പാണ്ഡവര്‍ വസിച്ച പാണ്ഡവന്‍പാറ
നൂറ്റുവര്‍ പാറ അല്ലെങ്കില്‍ പാണ്ഡവന്‍ പാറ എന്നും അറിയപ്പെടുന്ന ഇവിടം ഒട്ടേറേ ഐതിഹ്യങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്നു.
അജ്ഞാത വാസകാലത്ത് ചെങ്ങന്നൂരിലുള്ള ഈ കുന്നുകളില്‍ പാണ്ഡവര്‍ താമസിച്ചതിനാലാണത്രെ ഈ പാറ പാണ്ഡവന്‍ പാറ എന്ന പേരില്‍ അറിയപ്പെടാന്‍ കാരണം.
ഇതിനോട് ചേര്‍ന്നു തന്നെ ആണ് പാണ്ഡവന്‍ പാറ ശ്രീകൃഷ്ണ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.കൂടാതെ നാഗരാജാവും നാഗയക്ഷിയും കുടിയിരിക്കുന്ന നാട്ടുടയ ക്ഷേത്രം ഇവിടെ ആണ്.
ഇവിടെ വസിക്കുന്ന സമയത്ത് പാണ്ഡവര്‍ അടുത്തുള്ള ക്ഷേത്രങ്ങളില്‍ ആരാധന നടത്തിയിരുന്നത്രെ.
ഇതില്‍ യുധിഷ്ഠിരൻ തൃച്ചിറ്റാറ്റും
ഭീമൻ തൃപ്പുലിയൂരും
അർജ്ജുനൻ തിരുവാറന്മുളയിലും
നകുലൻ തിരുവൻവണ്ടൂരും
സഹദേവൻ തൃക്കൊടിത്താനത്തുമായിരുന്നു
ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു.
ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു.
കൂടാതെ മുതുകുളത്തിനടുത്തുള്ള പാണ്ഡവർകാവ്എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു
പാണ്ഡവന്‍ ഇവിടെ താമസിച്ചതിനുള്ള ധാരാളം അടയാളങ്ങള്‍ ഇവിടുത്തെ പാറക്കൂട്ടങ്ങളില്‍ പതിഞ്ഞു കിടക്കുന്നു.
ഇവിടുത്തെ കല്ലുകള്‍ക്കുമുണ്ട് ഒട്ടേറേ പ്രത്യേകതകള്‍.
പാണ്ഡവര്‍ ഇരുന്ന കല്ലായ കസേരകല്ല്,
ഭീമസേനന്‍റെ കാലടി പതിഞ്ഞ കാലടിക്കല്ല്,
അനന്തശയനം കല്ല്,
താമരക്കല്ല്,
തവളക്കല്ല്,
മദ്ദളത്തിന്‍റെ പോലെ ശബ്ദം കേള്‍ക്കുന്ന മദ്ദള കല്ല് ഇങ്ങനെ പോകുന്നു പേരുകള്‍.
ചെങ്ങന്നൂരില്‍ നിന്നും ചെറിയനാട് പോകും വഴി 1 കിമീ മാറിയാണ് പാണ്ഡവന്‍ പാറ.
ഭക്തർ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു...
അത് നമ്മുടെ ധര്‍മ്മമാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ