ഇതറിയപ്പെടുന്നത്.
ഇവിടെ നിന്നും നോക്കിയാൽ പൈക്കര ജലാശയത്തിന്റെ വിദൂരകാഴ്ചയും വിപരീതദിശയില്‍ നിരവധി മൊട്ടക്കുന്നുകളും ഇടയില്‍ ഇടതിങ്ങിവളരുന്ന പൈന്‍മരങ്ങളും നല്ല കാഴ്ചയാണ്. ഊട്ടിയിലേക്കുള്ള യാത്രയില്‍ ഒരുവശത്ത് കാമരാജ്‌സാഗര്‍ ജലാശയവും അണക്കെട്ടും കാണാം. ഈ ജലാശയത്തിന്റെ കരയിലാണ് പ്രസിദ്ധമായ ഊട്ടി പൈന്‍ ഫോറസ്റ്റ് സ്ഥിതിചെയ്യുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ