ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പിഷാരിക്കൽ_ഭഗവതിക്ഷേത്രം_ചാലക്കുടി



_കേരളത്തിലെ തൃശ്ശൂർ ജില്ലയിൽചാലക്കുടിയിൽ സ്ഥിതി ചെയ്യുന്ന പിഷാരിക്കൽ ഭഗവതിക്ഷേത്രത്തിൽരണ്ടു ശ്രീകോവിലുകളിലായി വനദുർഗ്ഗയുംഭദ്രകാളിയും ഉപാസിക്കപെടുന്നു. ആയിരത്തോളം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന, നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്ന, ഇവിടെ ദുർഗ്ഗാഭഗവതിയാണ്‌‍ പ്രധാന പ്രതിഷ്ഠ._
*_ഐതിഹ്യം_*
_ആദ്യകാലങ്ങളിൽ ദുർഗ്ഗ മാത്രമേ ഇവിടെ പൂജിക്കപ്പെട്ടിരുന്നുള്ളു. ഭദ്രകാളിയുടെ ആവിർഭാവത്തെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെയാണ്. ദേവിഭക്തനായ പാടിവെട്ടത്തു നമ്പൂതിരിതിരുമാന്ധാംകുന്നു ഭഗവതിയുടെനിത്യോപാസകനായിരുന്നു. പ്രായാധിക്യത്താൽ ക്ഷേത്രം സന്ദർശിക്കാനാകാതായപ്പോൾ അദ്ദേഹം തന്റെ സങ്കടം ദേവിയെ അറിയിച്ചു. ഭക്തന്റെ കുടയിൽ കയറി ഈ ക്ഷേത്രത്തിൽ ദേവിസന്നിഹിതയായി. കൊടുങ്ങല്ലൂരമ്മയുടെ സാന്നിദ്ധ്യമാണു ഇവിടെ ഉള്ളതെന്ന മറ്റൊരു വിശ്വാസവും ഉണ്ട്._
*_പ്രതിഷ്ഠ _*
_ഭഗവതിയാണ്‌‍ പ്രധാന പ്രതിഷ്ഠ. രണ്ടുകയ്യിൽ ശംഖും ചക്രവും ഒരു കൈ മലർത്തി കീഴ്പോട്ട് ചായ്ച്ചും ഒരു കൈ എളിയിൽ കുത്തിയ രൂപത്തിലുമാൺ ഭഗവതി വിഗ്രഹം. ഗണപതി, ഭദ്രകാളി, ശിവൻ എന്നീ ഉപദേവന്മാരുമുണ്ട്._
*_പൂജയും വഴിപാടും *
_ക്ഷേത്രത്തിൽ നിത്യവും മൂന്നു പൂജയാണുള്ളത്. ഉത്രത്തിൻ നാൾ ഉത്രം പാട്ടും ആത്തേമ്മാരുകൾ ഉണ്ടാക്കുന്ന ചക്ക അട ദേവിക്ക് ഇഷ്ടനിവേദ്യമായി കണക്കാക്കുന്നു. മധുരം, ശർക്കരപ്പായസം, നെയ്പ്പായസം, പാൽപ്പായസം, വിളക്കുമാല, പട്ടുചാർത്തൽ, ഗണപതിക്ക് നാളികേരം മുട്ടൽ, കറുകമാല, ഒറ്റയപ്പം മുതലായവയാൺ മറ്റ് പ്രധാന വഴിപാടുകൾ._
*_പ്രധാന ദിവസങ്ങൾ_*
_ഈ ക്ഷേത്രത്തിലെ പ്രധാന ആണ്ടു വിശേഷം മീനമാസത്തിലെ പൂരാഘോഷചടങ്ങുകളാണ്. മീനമാസത്തിലെ മകയിരം നാളിൽ പൂരം പുറപ്പാട് ആറാട്ടുപുഴ പൂരത്തിൻ എഴുന്നള്ളിച് പൂനിലാർക്കാവ്, കടുപ്പശ്ശേരി ഭഗവതിമാരോടൊന്നിച്ച് ആറാട്ടുപുഴയിൽ പൂരം കയറുന്നു._
_മീനത്തിലെ അത്തം നാളിൽ ഭദ്രകാളിക്ക് ഗംഭീരമായ താലപ്പൊലിയുമുണ്ട്. നവരാത്രി, വൃശ്ചികത്തിലെ കാർത്തിക, മകരച്ചൊവ്വ എന്നീ ദിവസങ്ങളും പ്രധാനമാണ്._
ഭക്തർ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു...
അത് നമ്മുടെ ധര്‍മ്മമാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...